കൂവപ്പൊടി പായസം
കേരളത്തിന്റെ മധുര വിഭവം From Wikipedia, the free encyclopedia
Remove ads
കൂവയുടെ കിഴങ്ങിൽ നിന്നും ഉണ്ടാക്കുന്ന കൂവപ്പൊടി നേരിയ പായസപ്പരുവത്തിൽ തിളപ്പിച്ച് മധുരം ചേർത്തുണ്ടാക്കുന്ന പായസമാണ് കൂവപ്പൊടി പായസം (കൂവപ്പായസം). വെളുത്ത ബ്ലാത്തി കൂവക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ് അരിച്ചെടുത്ത നൂറ് ഉണക്കിയാണു് ഇതിനുവേണ്ടുന്ന കൂവപ്പൊടിയുണ്ടാക്കുന്നതു്.[1]
നല്ല സ്വാദുള്ള ഈ ഭക്ഷണം ചെറിയകുട്ടികൾക്കു് കൊടുക്കുന്ന ഭക്ഷണമാണു്. വയറിളക്കം വന്നാൽ ഔഷധമായും കൂവപ്പൊടി പായസം ഉപയോഗിക്കും
ചേരുവകൾ
- കൂവപ്പൊടി
- ശർക്കര / പഞ്ചസാര
പാകം ചെയ്യുന്ന വിധം
വെളുത്ത ബ്ലാത്തി കൂവക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ് അരിച്ചെടുത്ത നൂറ് ഉണക്കിയാണു് ഇതിനുവേണ്ടുന്ന കൂവപ്പൊടിയുണ്ടാക്കുന്നു. അത് നേരിയ പായസപ്പരുവത്തിൽ തിളപ്പിച്ച് പഞ്ചസാരയോ ശർക്കരയോ ചേർത്തു പായസമുണ്ടാക്കുന്നു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads