കുച്ചിപ്പുടി

ഭാരതത്തിൽ പ്രചാരത്തിലുള്ളതും തനതായതുമായ നൃത്തരൂപമാണ്‌ കുച്ചിപ്പുടി. From Wikipedia, the free encyclopedia

കുച്ചിപ്പുടി
Remove ads

ഭാരതത്തിൽ പ്രചാരത്തിലുള്ളതും തനതായതുമായ നൃത്തരൂപമാണ്‌ കുച്ചിപ്പുടി. ആന്ധ്രാപ്രദേശിലെ കുച്ചിപ്പുടി ഗ്രാമത്തിലാണ്‌ ഇത് പിറവിയെടുത്തത്. യാമിനി കൃഷ്‌ണമുർത്തി,സ്വപ്നസുന്ദരി, ശോഭാ നായിഡു, രാജരാധാറെഡ്ഢി എന്നിവരാണ് പ്രശസ്തരായ ഭാരതീയ കുച്ചിപ്പുടി നർത്തകർ.

Thumb
കുച്ചിപ്പുടി

പേരിനു പിന്നിൽ

ആന്ധ്രാപ്രദേശിലെ കുച്ചിപ്പുഡി ഗ്രാമത്തിലാണ്‌ ഇത് പിറവിയെടുത്തത്. കുശീലവപുരി, കുചേലപുരം എന്ന പേരിലും കുച്ചിപ്പുടി ഗ്രാമം അറിയപ്പെട്ടിരുന്നു.

ചരിത്രം

Thumb

തെലുങ്കാനയിലെ ക്ഷേത്രങ്ങളിൽ രണ്ടായിരം വർഷങ്ങൾക്ക് മുമ്പുതന്നെ പ്രാകൃതനാടകങ്ങൾ അവതരിപ്പിച്ചിരുന്നു. ക്ഷേത്രങ്ങൾക്കകത്ത് ദേവദാസികൾ നൃത്തം ചെയ്തപ്പോൾ, ക്ഷേത്രത്തിന് പുറത്ത് പുരുഷന്മാർ അവരുടേതായ നാട്യാമേളാനാടകങ്ങൾ അവതരിപ്പിച്ചു. ഇതിനെ ഭാഗവതമേളാനാടകങ്ങൾ എന്നു പറഞ്ഞിരുന്നു. മേളാനാടകങ്ങളുടെ പരിഷ്കരിച്ച നൃത്തരൂപം കുച്ചിപ്പുടി ഗ്രാമത്തിൽ പ്രചാരത്തിൽ വന്നു. പിൽക്കാലത്ത് ആ ഗ്രാമത്തിന്റെ പേരിൽതന്നെ ഈ നാട്യരൂപം അറിയപ്പെടുകയും ചെയ്തു. കുച്ചിപ്പുടി നൃത്തംകൊണ്ട് ഉപജീവനം കഴിക്കുന്ന നാനൂറില്പരം കുടുംബങ്ങൾ ഈ ഗ്രാമത്തിലുണ്ട്. വെമ്പട്ടി ചിന്നസത്യത്തെപ്പൊലുള്ള നാട്യാചാര്യന്മാരുടെ ശ്രമഫലമായി ഒരു നവോത്ഥാനംതന്നെ കുച്ചിപ്പുടി നൃത്തത്തിനുണ്ടായിട്ടുണ്ട്.

കുച്ചിപ്പുടിയുടെ ചരിത്രത്തിൽ രണ്ട് നാമധേയങ്ങൾ എന്നെന്നും ഓർമ്മിക്കപ്പെടും. സംഗീതവും, നൃത്തവും, നാടകവും കൂടി യോജിപ്പിച്ച് കുച്ചിപ്പുടിയെ മനോഹരമായ ഒരു നാട്യകലയാക്കിയ സിദ്ധേന്ദ്രയോഗിയും, തഞ്ചാവൂർ സ്വദേശിയായിരുന്ന യോഗി തീർത്ഥാനന്ദയും ആണ് ആ രണ്ട് വ്യക്തികൾ. യതി സുപ്രസിദ്ധനായ ഒരു അഷ്ടപതിഗായകനായിരുന്നു.

Remove ads

അവതരണ ശൈലി

Thumb

നാട്യശാസ്ത്രം തന്നെയാണ് കുച്ചിപ്പുടിക്ക് പ്രമാണഗ്രന്ഥം. ജതികൾ, അടവുകൾ എന്നിവയിൽ ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും തമ്മിൽ പ്രകടമായ ചില സാദൃശ്യങ്ങൾ ഉണ്ട്. ഭാഗവതത്തിലെ ശ്രീകൃഷ്ണകഥകളാണ് കുച്ചിപ്പുടി നൃത്തനാടകങ്ങളായി അവതരിപ്പിക്കുന്നത്. ഭരതനാട്യത്തിന്റെയും യക്ഷഗാനത്തിന്റെയും സ്വാധീനത ഈ നൃത്തനാടകങ്ങളിൽ കാണാവുന്നതാണ്. ഗിരിജാകല്യാണം, കീചകവധം, ഹരിശ്ചന്ദ്രചരിതം എന്നീ നൃത്തനാടകങ്ങൾ ആദ്യകാലങ്ങളിൽ കുച്ചിപ്പുടിരീതിയിൽ അവതരിപ്പിച്ചിരുന്നു.

കുച്ചിപ്പുടി നർത്തകർ തെലുങ്കും സംസ്കൃതവും പഠിച്ചിരിക്കണം. അതുപോലെ നാട്യശാസ്ത്രം, അഭിനയദർപ്പണം, രസമഞ്ജരി, താണ്ഡവലക്ഷണം എന്നീ ശാസ്ത്രഗ്രന്ഥങ്ങളും അഭ്യസിക്കണം. തരംഗം, പദം, മുക്തായി, ശബ്ദപല്ലവി, മണ്ഡൂകശബ്ദം എന്നിങ്ങനെ പല ഇനങ്ങളും നർത്തകർ പരിശീലിക്കുന്നു. കൃഷ്ണലീലാതരംഗിണി എന്ന ദീർഘമായ നൃത്തനാടകത്തിലെ “ബാലഗോപാലതരംഗം” മാത്രം കേരളത്തിൽ പെൺകുട്ടികൾ അവതരിപ്പിക്കാറുണ്ട്.

കുച്ചിപ്പുടി അന്നും ഇന്നും

ആദ്യകാലങ്ങളിൽ കുച്ചിപ്പുടി നൃത്തനാടകം തുറന്ന വേദികളിലാണ് അവതരിപ്പിച്ചിരുന്നത്. സൂത്രധാരൻ രംഗത്തെ നിയന്ത്രിച്ചിരുന്നു. കഥയുടെ രത്നച്ചുരുക്കം സൂത്രധാരൻ പ്രാരംഭത്തിൽ സദസ്യർക്ക് നൽകിയിരുന്നു. വേഷവിധാനങ്ങളോടെ ചുവടുവച്ച് നൃത്തം ചെയ്തിരുന്ന സൂത്രധാരൻ ഒരു ദണ്ഡുകൊണ്ട് രംഗക്രിയകൾ നിയന്ത്രിച്ചിരുന്നു. ഓരോ കഥാപാത്രവും പാത്രസ്വഭാവം വ്യക്തമാക്കുന്നു. പാട്ട് പാടി താളം ചവിട്ടിയാണ് രംഗപ്രവേശം ചെയ്തിരുന്നത്. ഹാസ്യപ്രകടനത്തിലൂടെ സദസ്യരെ രസിപ്പിച്ച വിദൂഷക വേഷങ്ങളുമുണ്ട്. സൂത്രധാരൻ കർണ്ണാടകസംഗീതജ്ഞനായിരിക്കണം. നട്ടുവാങ്കം പറയാനുള്ള കഴിവുണ്ടായിരിക്കുകയും വേണം. ഇപ്പോൾ സൂത്രധാരൻ സം‌വിധായകനായി വാദ്യക്കാർക്കൊപ്പം ഇരിക്കുന്നു. വയലിൻ, തംബുരു, ഹർമ്മോണിയം, ഫ്ളൂട്ട്, മൃദംഗം എന്നീ വാദ്യങ്ങൾ കുച്ചിപ്പുടിക്ക് ഉപയോഗിക്കുന്നു. സന്ദർഭാനുസരണമുള്ള രസോദീപനത്തിനു സഹായിക്കുന്നതാണ് രാഗതാളങ്ങൾ. വേഷവിധാനങ്ങൾ വളരെ ലളിതമാണ്. സത്യഭാമയുടെ വേഷം വർണ്ണശബളമാണ്. കുച്ചിപ്പുടിയുടെ രസം ശൃംഗാരമാണെങ്കിലും അതിൽനിന്ന് ലഭിക്കുന്ന അനുഭൂതി ഭക്തിയാണ്.

Remove ads

പ്രതിഭകൾ

കുച്ചിപ്പുടിയുടെ മുഖ്യശില്പിയായ വെമ്പട്ടിചിന്നസത്യം കുച്ചിപ്പുടിയുടെ പര്യായമായി തീർന്നിട്ടുണ്ട്. വൈജയന്തിമാല, ഹേമമാലിനി, മഞ്ജുഭാർഗ്ഗവി, ശോഭാനായിഡു, അനുപമ മോഹൻ, കലാമണ്ഡലം സരസ്വതി തുടങ്ങി പ്രശസ്തരായ ഒരു ശിഷ്യപരമ്പര അദ്ദേഹത്തിനുണ്ട്. വെങ്കിടേശ്വരനാട്യമണ്ഡലിയുടെ സ്ഥാപകനായ ചിന്ന വെങ്കിട്ടരാമയ്യ, അദ്ദേഹത്തിന്റെ ശിഷ്യരായ വേദാന്തം ലക്ഷ്മി നാരായണശാസ്ത്രി, കൊരഡ നരസിംഹറാവു, സി.ആർ.ആചാര്യ, ജഗന്നാഥശർമ്മ എന്നിവരെല്ലാം കുച്ചിപ്പുടിനൃത്തത്തിന്റെ വളർച്ചയെ സഹായിച്ചവരാണ്.

Thumb
അർച്ചനരാജ
Remove ads

അവലംബം

മടവൂർ ഭാസിയുടെ “ലഘുഭരതം”



Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads