കാസിരംഗ ദേശീയോദ്യാനം
From Wikipedia, the free encyclopedia
Remove ads
അസം സംസ്ഥാനത്തിലെ ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാസിരംഗ ദേശീയോദ്യാനം. 1974-ൽ രൂപീകൃതമായി. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയിൽ കാസിരംഗ ലോകപ്രസിദ്ധമാണ്. ലോകത്താകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ഇവിടെ കാണപ്പെടുന്നു. 1905-ൽ റിസർവ് ഫോറസ്ററ് ആയും 1974-ൽ ദേശീയോദ്യാനമായും 2006-ൽ ടൈഗർ റിസർവായും പ്രഖ്യാപിക്കപ്പെട്ടു. 1985-ൽ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടി.[1]
Remove ads
ഭൂപ്രകൃതി
471 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. നിത്യഹരിത വനമേഖലയാണിത്. ചതുപ്പു നിലങ്ങളും പുൽമേടുകളും ഇവിടെ ധാരാളമായുണ്ട്.
ജന്തുജാലങ്ങൾ
കാണ്ടാമൃഗത്തെ കൂടാതെ കാട്ടുപോത്ത്, തൊപ്പിക്കാരൻ ലംഗൂർ, നീണ്ട കൈകളുള്ള ഹൂലോക്ക് ഗിബ്ബൺ എന്ന കുരങ്ങ്, ആന, കടുവ, ഗംഗാ ഡോൾഫിൻ, ഗൗർ, സംഭാർ എന്നീ മൃഗങ്ങളെയും ഇവിടെ കാണാം.
ചിത്രശാല
- കാസിരംഗ ദേശീയോദ്യാനത്തിലെ മൃഗങ്ങൾ
- ഇന്ത്യൻ റോളർ
- ഇന്ത്യൻ കണ്ടാമൃഗം
- കാട്ടുപന്നി
- കാട്ടുപോത്ത്
- കാസിരംഗയിലെ മാനുകൾ
- സ്വർണ്ണക്കുരങ്ങ്
- മാൻ
- തത്ത
- കഴുകൻ
- ഏഷ്യൻ ആനകൾ
- കാട്ടുകോഴി
- കാണ്ടാമൃഗം അമ്മയും കുഞ്ഞും
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads