കാണ്ഡം

From Wikipedia, the free encyclopedia

കാണ്ഡം
Remove ads

സസ്യശാസ്ത്രത്തിൽ കാണ്ഡം എന്നത് ഇലകൾ, വശത്തുള്ള മുകുളങ്ങൾ, പൂവുണ്ടാകുന്ന തണ്ടുകൾ, പൂമൊട്ടുകൾ എന്നിവയടങ്ങിയ തണ്ടിന്റെ ഭാഗങ്ങൾ ചേർന്നതാണ്. ഒരു വിത്തു മുളയ്ക്കുമ്പോൾ മുകളിലേയ്ക്കു വളരുന്ന ഇലകൾ വികാസം പ്രാപിക്കുന്ന പുതുതായി വളരുന്ന ഭാഗമാണിത്. വസന്തകാലത്ത്, ബഹുവർഷികളായ( perennial) സസ്യങ്ങളിൽ പുതിയ തണ്ടുകളും പൂക്കളും ഉണ്ടാവുന്നു. [1][2]

എന്നാൽ ദൈനംദിന സംസാരത്തിൽ കാണ്ഡം എന്ന വാക്ക് തണ്ടിനു പകരം ഉപയോഗിക്കുന്നു. തണ്ട് മുകുളങ്ങളുണ്ടാകുന്ന പർവ്വങ്ങളും ഫലങ്ങളും ഇലകളും നിൽക്കുന്ന കാണ്ഡത്തിന്റെ അവിഭാജ്യ ഘടകമാണ്.

ഇളം കാണ്ഡങ്ങൾ പലപ്പോഴും ജന്തുക്കളുടെ ആഹാരമായി മാറുന്നു, കാരണം അവയിലെ നാരുകളിലെ കോശങ്ങളിൽ രണ്ടാമതുള്ള കോശഭിത്തി വികസനം നടന്നിട്ടുണ്ടാകാത്തതിനാൽ ഈ തണ്ടുകൾ വളരെ മൃദുലവും ചവയ്ക്കാനും ദഹിക്കാനും വളരെ എളുപ്പവുമാകുന്നു. ഈ കാണ്ഡങ്ങൾ വളർന്ന് പ്രായമാകുമ്പോൾ അവയിലെ കോശങ്ങളിലെ കോശഭിത്തികൾ രണ്ടാമതുള്ള കോശഭിത്തി കട്ടിയാകൽ നടന്ന് കാഠിന്യം വർദ്ധിക്കുകയും ചെയ്യുന്നു. ചില സസ്യങ്ങൾ വിഷപദാർത്ഥങ്ങൾ ഉല്പാദിപ്പിച്ച് അവയുടെ കാണ്ഡങ്ങൾ വിഷമയമാക്കി ജന്തുക്കൾക്കു തന്നാനാവാതെ നിലനിർത്തുന്നു.

Remove ads

തടിയുള്ള സസ്യങ്ങളുടെ വിവിധ തരം കാണ്ഡങ്ങൾ

അനേകം തടിയുള്ള സസ്യങ്ങൾക്കും വ്യതിരിക്തമായ നീളം കുറഞ്ഞതും കൂടിയതുമായ കാണ്ഡങ്ങളുണ്ട്. ചില ആവൃതബീജസസ്യങ്ങളിൽ, നീളംകുറഞ്ഞ കാണ്ഡങ്ങളെ സ്പർ കാണ്ഡങ്ങൾ അല്ലെങ്കിൽ ഫല സ്പറുകൾ എന്നു പറയുന്നു. ഇവയിൽനിന്നുമാണ് മിക്ക ഫലങ്ങളും ഉണ്ടാകുന്നത്. കോണിഫർ മരങ്ങളിലും ജിങ്കോ മരത്തിലും ഇതുപോലുള്ള പാറ്റേൺ കാണാനാകും.

സീസണൽ ആയി വിവിധയിനം ഇലകൾ ഒരേ സസ്യത്തിൽ ഉണ്ടാകാറുണ്ട്. സീസണൽ ഹെറ്റെറോഫിലി എന്നിത് അറിയപ്പെടുന്നു.

ഇതും കാണൂക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads