കർത്താവ് (വ്യാകരണം)

From Wikipedia, the free encyclopedia

Remove ads

പ്രവൃത്തി നിർവ്വഹിക്കുന്നത് ആരാണോ (എന്താണോ) അതാണ്‌ വ്യാകരണത്തിൽ കർത്താവ്. ഇത് വാക്യത്തിലെ പ്രധാനപ്പെട്ട ഒരു കാരകമാണ്‌. കർത്താവിനെ കുറിക്കാൻ സാധാരണവാക്യത്തിൽ (കർത്തരിപ്രയോഗം) നാമത്തെ നിർദ്ദേശികാവിഭക്തിയിൽ എഴുതുന്നു. ഉദാ : പക്ഷി ചിലച്ചു. ഇതിലെ പക്ഷിയാണ്‌ കർത്താവ്.

  • ആഖ്യയും കർത്താവും വ്യാകരണത്തിലെ ഭിന്നസങ്കല്പനങ്ങളാണ്‌. കർത്താവ് ക്രിയയുമായുള്ള ആർത്ഥികബന്ധത്തെ കുറിക്കുമ്പോൾ ആഖ്യ വാക്യത്തിലെ ഉദ്ദേശ്യം, പദക്രമം തുടങ്ങി ഘടനാപരമായ ബന്ധത്തെയാണ്‌ സൂചിപ്പിക്കുന്നത്. കർത്തരിപ്രയോഗത്തിൽ കർത്താവ് ആഖ്യയായും കർമ്മണിപ്രയോഗത്തിൽ കർത്താവ് ഉപാധി(object)യായും പെരുമാറുന്നു.
കർത്താവ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കർത്താവ് (വിവക്ഷകൾ) എന്ന താൾ കാണുക. കർത്താവ് (വിവക്ഷകൾ)

ഉദാ:-

കുട്ടി പന്ത് എറിഞ്ഞു.
പന്ത് കുട്ടിയാൽ എറിയപ്പെട്ടു. (കർമ്മണിപ്രയോഗം)

രണ്ട് വാക്യത്തിലും കർത്താവ് കുട്ടി തന്നെയാണ്; പക്ഷേ, ആഖ്യ ആദ്യവാക്യത്തിൽ കുട്ടിയും രണ്ടാം വാക്യത്തിൽ പന്തും ആണ്‌. ഇവിടെ കർമ്മത്തിന്‌ പ്രാധാന്യം നൽകാൻ കർത്താവിനെ പ്രയോജികയിലും കർമ്മത്തെ നിർദ്ദേശികയിലും പ്രയോഗിച്ചിരിക്കുന്നു.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads