കലാമണ്ഡലം കേശവൻ
ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ അറിയപ്പെടുന്ന വാദ്യകലാകാരനും ചലച്ചിത്ര അഭിനേതാവുമായിരുന്നു കലാമണ്ഡലം കേശവൻ (1936 മെയ് 18- 2009 ഏപ്രിൽ 25). പാലക്കാടു ജില്ലയിലെ പെരിങ്ങോടു്, നീട്ടിയത്തു വീട്ടിൽ ജാനകി അമ്മയുടേയും കുറുങ്കാട്ടുമനയ്ക്കൽ വാമനൻ നമ്പൂതിരിയുടേയും മകനായി 1936 മെയ് 18-നു ജനിച്ചു. ഒമ്പതാം വയസ്സിൽ കലാഭ്യസനം ആരംഭിച്ചു. അമ്മാവനായ നീട്ടിയത്തു ഗോവിന്ദൻനായർ, മൂത്തമന കേശവൻ നമ്പൂതിരി, കലാമണ്ഡലം അച്ചുണ്ണിപ്പൊതുവാൾ എന്നിവർ ചെണ്ടയിൽ ഗുരുക്കന്മാരാണു്. 1963 മുതൽ ഫാക്റ്റ് കഥകളി സ്കൂളിൽ അദ്ധ്യാപകൻ. കലാസാഹിത്യ അക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, ഡോ.കെ.എൻ പിഷാരൊടി സ്മാരക അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ടു്. വാനപ്രസ്ഥം, കഥാനായകൻ എന്നീ ചലച്ചിത്രങ്ങളിൽ പ്രധാനപ്പെട്ട വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടു്. അറിയപ്പെടുന്ന എഴുത്തുകാരനും ബാലസാഹിത്യകാരനും കൂടിയാണു കലാമണ്ഡലം കേശവൻ.
Remove ads
മരണം
ശ്വാസകോശ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം, 2009 ഏപ്രിൽ 25-ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്[1].
പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന കൃതികൾ
- ഹേ ഭൂമികന്യേ
- മേളം
- കാർക്കോടകൻ (കവിത)
- ശാകുന്തളം
- രഘുവിജയം
- ഏകലവ്യനും അശ്വത്ഥാമാവും
- സതിസുകന്യ
- വിചിത്രവിജയം
- മൃതസഞ്ജീവനി
- രുസ്തവും സോറാബും
- ഭീമബന്ധനം (ആട്ടക്കഥ)
- കമലദളം
- അരങ്ങത്തെ അത്ഭുതപ്രതിഭാസം (ലേഖനം)
- അരങ്ങിനു പിന്നിൽ
- അമ്മേ കനിയൂ
- തേൻതുള്ളി
- ദശപുഷ്പങ്ങൾ
- മഹച്ചരിതമാല
- സന്യാസിക്കഥകൾ (ബാലസാഹിത്യം).
അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1997 - കഥാനായകൻ
- 1999 - വാനപ്രസ്ഥം
- 2003 - വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട്
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads