കേരള സാഹിത്യ അക്കാദമി പുരസ്കാരം 2008

From Wikipedia, the free encyclopedia

Remove ads

കേരള സാഹിത്യ അക്കാദമി മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലായി നൽകുന്ന 2008-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു[1][2][3]. 2009 ഏപ്രിൽ 18-ന്‌ കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.മുകുന്ദനാണ്‌ അവാർഡുകൾ പ്രഖ്യാപിച്ചത്. കവിതയ്‌ക്ക്‌ ഏഴാച്ചേരി രാമചന്ദ്രനും, നോവലിന്‌ പി.എ. ഉത്തമനുമാണ്‌ അവാർഡ്‌. ചാവലി എന്ന നോവലാണ്‌ ഉത്തമനെ അവാർഡിന്‌ അർഹനാക്കിയത്‌. ചെറുകഥയ്‌ക്കുള്ള അവാർഡ്‌ സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ കൊമാലയ്‌ക്ക്‌ ലഭിച്ചു.

Remove ads

മറ്റു പുരസ്കാരങ്ങൾ

  • നാടകം- ജയപ്രകാശ്‌ കുളൂർ - ജയപ്രകാശ് കുളൂരിന്റെ 18 നാടകങ്ങൾ
  • ആത്മകഥ- ഡോ.പി.കെ.വാര്യർ - സ്മൃതിപർവം
  • വിവർത്തനം- ഡോ.മുത്തുലക്ഷ്‌മി - ചരകപൈതൃകം
  • വൈജ്ഞാനിക സാഹിത്യം- പി.കെ. പോക്കർ - സ്വത്വ രാഷ്ട്രീയം
  • ബാലസാഹിത്യം- പ്രൊഫ.കെ. പാപ്പുട്ടി - ചിരുതക്കുട്ടിയും മാഷും
  • യാത്രാവിവരണം- ഇയ്യങ്കോട് ശ്രീധരൻ - കിംഗ്ലിയറിന്റെ യൂറോപ്യൻ സഞ്ചാരപഥങ്ങൾ
  • ഹാസ്യസാഹിത്യം- കെ.എൽ. മോഹനവർമ്മ - കറിയാച്ചന്റെ ലോകം
  • സാഹിത്യ വിമർശം - ഡോ.രാജകൃഷ്‌ണൻ - മറുകര കാത്തുനിന്നപ്പോൾ[4]
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads