ക്വീൻ മൗഡ് ഗൾഫ് ദേശാടനപക്ഷിസങ്കേതം
From Wikipedia, the free encyclopedia
Remove ads
ക്വീൻ മൗഡ് ഗൾഫ് ദേശാടനപക്ഷിസങ്കേതം, കാനഡയിലെ ഫെഡറൽ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ സംരക്ഷിതപ്രദേശമാണ്. ആർട്ടിക് വൃത്തത്തിലെ, ഏതാണ്ട് 61,765 ചതുരശ്രകിലോമീറ്റർ വ്യാപ്തിയുള്ള ഒരു കടലോരപ്രദേശമാണിത്. ഇതിൽ 6710 ചതുരശ്രകിലോമീറ്റർ കടൽപ്രദേശവും, 55055 ചതുരശ്രകിലോമീറ്റർ കരയുമാണ്. റാംസർ ഉടമ്പടി പ്രകാരം 1982 ൽ ഈ പ്രദേശം അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു തണ്ണീർത്തടമായി അംഗീകരിക്കുകയുണ്ടായി. ലോകത്തിലെ രണ്ടാമത്തെ വലിയ റാംസർ പ്രദേശമാണിത്.ഈ ദേശീയോദ്യാനത്തിന്റെ പ്രധാനഭാഗവും താഴ്ന്ന പ്രദേശങ്ങളും എണ്ണമറ്റ അരുവികളും കുളങ്ങളും അധികം ആഴമില്ലാത്ത ജലാശയങ്ങളുമാണ്. ഇവിടത്തെ ഭൂമി പ്രധാനമായും ആർട്ടിക് തുന്ദ്രകളും (തണുത്ത വൃക്ഷശൂന്യമായ സമതനമൈതാനം), ചതുപ്പു നിലങ്ങളുമാണ്.
1982 ൽ, ഏതാണ്ട് 450,000 വാത്തകൾ ഈ പക്ഷിസങ്കേതത്തിൽ കൂടു വച്ചിരുന്നു. ലോകത്തിലെ റോസ്സ് വാത്തകളുടെ ഭൂരിഭാഗവും ഇക്കാലയളവിൽ ഇവിടെയുണ്ടായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാത്തകളുടെ ഒത്തു ചേരലായി ഇതു കണക്കാക്കപ്പെടുന്നു.
1917 ലെ ദേശാടനപക്ഷി കൺവെൻഷൻ നിയമപ്രകാരമുള്ള നടപടിക്രമങ്ങളനുസരിച്ച് 1961ലാണ് ഈ ദേശീയോദ്യാനം രൂപീകരിച്ചത്.നോർവേയിലെ മൗഡ് രാജ്ഞിയുടെ ബഹുമാനാർത്ഥമാണ് ദേശീയോദ്യാനത്തിന് ആ പേരുണ്ടായത്
Remove ads
ഭീഷണികൾ
കൊറോണേഷൻ ഗൾഫിലെ ലെഡ്/സിങ്ക് ഖനികൾക്കു വേണ്ടി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഒരു കപ്പൽപാതയാണ് ഈ ദേശീയോദ്യാനത്തിന്റെ പ്രധാന ഭീഷണിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads