അപ്പാച്ചെ ഓപ്പൺഓഫീസ്

From Wikipedia, the free encyclopedia

അപ്പാച്ചെ ഓപ്പൺഓഫീസ്
Remove ads

വിവിധ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഓഫീസ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകളുടെ ഒരു കൂട്ടമാണ്‌ അപ്പാച്ചെ ഓപ്പൺഓഫീസ് (മുമ്പ് ഓപ്പൺ‌ഓഫീസ്.ഓർഗ് ). ഈ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രയോഗം ഓപ്പൺ ഡോക്യുമെന്റ് ഫോർമാറ്റിനെ വിവരങ്ങൾ സേവ് ചെയ്യുന്നതിനുള്ള അടിസ്ഥാന ഫോർ‌മാറ്റായി സ്വീകരിച്ചിരിക്കുന്നു. കൂടാതെ '97-2003 വരെയുള്ള മൈക്രോസോഫ്റ്റ് ഓഫീസ് ഫോർമാറ്റുകളെയും, മറ്റനവധി ഫോർമാറ്റുകളെയും പിന്തുണക്കുന്നു. കാവേരി എന്ന പേരിൽ ഇതിന് ഒരു മലയാളം പതിപ്പുമുണ്ട്.

വസ്തുതകൾ വികസിപ്പിച്ചത്, ആദ്യപതിപ്പ് ...

സ്റ്റാർ‌ഡിവിഷൻ വികിസിപ്പിച്ചെടുത്തതും പിന്നീട് 1999 ഓഗസ്റ്റ് മാസത്തിൽ സൺ മൈക്രോസിസ്റ്റംസ് സ്വന്തമാക്കിയതുമായ സ്റ്റാ‌ർ‌ഓഫീസിൽ‍ നിന്നുമാണ്‌ ഓപ്പൺ‌ഓഫീസ് വികസിപ്പിച്ചെടുത്തത്.2000 ജൂലൈ മാസത്തിൽ ഇതിന്റെ സോഴ്‌സ് കോഡ് സ്വതന്ത്രമാക്കി.കുത്തക ഓഫീസ് ആപ്ലിക്കേഷനുകൾക്ക് പകരം സ്വതന്ത്രവും,സൗജന്യവുമായ ബദലായി പുറത്തിറങ്ങിയ ഓപ്പൺ‌ഓഫീസ്.ഓർഗ് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണ്‌.ഇതിന്റെ പകർപ്പവകാശം ഗ്നു ലഘു സാർവ്വജനിക അനുവാദ പത്രികയ്ക്കു കീഴിൽ വരുന്നു. 2010 ഒറാക്കിൾ കോർപ്പറേഷൻ സൺ മൈക്രോ സിസ്റ്റത്തെ ഏറ്റെടുത്ത ശേഷം ഒറാക്കിൾ ഓപ്പൺ ഓഫീസിന്റെ വ്യാവസായിക നിർമ്മാണം[5] നിർത്തിവെക്കുകയും ഈ സോഫ്റ്റ്‌വെയർ കൂട്ടത്തെ അപ്പാച്ചെ ഇൻക്യൂബേറ്ററിലേക്ക് സമർപ്പിക്കുകയും തുടർന്ന് ഈ പദ്ധതി അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെ കീഴിലാകുകയും ചെയ്തു[6][7].

ഈ സോഫ്റ്റ്‌വെയർ അനൗദ്യോഗികമായി ഓപ്പൺഓഫീസ് എന്നറിയുന്നുണ്ടെങ്കിലും ആ പേര്‌ മറ്റൊരു കമ്പനി സ്വന്തമാക്കിയതിനാലാണ്‌ ഇതിന്റെ പേര്‌ ഔദ്യോഗികമായി 'ഓപ്പൺഓഫീസ്‌.ഓർഗ്‌ എന്നാക്കിയത്‌[8].

Remove ads

ആപ്ലിക്കേഷനുകൾ

Thumb
ടെക്സ്റ്റ് എഡിറ്റർ സോഫ്റ്റ്‌വേർ ആയ റൈറ്റർ
Thumb
പ്രസന്റേഷൻ സോഫ്റ്റ്‌വേർ ആയ ഇപ്രസ്സ്
Thumb
സ്പ്രെഡ് ഷീറ്റ് സോഫ്റ്റ്‌വേർ ആയ കാൽക്ക്
  • റൈറ്റർ
  • കാൽക്
  • ഇം‌പ്രെസ്
  • ബെ‌യ്‌സ്
  • ഡ്രോ
  • മാത്ത്
  • ക്വിക്ക് സ്റ്റാർട്ടർ
  • മാക്രോ റെക്കോർഡർ

കൂടുതൽ വിവരങ്ങൾക്ക്

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads