കെർഷ് കടലിടുക്ക്

From Wikipedia, the free encyclopedia

കെർഷ് കടലിടുക്ക്
Remove ads

അസോവ് കടലിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്ന കടലിടുക്കാണ് കെർഷ് കടലിടുക്ക് Kerch Strait (റഷ്യൻ: Керченский пролив, ഉക്രേനിയൻ: Керченська протока, ക്രിമിയൻ ടട്ടാർ: Keriç boğazı). ദക്ഷിണ റഷ്യയിലെ ഒരു ഉൾനാടൻ കടലായ അസോവ്, കരിങ്കടലിന്റെ ഒരു ശാഖയായ അസോവിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്നത് കെർഷ് കടലിടുക്കാണ്. റഷ്യയിലെ ക്രസ്‌നോദർ ക്രായിയിലുള്ള തമൻ ഉപദ്വീപിന്റെ പടിഞ്ഞാർ നിന്ന് ക്രീമിയ ഉപദ്വീപിനെ വേർത്തിരിക്കുന്നത് കെർഷ് കടലിടുക്കാണ്. 3.1 കിലോമീറ്റർ (1.9 മൈൽ ) മുതൽ 15 കിലോമീറ്റർ (9.3 മൈൽ) വരെ വീതിയും 18 മീറ്റർ (59 അടി) താഴ്ചയുമാണ് കെർഷ് കടലിടുക്കിന് ഉള്ളത്. കെർഷ് കടലിടുക്കിനെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം ക്രീമിയൻ സിറ്റിയാണ്. നേരത്തെ ഇത് ക്രീമിയൻ ബോസ്ഫറസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കടലിടുക്കിന്റെ റഷ്യയിലെ ക്രസ്‌നോദർ ഭാഗത്ത് തമൻ ഉൾക്കടൽ തുസ്ല ദ്വീപിനെ വലയം ചെയ്തിരിക്കുന്നു. കെർഷ് കടലിടുക്കിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപാണ് തുസ്‌ല. കെർഷ് ഉപദ്വീപിന്റെ പടിഞ്ഞാർ ഭാഗത്തിനും തമൻ ഉപദ്വീപിന്റെ കിഴക്ക് ഭാഗത്തിനും ഇടയിലാണ് തുസ്‌ല ദ്വീപ്‌ സ്ഥിതിചെയ്യുന്നത്. 2003ൽ, 3.8 കിലോമീറ്റർ (2.4 മൈൽ) നീളമുള്ള ഡാം റഷ്യ പണിക്കഴിപ്പിച്ചിട്ടുണ്ട്. കടലിടുക്കിലെ ഏറ്റവും വലിയ റഷ്യൻ ജനവാസ കേന്ദ്രമായ തമനിന് സമീപം ഒരു വലിയ കാർഗോ തുറമുഖത്തിന്റെ നിർമ്മാണം റഷ്യ ആരംഭിച്ചിരുന്നു. എന്നാൽ അതിന്റെ നിർമ്മാണം പിന്നീട് നിർത്തിവെച്ചു.

Thumb
കെർഷ് കടലിടുക്കിന്റെ സ്ഥാനം
Remove ads

ചരിത്രം

Thumb
ക്രീമിയൻ തീരത്ത് നിന്നുള്ള കെർഷ് കടലിടുക്കിന്റെ ദൃശ്യം

ഏകദേശം 35 കിലോമീറ്റർ (22 മൈൽ) നീളവും ഏറ്റവും ഇടുങ്ങിയ ഭാഗത്ത് 3.1 കിലോമീറ്റർ (1.9 മൈൽ) വീതിയുമാണ് കെർഷ് കടലിടുക്കിന്. തമനിൽ നിന്ന് ക്രീമിയയെ കിഴക്കൻ ഭാഗത്ത് വേർത്തിരിക്കുന്നത് കെർഷ് കടലിടുക്കാണ്. പടിഞ്ഞാറൻ ഭാഗത്ത് ബന്ധിപ്പിക്കുന്നത് കോക്കസസ് പർവത നിരകളും. പുരാതനകാലത്ത്, കുബൻ നദിയുടെ കൈവഴികളായി വിവിധ ദ്വീപുകളായ വിഭജിച്ചിരുന്നതായി കരുതപ്പെടുന്നുണ്ട്. ഇത് പിന്നീട് കാലക്രമേണ ഒന്നായതായാണ് കരുതപ്പെടുന്നത്.[1] റോമൻ ജനത കെർഷ് കടലിടുക്കിനെ ക്രീമ്മീരിയൻ ജലസന്ധി-Cimmerianus Bosporus Cimmerian Strait (Κιμμέριος Βόσπορος, Kimmérios Bosporos) എന്ന ഗ്രീക്ക് നാമത്തിൽ ആണ് അറിയപ്പെട്ടിരുന്നത്.[2] രണ്ടാം ലോകമഹായുദ്ധ കാലത്ത് സോവിയറ്റ് ചെമ്പടയും ജർമ്മനിയുടെ നാസി സൈന്യവും തമ്മിലുള്ള വളരെ ശക്തമായ യുദ്ധത്തിന് കെർഷ് ഉപദ്വീപ് സാക്ഷിയായിട്ടുണ്ട്. വർഷത്തിലെ ഏറ്റവും തണുപ്പുള്ള മാസങ്ങളിൽ വരെ യുദ്ധം നടന്നു.[3] 1943ന്റെ തുടക്കത്തിൽ പൗരസ്ത്യ മുന്നണി സ്ഥിരത നേടിയതിന് ശേഷം കെർഷ് കടലിടുക്കിന് കുറുകെ 4.8 കിലോമീറ്റർ (3.0മൈൽ) റോഡും റെയിൽ പാലവും നിർമ്മിക്കാൻ ഹിറ്റ്‌ലർ ഉത്തരവിട്ടു. 1943 ജൂൺ 14ന് കേബിൾ റെയിൽവേ (കേബിൾ കാർ) പ്രവർത്തന സജ്ജമായി. ദിനം പ്രതി ആയിരം ടൺ വഹിക്കാവുന്ന കേബിൾ കാർ സജ്ജാമായി. എന്നാൽ ഇത് കൂബൻ സൈന്യത്തിലെ പതിനേഴാ ആർമിയുടെ പ്രതിരോധ ആവശ്യങ്ങൾക്ക് മാത്രമായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. 1943 സെപ്തംബറിലാണ് ഇതിന്റെ പണി പൂർത്തിയായത്. [4]

Thumb
ക്രീമിയ തുറമുഖത്ത് നിന്നുള്ള കെർഷ് കടലിടുക്കിൻ കാഴ്ച

1944ൽ സോവിയറ്റ് യൂനിയൻ ക്രെഷ് കടലിടുക്കിന് കുറുകെ റെയിൽവേപ്പാലം നിർമ്മിച്ചു. ജർമ്മൻക്കാരിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങൾ ഉപയോഗിച്ചായിരുന്ന നിർമ്മാണം. 1944 നവംബറിൽ റെയിൽ പാലം പ്രവർത്തനം സജ്ജമായി. എന്നാൽ, 1945 ഫെബ്രുവരിയിലുണ്ടായ ശക്തമായ മഞ്ഞു വീഴ്ചയെ തുടർന്ന് പാലത്തിന് കേടുപാടുകൾ സംഭവിച്ചു. പിന്നീട് പുനർനിർമ്മാണത്തിനുള്ള ശ്രമങ്ങളുണ്ടായില്ല.[5] 2003ൽ കെർഷ് കടലിടുക്കിലെ തുസ്ല ദ്വീപിനെ കേന്ദ്രീകരിച്ച് റഷ്യയും ഉക്രൈനും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.

2007ലെ ശരത്കാല കൊടുങ്കാറ്റ്‌

2007 നവംബർ 11 ഞായറാഴ്ച കരിങ്കടലിൽ രൂപപ്പെട്ട വളരെ ശക്തമായ ശരത്കാല കൊടുങ്കാറ്റ് മൂലം നാലു കപ്പലുകൾ മുങ്ങിയതായും ആറു കപ്പലുകൾ കരയിലെ മണൽ തിട്ടയിൽ കുടുങ്ങിയതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു എണ്ണ ടാങ്കറുകൾ തകർന്ന് എണ്ണ ചോർന്ന് 23 നാവികർ മരണപ്പെട്ടതായും റിപ്പോർട്ടുണ്ടായിരുന്നു..[6]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads