കൊമ്പ് (വാദ്യം)

From Wikipedia, the free encyclopedia

കൊമ്പ് (വാദ്യം)
Remove ads

കേരളീയ വാദ്യോപകരണമായ കൊമ്പ് വെങ്കലത്തിൽ നിർമിച്ച വളഞ്ഞ കുഴൽ‌രൂപത്തിലുള്ള ഒരു സുഷിരവാദ്യമാണ്. വായിൽ ചേർത്ത് പിടിക്കുന്ന ചെറുവിരൽ വണ്ണത്തിലുള്ള താഴത്തെ ഭാഗം, ക്രമേണ വ്യാസം കൂടി വരുന്ന മദ്ധ്യ ഭാഗം, വീണ്ടും വ്യാസം വർദ്ധിച്ച് തുറന്നിരിക്കുന്ന മുകൾ ഭാഗം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. ഊതേണ്ട ഘട്ടത്തിൽ ഈ മൂന്ന് ഭാഗങ്ങളെ പിരിയിട്ട് ഘടിപ്പിക്കുന്നു. പഞ്ചവാദ്യത്തിൽ കൊമ്പിനു പ്രധാന പങ്കുണ്ട്. ഇത് ഊതാൻ ശ്വാസനിയന്ത്രണവും നല്ല അഭ്യാസവും ആവശ്യമാണ്.

Thumb
പൂരത്തിന് കൊമ്പൂതുന്നവരുടെ നിര
Remove ads

കൊമ്പ് പറ്റ്

Thumb
കൊമ്പിന്റെ ചിത്രം

കൊമ്പിന് സാധാരണയായി ഒരു പക്ക വാദ്യം എന്ന നിലയാണുള്ളത്. പഞ്ചവാദ്യത്തിലും ചെണ്ടമേളത്തിനും അനുസാരിയായിട്ടുമാത്രമാണ് കൂടുതലും കൊമ്പ് എന്ന വാദ്യം ഉപയോഗിക്കപ്പെടുന്നത്. അതു കൊണ്ടു തന്നെ കൊമ്പുവാദകനായ കലാകാരന്റെ ആത്മപ്രകാശനത്തിനുപകാരപ്രദമായ ഒരു അവസരം കുറവായിരുന്നു. അതിനുപരിഹാരമായി രൂപപ്പെടുത്തിയ വാദ്യ പദ്ധതിയാണ് കൊമ്പ് പറ്റ് എന്നറിയപ്പെടുന്നത്. പുരാതന കാലത്ത് രാജഭരണത്തിൻ കീഴിൽ കൊമ്പ് പറ്റ് വിളംബരങ്ങൾക്കും യുദ്ധവിജയത്തെ ഘോഷിക്കുന്ന രണഭേരിമുഴക്കാനായും ആണ് കൂടുതലും ഉപയോഗിച്ചിരുന്നത്.[1] വിളക്കാചാരത്തിന്റെ ഭാഗമായാണ് കൊമ്പ് പറ്റ് അവതരിപ്പിക്കുക. മുൻപ് ആചാര പദ്ധതികൾ വളരെ കൃത്യമായി പരിപാലിച്ചിരുന്ന പറ്റ് വളരെ പ്രധാനമായ ഒരു വാദ്യ മേളമായിരുന്നെന്നു കരുതപ്പെടുന്നു. കൊമ്പിന്റെ വാദനത്തിലൂടെ മാത്രം പ്രശസ്തമായ കുടുംബക്കാരുടെ ചരിത്രം ഇതിനെ സാധൂകരിക്കുന്ന തെളിവായി കണക്കാക്കപ്പെടുന്നു. ഇപ്പോൾ ഇത് വളരെ വിരളമായി മാത്രം നടത്തപ്പെട്ടുന്ന ഒരു മേളമാണ്. ഇടക്കാലത്ത് വളരെ ക്ഷയോന്മുഖമായിരുന്ന ഈ മേളരൂപം, വീണ്ടും നടത്തി വരുന്നു. 2013-ൽ കൊല്ലത്തെ ആനന്ദോത്സവ വേദിയിൽ 444-കൊമ്പുകൾ അണിനിരന്ന കൊമ്പ് പറ്റ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചിരുന്നു. [2]

Remove ads

പ്രസിദ്ധ കൊമ്പ് വാദകർ

  • മഠത്തിലാത്ത് നാണുനായർ
  • മച്ചാട് അപ്പുനായർ
  • മച്ചാട് രാമകൃഷ്ണൻ നായർ
  • മച്ചാട് മണികണ്ഠൻ
  • കുമ്മത്ത് രാമൻകുട്ടി നായർ
  • കോങ്ങാട് രഞ്ജിത്ത്
  • തൃക്കൂർ അനിലൻ

അവലംബങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads