കബിനി നദി

From Wikipedia, the free encyclopedia

Remove ads

കബിനി അഥവാ കപില എന്നും അറിയപ്പെടുന്ന(ചിലപ്പോൾ കബനി എന്നും പറയുന്നു) ഈ നദി കാവേരി നദിയുടെ പോഷക നദിയാണ്. കേരളം, കർണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിൽ ഏറ്റവും വടക്കേയറ്റത്തുള്ളത് കബിനിയാണ്.

വസ്തുതകൾ കേരളത്തിലെ നദികൾ ...
Remove ads

സ്ഥിതിവിവരം

  • നദിതടപ്രദേശം - 7040 ചതുരശ്ര കി. മീ.
  • നീളം - 234 കി. മീ.

നദി

പശ്ചിമ ഘട്ട മലനിരകളിൽ ഉത്ഭവിച്ച്, വയനാട്ടിൽ മാനന്തവാടി പുഴയുടെയും പനമരം പുഴയുടേയും സംഗമത്തിൽ വെച്ച് കബിനിയെന്ന് പെരെടുക്കുന്നു.അവിടെ നിന്നും കിഴക്ക് ദിശയിൽ ഒഴുകി കർണാടകത്തിൽ തിരുമകുടൽ നർസിപൂരിൽ കാവേരിയുമായി ചേരുന്നു. നുഗു,ഗുണ്ടൽ, താരക,ഹബ്ബഹള്ള എന്നിവ കബിനിയുടെ പോഷക നദികളാണ്. മൈസൂര്‍ ജില്ലയിൽ ഹെഗ്ഗദേവനകൊട്ടക്കടുത്ത് ബീദരഹള്ളിക്കും ബീച്ചനഹള്ളിക്കും ഇടയിൽ പണിഞ്ഞിരുക്കുന്ന കബിനി അണകെട്ട് ജലസേചനത്തിനും വൈദ്യുതി ഉത്പാദിക്കാനും ഉപയോഗിക്കുന്നു. കൂടാതെ ബന്ദിപൂർ ദേശീയ ഉദ്യാനവും [1] നാഗർ‌ഹോളെ ദേശീയ ഉദ്യാനവും (രാജിവ് ഗാന്ധി ദേശീയ ഉദ്യാനം)[2] കബിനി ജലസംഭരണിയോട് ചെർന്ന് കിടക്കുന്നു. വേനൽ കാലങ്ങളിൽ ദാഹ ജലത്തിനായി വലയുന്ന പക്ഷിമൃഗാദികൾക്ക് ഈ ജലസ്രോതസ്സ് ഉപയോഗപ്രദമാവുന്നു.അതിനാൽ വേനൽ കാലങ്ങളിൽ ധാരാളം വിനോദ സാഞ്ചാരികളെ ഇവിടം ആകർഷിക്കുന്നു.

Remove ads

കബനി ഡാം

മൈസൂർ ജില്ലയിലെ കബിലാ നദിയിലാണ് കബിനി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. 696 മീറ്റർ നീളമുള്ള ഈ അണക്കെട്ട് 1974-ൽ നിർമ്മിച്ചതാണ്. താലൂക്ക് ഹെഗ്ഗഡദേവനകോട്ട് ബീച്ചനഹള്ളി ഗ്രാമത്തിനടുത്താണ് ഡാമിന്റെ കൃത്യമായ സ്ഥാനം. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം 2,141.90 കി.മീ. ഇത് ഏകദേശം 22 ഗ്രാമങ്ങളുടെയും 14 കുഗ്രാമങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നു, കൂടാതെ മൈസൂരുവിലേക്കും ബെംഗളൂരുവിലേയും ഒരു പ്രമുഖ കുടിവെള്ള സ്രോതസ്സാണ്. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തമിഴ്‌നാട്ടിലെ മേട്ടൂർ റിസർവോയറിലേക്ക് കൂടുതൽ ഗണ്യമായ അളവിൽ വെള്ളം പുറന്തള്ളുന്നു.

ഈ അണക്കെട്ട് സാഗരെഡോഡകെരെ, അപ്പർ നുഗു ഡാമുകളുടെ സംയോജിത സംവിധാനത്തിലേക്കും വെള്ളം നൽകുന്നു. കബനി അണക്കെട്ടിൽ നിന്ന് മറ്റ് രണ്ട് ചെറിയ അണക്കെട്ടുകളിലേക്ക് മൺസൂൺ മാസങ്ങളിൽ 28.00 ടിഎംസി വെള്ളം ലിഫ്റ്റ് ചെയ്യാനും കൈമാറാനുമുള്ള ക്രമീകരണമുണ്ട്. കാടുകൾ, നദികൾ, തടാകങ്ങൾ, താഴ്‌വരകൾ എന്നിവ ഉൾക്കൊള്ളുന്ന 55 ഹെക്ടർ വിസ്തൃതിയിലാണ് അണക്കെട്ട് പരന്നുകിടക്കുന്നത്.

കുറിപ്പുകൾ

സ്രോതസ്സ്

ഗാലറി

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads