ഓസ്ട്രേലിയ (ഭൂഖണ്ഡം)

ഭൂഖണ്ഡം From Wikipedia, the free encyclopedia

ഓസ്ട്രേലിയ (ഭൂഖണ്ഡം)
Remove ads

ഭൂമിയിലെ ഏറ്റവും ചെറിയ ഭൂഖണ്ഡമാണ്‌ ഓസ്ട്രേലിയ. ഭൂഖണ്ഡം എന്നതിന്‌ സാർവ്വത്രികമായി അംഗീകരിക്കപ്പെടുന്ന ഒരു നിർവ്വചനം നിലവിലില്ല, "ഭൗമോപരിതലത്തിൽ തുടർച്ചയായി വിതരണം ചെയ്യപ്പെട്ട ഭൂഭാഗങ്ങൾ" (ഓസ്ക്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു) എന്നതാണ്‌ പൊതുവിൽ സ്വീകാര്യമായത്. ഈ നിർവ്വചനം പ്രകാരം ഓസ്ട്രെലിയയുടെ പ്രധാനം ഭൂഭാഗം മാത്രമേ ഭൂഖണ്ഡത്തിൽപ്പെടുന്നുള്ളൂ, ടസ്മാനിയ, ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകൾ ഇതിൽപ്പെടുന്നില്ല. ഭൂഗർഭശാസ്ത്രം, ഭൗതിക ഭൂമിശാസ്ത്രം തുടങ്ങിയവയുടെ വീക്ഷണത്തിൽ ഭൂഖണ്ഡം എന്നാൽ അതിന്റെ അടിത്തറയും അടിത്തറയിൽ സ്ഥിതിചെയ്യുന്ന ദ്വീപുകളും കൂടിയുള്ളതാണെന്നാണ്‌ വിവക്ഷ. ഈ നിർവ്വചനം അനുസരിച്ച് ടസ്മാനിയ, ന്യൂ ഗിനിയ എന്നിവയും അടുത്തുള്ള മറ്റു ദ്വീപുകളും ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിന്റെ ഭാഗമാണ്‌, കാരണം ഇവ ഒരേ ഭൂമിശാസ്ത്ര ഭൂഭാഗത്തിലാണ്‌ സ്ഥിതിചെയ്യുന്നത്.

വസ്തുതകൾ വിസ്തീർണ്ണം, ജനസംഖ്യ ...
Remove ads

ചരിത്രം

തെക്കൻ എന്നർത്ഥമുള്ള ഓസ്‌ട്രാലിസ് എന്ന ലത്തീൻ വാക്കിൽ നിന്നാണ് ഓസ്ട്രേലിയയുടെ പിറവി. പതിനേഴാം നൂറ്റാണ്ടിൽ ഓസ്ട്രേലിയൻ വൻകര കണ്ടെത്തിയപ്പോൾ ഡച്ചുകാരാണ് ഓസ്ട്രേലിയ എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്. ഡച്ച് നാവികനായ വിലെം ജാൻസൂൺ ആണ് ഓസ്ട്രേലിയൻ വൻകര കണ്ടെത്തിയ ആദ്യ യൂറോപ്യൻ (1606). ന്യൂ ഹോളണ്ട് എന്നു വിളിക്കപ്പെട്ടുവെങ്കിലും ഓസ്ട്രേലിയക്കാണ് സ്വീകാര്യത കിട്ടിയത്. 1824-ൽ ബ്രിട്ടീഷ് ഗവണ്മെന്റ് ആ പേര് ഔദ്യോഗികമായി അംഗീകരിച്ചു.

40,000 കൊല്ലം മുമ്പ് തെക്കു കിഴക്കൻ ഏഷ്യയിൽ നിന്നും കുടിയേറിയ ജനവിഭാഗമാണ് ഓസ്ട്രേലിയയിലെ ആദ്യമനുഷ്യർ. യൂറോപ്യന്മാരുടെ വരവിനു മുമ്പ് ഇവിടെയുണ്ടായിരുന്ന ആദിമജനതയെ ആബെറിജെനി എന്ന പദം കൊണ്ടാണ് പൊതുവെ സൂചിപ്പിക്കുന്നത്. എന്നാൽ സമീപകാലത്തായി തദ്ദേശീയ ഓസ്ട്രേലിയക്കാർ (Indegenous Australians) എന്ന വാക്കിനാണ് സ്വീകാര്യതയുള്ളത്. എന്നിരുന്നാലും ഇന്നത്തെ ഭൂരിപക്ഷം പൗരന്മാരും ബ്രിട്ടീഷ് അഥവാ യൂറോപ്യൻ വംശജരാണ്.

1770 ഏപ്രിൽ 20 തെക്ക് കിഴക്കൻ ഓസ്ട്രേലിയയിലെ ബോട്ടണി ബേയിൽ ഇറങ്ങിയ ഇംഗ്ലീഷുകാരനായ ക്യാപ്റ്റൻ ജയിംസ് കുക്ക് ആണ് ബ്രിട്ടീഷ് കോളനിവൽക്കരണത്തിന് തുടക്കം കുറിച്ചത്. കിഴക്കൻ തീരപ്രദേശത്തിന് ന്യൂ സൗത്ത് വെയിത്സ് എന്നു പേരിട്ട കുക്ക് അവിടം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചു. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ പാർപ്പിക്കാൻ ഉപയോഗിച്ചിരുന്ന അമേരിക്കൻ കോളനികൾ നഷ്ടപ്പെട്ടതിനാൽ മറ്റൊരു ഇടമില്ലാതെ വിഷമിക്കുകയായിരുന്നു അക്കാലത്തു ബ്രിട്ടൺ. ഓസ്ട്രേലിയയെ പീനൽകോളനിയാക്കാൻ അവർ തീരുമാനിച്ചു. 1787 മേയ് 13-ന് കുറ്റവാളികളെ കുത്തിനിറച്ച 11 കപ്പലുകൾ പോർട്ട്സ്മിത്തിൽ നിന്നും പുറപ്പെട്ടു. 1788 ജനുവരി 26-ന് ന്യൂ സൗത്ത് വെയിത്സിലെ പോർട്ട് ജാക്സണിൽ ആദ്യത്തെ കുറ്റവാളി കോളനി ആരംഭിച്ചു. ജനുവരി 26 ഓസ്ട്രേലിയ ദിനം ആയി ആചരിക്കുന്നു.

സ്വർണ്ണം കണ്ടെത്തിയതിനെത്തുടർന്ന് 1850-കളിൽ ഓസ്ട്രേലിയയിലേക്ക് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന്‌ കുടിയേറ്റമാരംഭിച്ചു. തുടർന്ന് ഇന്നത്തെ യുകെയുടെ ഭാഗമായ ഇംഗ്ലണ്ട്, അയർലണ്ട് കൂടാതെ ജർമ്മനി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന്‌ ധാരാളം ആളുകൾ ഓസ്ട്രേലിയയിൽ എത്തിച്ചേർന്നു. ഇങ്ങനെയാണ് യൂറോപ്യർ ധാരാളമായി ഓസ്ട്രേലിയയിൽ എത്തിച്ചേർന്നത്.

1855-90 കാലഘട്ടത്തിൽ ആറ് കോളനികൾക്കും ബ്രിട്ടൺ ഉത്തരവാദിത്തഭരണം നൽകി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ടുള്ള സ്വയംഭരണാധികാരമായിരുന്നു ഇത്. വിദേശകാര്യം, പ്രതിരോധം, കപ്പൽ ഗതാഗതം എന്നിവ ബ്രിട്ടന്റെ നിയന്ത്രണത്തിലായിരുന്നു. നീണ്ടകാലത്തെ ചർച്ചകൾക്കും വോട്ടിങ്ങിനും ശേഷം 1901 ജനുവരി ഒന്നിന് കോളനികളുടെ ഫെഡറേഷൻ രൂപവത്കരിച്ചു. കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയ എന്ന ഈ രാജ്യം ബ്രിട്ടന്റെ ഡൊമിനിയനായിരുന്നു. 1901 മുതൽ 1927 വരെ മെൽബൺ ആയിരുന്നു തലസ്ഥാനം. അതിനുശേഷം കാൻബറ തലസ്ഥാനമാക്കി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഓസ്ട്രേലിയ വൻതോതിലുള്ള കുടിയേറ്റം പ്രോത്സാഹിപ്പിച്ചു. 1970-കളിൽ 'വൈറ്റ് ഓസ്ട്രേലിയ' നയവും ഉപേക്ഷിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ അങ്ങോട്ടു പ്രവഹിച്ചു. ഇന്ന് ഇന്ത്യക്കാർ ഉൾപ്പെടെ വിദഗ്ദ ജോലിക്കാർ കുടിയേറുന്ന ഒരു രാജ്യമായി ഓസ്ട്രേലിയ മാറിയിട്ടുണ്ട്.

Remove ads

ഭൂമിശാസ്ത്രം

ദക്ഷിണ അക്ഷാംശം 10 ഡിഗ്രിക്കും 44 ഡിഗ്രിക്കും പൂർവരേഖാംശം 112 മുതൽ 154 ഡിഗ്രിക്കും ഇടയിലാണ് ഓസ്‌ട്രേലിയ സ്ഥിതി ചെയ്യുന്നത്.76,86,850 ച.കി.മി ആണ് വിസ്തൃതി.നിരപ്പായ ഭൂപ്രകൃതിയാണ് ഓസ്‌ട്രേലിയയുടേത്.ഏറെ ഉയരം ഏറിയ പർവതനിരകളൊന്നും ഇവിടെ കാണപ്പെടുന്നില്ല. ഓസ്‌ട്രേലിയയുടെ ഭൂമിശാസ്്ത്ര മേഖലയെ പ്രധാനമായും മൂന്നായി തരം തിരിക്കുന്നു. പടിഞ്ഞാറൻ പീഠഭൂമി മധ്യനിമ്‌ന തടം കിഴക്കൻ മലനിരകൾ

പടിഞ്ഞാറൻ പീഠഭൂമി

സമുദ്ര നിരപ്പിൽ നിന്ന് 365 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഭൂരൂപമാണിത്.വളരെ ഉറപ്പേറിയ ശിലാരുപങ്ങൾ ഇവിടെ കാണപ്പെടുന്നു.കൂടാതെ മധ്യഭാഗത്ത് ഏതാനും മരുഭൂമികളും കാണപ്പെടുന്നു.

മധ്യനിമ്‌ന തടം

ഈ ഭൂരൂപത്തെ പ്രധാനമായും മൂന്ന് ആയി തരംതിരിക്കുന്നു.ഗ്രേറ്റ് ആർടീഷ്യൻ തടം,എറി തടാകമേഖല,മുറൈ -ഡാർലിങ് മേഖല എന്നിവയാണവ.

ഗ്രേറ്റ് ആർടീഷ്യൻ തടം

ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭജല ഉറവിടങ്ങളിലൊന്നാണ് ഗ്രേറ്റ് ആർടീഷ്യൻ തടം.

എറി തടാകമേഖല

ഈ മേഖലയിലൂടെ ഒഴുകുന്ന നദികളെല്ലാം കടലിലെത്താതെ എറി തടാകത്തിലാണ് പതിക്കുന്നത്.

മുറൈ -ഡാർലിങ് മേഖല

ഓസ്‌ട്രേലിയയിലെ പ്രധാനപ്പെട്ട രണ്ടു നദികളാണ് മുറൈയും ഡാർലിങും.വേനൽക്കാലത്തും ജലസമൃദ്ധമായ നദിയാണ് മുറൈ.ഏറെ ഫലഫുഷ്ടമായ ഒരു മേഖലകൂടിയാണ് മുറൈ -ഡാർലിങ് മേഖല.

കിഴക്കൻ മലനിരകൾ

ഓസ്‌ട്രേലിയയുടെ കിഴക്കൻ സമൂദ്രതീരത്തിന് സമാന്തരമായിട്ടാണ് കിഴക്കൻ മല നിരകൾ നിലകൊള്ളുന്നത്.2000 കിലോമീറ്റർ ആണ് ഇവയുടെ നീളം.ഇവയുടെ തെക്കും ഭാഗം കുത്തനെ ചരിഞ്ഞും പടിഞ്ഞാറ് ഭാഗത്തിന് ചെരിവും കുറവാണ്.ഓസ്‌ട്രേലിയൻ ആൽപ്‌സ്,ബ്ലൂ ആൽപ്‌സ് എന്നിവ ഇവിടത്തെ പ്രധാന പർവ്വത നിരകളാണ്.ഓസ്‌ട്രേലിയയിലെ പ്രധാന നദികളായ മുറൈ,ഡാർലിങ്ങ് എന്നിവയുടെ ഉത്ഭവവും ഈ പർവ്വത നിരകളിൽ നിന്നാണ്.

Remove ads

നദികൾ

ഓസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദിയാണ് മുറൈ.2,508 കിലോമീറ്റർ ആണ് നീളം.ഓസ്‌ട്രേലിയൻ ആൽപ്‌സ് എന്ന പർവ്വതത്തിൽ നിന്ന് ഉത്ഭവിച്ച് ഒടുവിൽ അലക്‌സാണ്ട്രിന തടാകത്തിൽ പതിക്കുന്നു.മുറുംബിഡ്ജി നദി,ഡാർലിങ്ങ് നദി,കൂപെർ ക്രീക് നദി,ലച്‌ലൻ നദി,ഡയാമാന്റിന നദി തുടങ്ങിയവ ഓസ്‌ട്രേലിയയിലെ മറ്റു പ്രധാന നദികളാണ്.

Thumb
ന്യൂ സൗത്ത് വേൽസിലെ വെന്റ് വർത്തിൽ മുറൈ-ഡാർലിങ്ങ് നദികളുടെ സംഗമ സ്ഥാനം

കാലാവസ്ഥ

തെക്കുകിഴക്ക് വാണിജ്യവാതമേഖല

വൻകരയുടെ കിഴക്കൻ തീരപ്രദേശത്ത് വരഷം മുഴുവൻ മഴ ലഭിക്കുന്നു.സമുദ്രത്തിലനിന്നു തെക്കുകിഴക്ക് ദിശയിൽ വർഷം മുഴുവൻ ലഭിക്കുന്ന കാറ്റാണ് ഈ മേഖലയിൽ മഴ പെയ്യിക്കുന്നത്. ദക്ഷിണായനരേഖയ്ക്ക് വടക്ക് ഭാഗത്തായി ഉഷ്ണമേഖല മഴക്കാടുകളും തെക്കുഭാഗത്തായി മിതോഷ്ണമേഖലാ മഴക്കാടുകളും കാണപ്പെടുന്നു.

ഉഷ്ണമരുഭൂമി പ്രദേശം

പുൽമേടുകൾ

മൺസൂൺ മേഖല

ടാസ്മാനിയ

ജനജീവിതം

കൃഷി

ആടുവളർത്തൽ

ധാതുക്കൾ

വ്യവസായങ്ങൾ

മത്സ്യബന്ധനം

അവലംബം

<references>

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads