ഗസ്നി

അഫ്ഗാൻ പ്രവിശ്യ From Wikipedia, the free encyclopedia

Remove ads

മദ്ധ്യ അഫ്ഗാനിസ്താനിലെ ഒരു നഗരവും, രാജ്യത്തെ ഗസ്നി പ്രവിശ്യയുടെ ആസ്ഥാനവുമാണ് ഗസ്നി (പേർഷ്യൻ: غزنی ). ഗസ്നിൻ എന്നും ഗസ്ന എന്നും പുരാതനകാലത്ത് അറിയപ്പെട്ടിരുന്ന ഈ നഗരം രാജ്യത്തിന്റെ തലസ്ഥാനമായ കാബൂളിന് 145 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു[1]. സമുദ്രനിരപ്പിൽ നിന്ന് 2219 മീറ്റർ ഉയരത്തിലുള്ള ഒരു പീഠഭൂമിയിൽ സ്ഥിതിചെയ്യുന്ന ഗസ്നിയിലെ ജനസംഖ്യ ഏകദേശം 1,41,000 ആണ്. വടക്കു കിഴക്ക് ഭാഗത്ത് കാബൂൾ, കിഴക്ക് ഗർദേസ്, തെക്കുപടിഞ്ഞാറ് ഖലാത്ത് എന്നീ നഗരങ്ങളുമായി റോഡുമാർഗ്ഗം ഈ നഗരം ബന്ധപ്പെട്ടു കിടക്കുന്നു.

വസ്തുതകൾ ഗസ്നി غزنین or غزنی, രാജ്യം ...
Remove ads

ചരിത്രം

രണ്ടാം നൂറ്റാണ്ടിൽ‍, ടോളമി, പാരോപനിസഡേയിലെ ഗൻസാക എന്ന ഒരു പട്ടണത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഇത് ഗസ്നിയെക്കുറിച്ചാണെന്നു കരുതുന്നു. ഷ്വാൻ‌ ത്സാങ്, ഹെക്സിന എന്നാണ് ഈ നഗരത്തെ പരാമർശിച്ചിരിക്കുന്നത്.

ഇസ്ലാമിക അധിനിവേശത്തിന്റെ തുടക്കത്തിൽ ഇന്ത്യയും ഇറാനിയൻ പീഠഭൂമിയും തമ്മിലുള്ള വ്യാപാരത്തിന്റെ ഇടനിലകേന്ദ്രമായിരുന്നു ഗസ്നി. ഇസ്ലാമികലോകത്തിന്റെ കിഴക്കേ അതിര് എന്ന നിലയിലായിരുന്നു അന്ന് ഇതിന്റെ നിലനിൽപ്പ്.

പത്താം നൂറ്റാണ്ടിന്റെ അവസാനം ഇവിടം കേന്ദ്രീകരിച്ച് ഗസ്റ്റവി സാമ്രാജ്യത്തിന്റെ സ്ഥാപനത്തോടെയാണ് അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ കിടന്നതും അന്ന് ഗസ്ന എന്നറിയപ്പെട്ടിരുന്നതുമായ ഈ നഗരത്തിന് ചരിത്രപ്രാധാന്യം കൈവരിക്കുന്നത്[1].

Remove ads

പേര്

ഗസ്നി, ആദ്യകാലങ്ങളിൽ ഗാസ്നിൻ എന്നും ഗസ്ന എന്നുമായിരുന്നു അറിയപ്പെട്ടിരുന്നത്. ഖജനാവ്‌ എന്നർത്ഥമുള്ള ഗഞ്ജ് എന്ന പേർഷ്യൻ വാക്കിൽ നിന്നായിരിക്കണം ഈ പേര് വന്നത്[1].

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads