ക്രിക്കറ്റ് ലോകകപ്പ് 2007
From Wikipedia, the free encyclopedia
Remove ads
ക്രിക്കറ്റ് ലോകകപ്പ് 2007 അഥവാ ഒൻപതാമത് ക്രിക്കറ്റ് ലോകകപ്പ്, 2007 മാർച്ച് 11 മുതൽ ഏപ്രിൽ 28 വരെ വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പാണ് പതിനാറു ടീമുൾ പങ്കെടുത്ത ഈ ലോകകപ്പിൽ ഓസ്ട്രേലിയ ജേതാക്കളായി.
- ഈ ലേഖനം 2007-ലെ ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ, ക്രിക്കറ്റ് ലോകകപ്പ് എന്ന താൾ കാണുക.
Remove ads
മൽസരക്രമം
നാലു വീതം ടീമുകളുള്ള നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പ്രാഥമിക ഘട്ട മത്സരങ്ങൾ നടന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടി ഇവരിൽ നിന്നും സെമിഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്.
ആകെ 51 മത്സരങ്ങളായിരുന്നു ഈ ലോകകപ്പിലുള്ളത്. ഒരോ മത്സരത്തിന്റെയും തൊട്ടടുത്ത ദിനം കരുതൽ ദിനമായിരുന്നു. പ്രതികൂല കാലാവസ്ഥമൂലം തടസപ്പെട്ട മത്സരങ്ങൾ നടത്താനാണിത്. മത്സരത്തിന്റെ ഒന്നാം സമ്മാനം 22 ലക്ഷം യു.എസ്. ഡോളർ ആയിരുന്നു, രണ്ടാം സമ്മാനം 10 ലക്ഷം ഡോളറും.
Remove ads
ടീമുകൾ

ടെസ്റ്റ് പദവിയുള്ള പത്തു ടീമുകളും ഏകദിന പദവിയുള്ള കെനിയയും ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. 2005-ലെ ഐ.സി.സി. ട്രോഫിയിൽ ആദ്യ അഞ്ചു സ്ഥാനം നേടിയ ടീമുകൾക്കൂടി ലോകകപ്പിനെത്തും.
നേരിട്ടു യോഗ്യത നേടിയവർ
ഓസ്ട്രേലിയ - ഗ്രൂപ്പ് എ
ഇന്ത്യ - ഗ്രൂപ്പ് ബി
ഇംഗ്ലണ്ട് - ഗ്രൂപ്പ് സി
പാകിസ്താൻ - ഗ്രൂപ്പ് ഡി
വെസ്റ്റ് ഇൻഡീസ് - ഗ്രൂപ്പ് ഡി
ദക്ഷിണാഫ്രിക്ക - ഗ്രൂപ്പ് എ
ശ്രീലങ്ക - ഗ്രൂപ്പ് ബി
ന്യൂസിലൻഡ് - ഗ്രൂപ്പ് സി
സിംബാബ്വെ - ഗ്രൂപ്പ് ഡി
ബംഗ്ലാദേശ് - ഗ്രൂപ്പ് ബി
കെനിയ - ഗ്രൂപ്പ് സി
യോഗ്യതാ ഘട്ടം കടന്നെത്തിയ ടീമുകൾ
- ബർമുഡ - ഗ്രൂപ്പ് ബി
- കാനഡ - ഗ്രൂപ്പ് സി
- അയർലൻഡ് - ഗ്രൂപ്പ് ഡി
- ഹോളണ്ട് - ഗ്രൂപ്പ് എ
- സ്കോട്ലൻഡ് - ഗ്രൂപ്പ് എ
ഇതിൽ ബർമുഡ, അയർലൻഡ് എന്നീ ടീമുകൾ ആദ്യമായാണ് ലോകകപ്പ് കളിക്കുന്നത്.
Remove ads
വേദികൾ
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് അസോസിയേഷനിൽ അംഗങ്ങളായ എട്ടു രാജ്യങ്ങളിലായാണ് മത്സരവേദികൾ ക്രമീകരിച്ചിരിക്കുന്നത്.
മത്സരങ്ങൾ
Remove ads
ഇതും കാണുക
External Links
- Link 1 Archived 2007-02-16 at the Wayback Machine
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads