ഗാന്ധി (ചലച്ചിത്രം)

റിച്ചാർഡ് ആറ്റെൻബോറഫിന്റെ 1982 ജീവിചരിത്ര സിനിമ From Wikipedia, the free encyclopedia

ഗാന്ധി (ചലച്ചിത്രം)
Remove ads

മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി റിച്ചർഡ് ആറ്റൻബറോയുടെ സം‌വിധാനത്തിൽ 1982 ൽ ഇറങ്ങിയ ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ്‌ ഗാന്ധി. ഇതു നിർമ്മിക്കാനുള്ള ശ്രമം ഏതാണ്ട് 20 കൊല്ലം മുമ്പുതന്നെ അറ്റൻബറോ ആരംഭിച്ചിരുന്നു. ജോൺ ബ്രെയ്ലി തിരക്കഥാരചനയും പണ്ഡിറ്റ് രവിശങ്കർ സംഗീത സംവിധാനവും നിർവഹിച്ച 'ഗാന്ധി'യിൽ മഹാത്മാഗാന്ധിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് പ്രശസ്ത ബ്രിട്ടീഷ് നാടകനടനായ ബെൻ കിംഗ്സ്ലിയാണ്‌. കസ്തൂർബായെ രോഹിണി ഹാത്തങ്ങാടിയും, ജവഹർലാൽ നെഹ്റുവിനെ റോഷൻ സേത്തും, സർദാർ പട്ടേലിനെ സയ്യദ് ജാഫ്രിയും, ആസാദിനെ വീരേന്ദ്ര റസ്ദാനും അവതരിപ്പിച്ചു. 1982 നവംബർ 30 ന്‌ ഡൽഹിയിൽ പ്രാരംഭപ്രദർശനം നടന്നു. പതിനൊന്ന് അക്കാദമി അവാർഡുകൾക്ക് ഈ ചിത്രം ശുപാർശചെയ്യപ്പെട്ടു. മികച്ച ചിത്രത്തിനുൾപ്പെടെ മൊത്തം എട്ട് അക്കാദമി പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. റിച്ചാർഡ് ആറ്റൻബറോ മികച്ച സംവിധായകനും ബെൻ കിംഗ്സ്‌ലി മികച്ച നടനുമുള്ള അക്കാദമി പുരസ്കാരം ഈ സിനിമയിലൂടെ കരസ്ഥമാക്കി. ഈ ചിത്രത്തിലെ വസ്ത്രാലങ്കാരം നിർവഹിച്ചതിലൂടെ ഭാനു അത്തയ്യ ഓസ്കാർ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി[അവലംബം ആവശ്യമാണ്].

വസ്തുതകൾ ഗാന്ധി, സംവിധാനം ...

ഇന്ത്യയിലേയും ബ്രിട്ടണിലേയും കമ്പനികൾ സം‌യുക്തമായി സഹകരണാടിസ്ഥാനത്തിൽ നിർമ്മിച്ച ചിത്രമായിരുന്നു ഇത്. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ വഴി ആറുകോടിയോളം രൂപയാണ് ഇന്ത്യ മുതൽമുടക്കിയത്. 18 കോടി രൂപയിലേറെയാണ് 'ഗാന്ധി'യുടെ മൊത്തം നിർമ്മാണച്ചെലവ്.

1948 ജനു. 30-ന് ബിർലാ മന്ദിരത്തിൽ നടന്ന പ്രാർഥനായോഗത്തിൽ സംബന്ധിക്കാനായി പുറപ്പെട്ട ഗാന്ധിജിയുടെ നേർക്ക് ഗോഡ്സേ വെടിവയ്ക്കുന്നതും ചുണ്ടിൽ രാമമന്ത്രവുമായി അദ്ദേഹം നിലംപതിക്കുന്നതുമാണ് ചിത്രത്തിലെ ആദ്യരംഗം. തുടർന്ന് ഫ്ളാഷ് ബാക്കിലൂടെ ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളല്ലാം അവതരിപ്പിക്കുന്നത്.

Remove ads

പുരസ്കാരങ്ങൾ

കൂടുതൽ വിവരങ്ങൾ പുരസ്കാരം, വിഭാഗം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads