കള്ളിച്ചെല്ലമ്മ
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
Remove ads
പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1969-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കള്ളിച്ചെല്ലമ്മ. ഷീലയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേംനസീർ, മധു, കെ.പി. ഉമ്മർ, അടൂർ ഭാസി തുടങ്ങിയവർ മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. രൂപവാണിയുടെ ബാനറിൽ ശോഭന പരമേശ്വരൻ നായർ ആണ് ഈ ചിത്രം നിർമ്മിച്ചത്. ജി. വിവേകാനന്ദനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചത് എസ്. കൊന്നനാട്ട് ആയിരുന്നു. കള്ളിച്ചെല്ലമ്മയിലെ അഭിനയത്തിന് നടി ഷീലയ്ക്ക് 1969-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു.[1]
Remove ads
അഭിനേതാക്കൾ
- പ്രേംനസീർ
- ഷീല
- കെ.പി. ഉമ്മർ
- മധു
- അടൂർ ഭാസി
- ശങ്കരാടി
- വീരൻ
- കോട്ടയം ശാന്ത
- എം.എൽ. സരസ്വതി
- അടൂർ ഭവാനി
- ജേസി
- പറവൂർ ഭരതൻ
- മീനാകുമാരി
- ഖദീജ
- പാലാ തങ്കം
- നബീസ
- കുട്ടൻപിള്ള
- മാസ്റ്റർ പ്രമോദ്
- രാധാകൃഷ്ണൻ
- കെ.പി. പിള്ള
- കെ.പി. അബ്ബാസ്
- ലത്തീഫ്
- തോമസ് മാണി
ഗാനങ്ങൾ
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് പി. ഭാസ്കരൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കെ. രാഘവൻ.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
പടം കാണുക
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads