ഓണത്തുമ്പി
കല്ലൻ തുമ്പി From Wikipedia, the free encyclopedia
Remove ads
ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻ തുമ്പിയാണ് ഓണത്തുമ്പി (ഇംഗ്ലീഷ്: Common Picture wing; ശാസ്ത്രീയനാമം: റയോതേമിസ് വെരിഗേറ്റ (Rhyothemis variegata))[1].

Remove ads
പേരിനു പിന്നിൽ
ഓഗസ്ത് മുതൽ ഡിസംബർ വരെയാണ് ഇവ കേരളത്തിൽ കാണപ്പെടുന്നത്. ഓണക്കാലത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതിനാൽ ഇവയെ ഓണത്തുമ്പി എന്നു വിളിക്കുന്നു.[2][3]
ആവാസ വ്യവസ്ഥ
ഇന്ത്യ ഉൾപ്പെടെയുള്ള തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. നെൽപ്പാടങ്ങളും കുളങ്ങളും തോടുകളുമാണ് ഇവയുടെ പ്രജനനകേന്ദ്രങ്ങൾ[1].
ശാരീരിക പ്രത്യേകതകൾ
മുഖ ഭാഗങ്ങൾക്ക് തിളങ്ങുന്ന പച്ച നിറമാണ്. കണ്ണുകൾ ഇരുണ്ട തവിട്ട് നിറത്തിൽ കാണപ്പെടുന്നു. ഉരസ്സിന് ഇരുണ്ട പച്ച നിറമാണ്. കാലുകൾക്കും ഉദരത്തിനും കറുപ്പ് നിറമാണ്. ചിറകിലെ നിറവ്യത്യാസങ്ങൾ ഒഴിച്ചാൽ ആൺതുമ്പികളും പെൺതുമ്പികളും കാഴ്ച്ചയിൽ ഒരുപോലെയാണ്.
ആൺ തുമ്പിയുടെ ചിറകുകളിൽ കറുപ്പു നിറം കുറവും സുതാര്യതയേറിയുമിരിക്കും. പെൺ തുമ്പികളുടെ ചിറകുകൾക്ക് നിറങ്ങൾ കാഠിന്യമേറിയും സുതാര്യത കുറഞ്ഞുമിരിക്കും. കൂടാതെ പെൺതുമ്പികളുടെ ചിറകുകളുടെ ആഗ്ര ഭാഗം സുതാര്യമാണ്. ആൺതുമ്പികളുടെ ചിറകുകൾ മുഴുവനായും മഞ്ഞ നിറം വ്യാപിച്ചു കാണാം. ആൺതുമ്പികളുടെയും പെൺതുമ്പികളുടെയും വലിപ്പം ഏകദേശം തുല്യമാണ്. ചിത്രശലഭങ്ങളെപ്പോലെ വളരെ സാവധാനത്തിലാണ് ഇവ പറക്കുക. വെയിലുള്ളപ്പോൾ മുറ്റത്തും അതുപോലുള്ള തുറസായ സ്ഥലങ്ങളിലും വട്ടമിട്ടു പറക്കാറുണ്ട്[1][4][5][6][7][8].
ആഹാരം
കൊതുകുകൾ, ചെറിയ പ്രാണികൾ എന്നിവയാണ് പ്രധാന ആഹാരം. കൊതുകുകളുടെ നിയന്ത്രണത്തിൽ ഇവ ഒരു ഘടകമാണ്. ഓന്ത്, ആനറാഞ്ചി തുടങ്ങിയ ജീവികൾ ഇവയെ ആഹാരമാക്കുന്നു.
ചിത്രശാല
- ഓണത്തുമ്പി - പെൺ
- ഒരു ആൺ ഓണത്തുമ്പി
- ഓണത്തുമ്പി - ആൺ, ഏഴോം മൂല, പഴയങ്ങാടിയിൽ നിന്നും
- ഓണത്തുമ്പി - പെൺ, ഏഴോം മൂല, പഴയങ്ങാടിയിൽ നിന്നും
- ഓണത്തുമ്പി - പെൺ, കൂവേരിയിൽ നിന്നും
- കൊല്ലം മൺറോതുരുത്തിൽ നിന്നും
- അങ്കമാലി, കിടങ്ങൂരിൽ നിന്നും
- കണ്ണൂരിലെ മുഴപ്പിലങ്ങാട് നിന്നും
- ഓണത്തുമ്പി - കോട്ടയത്തുനിന്ന്
- ആലപ്പുഴയിൽ നിന്നും
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads