കോഫി അന്നാൻ

From Wikipedia, the free encyclopedia

കോഫി അന്നാൻ
Remove ads

ഐക്യരാഷ്ട്രസഭയുടെ ഏഴാമത്തെ സെക്രട്ടറി ജനറൽ ആയിരുന്നു കോഫി അത്താ അന്നാൻ (ജനനം - 1938 ഏപ്രിൽ 8 - 18 ആഗസ്റ്റ് 2018). 1997 ജനുവരി, 1 മുതൽ 2007 ജനുവരി 1 വരെയായിരുന്നു അന്നാൻ സെക്രട്ടറി ജനറൽ പദവി വഹിച്ചിരുന്നത്. ഘാന സ്വദേശി ആയ ഇദ്ദേഹത്തിന് വളർന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെ സഹായിക്കാൻ ഗ്ലോബൽ എയിഡ്സ് ആൻഡ്‌ ഹെൽത്ത്‌ ഫണ്ടിന് രൂപം കൊടുത്തതിനാൽ ഐക്യരാഷ്ട്രസഭയോടൊപ്പം 2001-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.

വസ്തുതകൾ കോഫി അന്നാൻ Kofi Annan, ഐക്യരാഷ്ട്രസഭയുടെ ഏഴാമത്തെ സെക്രട്ടറി ജനറൽ ...
Remove ads

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ

നിയമനം

1996 ഡിസംബർ മാസം 13നു ഐക്യരാഷ്ട്രസഭയുടെസുരക്ഷ സമിതി അദ്ദേഹത്തെ ഈജ്യ്പ്റ്റ്-ഇൽ നിന്നുമുള്ള മുൻ സെക്രട്ടറി ജനറൽ Dr . ബൌട്രോസ് ബൌട്രോസ്-ഘാലിക്ക് പകരം ശുപാർശ ചെയ്തു. പൊതു സഭയിൽ നാല് ദിവസങ്ങൾക്കുള്ളിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കുകയും തുടർന്ന് 1997 ജനുവരി 1നു സെക്രട്ടറി ജനറൽ ആയി സ്ഥാനം ഏൽക്കുകയും ചെയ്തു.


വിരമിക്കൽ പ്രസ്താവന

2006 സെപ്റ്റംബർ 19 നു അന്നാൻ ന്യൂയോർകിലെ ഐക്യ രാഷ്ട്ര സഭയുടെ ആസ്ഥാന മന്ദിരത്തിൽ വെച്ച് ഡിസംബർ 31നു വിരമിക്കുന്നതിനു മുൻപുള്ള വിരമിക്കൽ പ്രസ്താവന നടത്തി. മൂന്ന് പ്രധാന വിഷയങ്ങളാണ് അദ്ദേഹം തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ സൂചിപ്പിച്ചത്. നീതിരഹിതമായ ലോകസാമ്പത്തികം, മനുഷ്യാവകാശത്തോടും നിയമവാഴ്ചയോടും ലോകമെമ്പാടും പുലർത്തുന്ന എതിർപ്പ്, ലോകത്തിനുള്ള ക്രമഭംഗം തുടങ്ങിയവ. ഇവ പക്ഷേ പരിഹരിക്കാനായില്ലങ്കിലും അവയുടെ പരിഹാരത്തിനായുള്ള മൂർച്ചകൂട്ടാനായി. ആഫ്രിക്കയിലെ അക്രമവും അറബ്-ഇസ്രയേൽ പ്രശ്നവുമായിരുന്ന അദ്ദേഹം ശ്രദ്ധയിലേക്ക് കൊണ്ടുവന്ന മറ്റു രണ്ടുവിഷയങ്ങൾ.

2006 ഡിസംബർ 11നു മിസ്സൌരി-യിലെ ഇൻഡിപെൻഡൻസിലുള്ള ഹാരി എസ് ട്രുമൻ പ്രസിഡൻഷ്യൽ ലൈബ്രറിയിലായിരുന്നു സെക്രട്ടറി ജനറൽ ആയിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ അവസാന പ്രസംഗം. ട്രൂമാൻ ഐക്യരാഷ്ട്രസഭ ഉണ്ടാക്കാൻ പെട്ട കഷ്ടപ്പാടിനെ പ്രസംഗത്തിൽ അദ്ദേഹം സ്മരിച്ചു. അമേരിക്കൻ ഐക്യനാടുകൾ ട്രുമന്റെ ചിന്തകളിലേക്ക് തിരിയുവാനും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

കൂടുതൽ വിവരങ്ങൾ പദവികൾ ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads