കൃത്രിമബീജാധാനം
From Wikipedia, the free encyclopedia
Remove ads
തിരഞ്ഞെടുക്കപ്പെടുന്ന വിത്തുകാളകളുടെ ബീജം ശാസ്ത്രീയമായി ശേഖരിച്ച് മദിയുള്ള പശുക്കളുടെ ഗർഭാശയഗളത്തിൽ നിക്ഷേപിയ്ക്കുന്ന രീതിയാണ് കൃത്രിമബീജാധാനം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Remove ads
തുടക്കം
മൈസൂർ കൊട്ടാരത്തിലെ ഗോശാലയിൽ 1939 ൽ ഡോ.സമ്പത് കുമാരനാണ് കൃത്രിമബീജാധാന പരിപാടിയ്ക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചത്. [1]ഒന്നാം പഞ്ചവത്സരപദ്ധതിയിൽ ഇന്ത്യയിൽ 150 കീ വില്ലേജ് കേന്ദ്രങ്ങൾ ഇതുമായി ബന്ധപ്പെട്ട് സ്ഥാപിയ്ക്കപ്പെടുകയുണ്ടായി.
രീതി
ഊർജ്ജിത കന്നുകാലി വികസന പദ്ധതി, ഓപ്പറേഷൻ ഫ്ലഡ് എന്നിവ പിന്നിട് നടപ്പാക്കുകയുണ്ടായി. മുന്തിയ ഇനം വിത്തുകാളയുടെ ബീജം കൃത്രിമയോനിയുടെ സഹായത്താൽ ശേഖരിയ്ക്കുന്നു.ഇങ്ങനെ ശേഖരിയ്ക്കുന്ന ഓരോമില്ലീമീറ്റർ ബീജവും നേർപ്പിച്ച് 40 മുതൽ 100 പശുക്കളിൽ ഉപയോഗിയ്ക്കാവുന്നതാണ്. പിന്നീട് ശീതീകരണികൾ നിലവിൽ വന്നതോടെ ഗാഢ നൈട്രജന്റെ സഹായത്താൽ ദീർഘകാലം ഇവ സൂക്ഷിച്ചുവയ്ക്കാവുന്ന സ്ഥിതി ഇപ്പോൾ സ്വായത്തമായിട്ടുണ്ട്.[2]
അവലംബം
മറ്റുവിവരങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads