കണികാഭൗതികം

From Wikipedia, the free encyclopedia

Remove ads

പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും നിർമ്മിക്കപ്പെട്ടിട്ടുള്ള അടിസ്ഥാനകണങ്ങളെക്കുറിച്ച് പഠിക്കുന്ന ഭൗതികശാസ്ത്രശാഖയാണ് കണികാഭൗതികം (Particle physics).

എല്ലാ പദാർത്ഥങ്ങളും അണുനിർമ്മിതമാണ്. അണുക്കളാകട്ടെ ഉപാണുകണങ്ങളായ (സബ് ആറ്റോമിക് കണങ്ങൾ) പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ എന്നിവയാൽ നിർമിതവും. ശാസ്ത്രകാരന്മാർ ഈ ഉപാണുകണങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുള്ള ചെറുകണങ്ങളെക്കുറിച്ച് പഠിക്കുകയാണ്. ഉന്നതവേഗത്തിൽ കണങ്ങളെ കൂട്ടിയിടിപ്പിച്ചാണ് അവയെ ചെറുകണങ്ങളാക്കി മാറ്റുന്നത്.

ഇത്തരം കൂട്ടിയിടികളിലെ വളരെക്കൂടിയ ഊർജ്ജനില പ്രപഞ്ചോൽപ്പത്തിയുടെ സമയത്ത് കണങ്ങൾക്കുണ്ടായിരുന്ന ഊർജ്ജത്തിന് സമാനമായിരിക്കും എന്നു കരുതുന്നു. ഉന്നത ഊർജ്ജനിലകളെ കൈകാര്യം ചെയ്യുന്നതിനാൽ കണികാഭൌതികം, ഉന്നതോർജ്ജഭൌതികം എന്നും അറിയപ്പെടുന്നു.

Remove ads

അടിസ്ഥാനകണങ്ങൾ

Thumb
മൗലികകണങ്ങളുടെ പ്രാമാണിക മാതൃക

അടിസ്ഥാനകണങ്ങൾ അഥവാ മൗലികകണങ്ങൾ എന്നത് പ്രപഞ്ചത്തിലെ ഏറ്റവും ചെറിയകണങ്ങളാണ്. രണ്ടുതരത്തിലുള്ള അടിസ്ഥാനകണങ്ങൾ ഇവയാണ്

അവലംബം

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി

അവലംബം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads