ഗാസിയാബാദ്

From Wikipedia, the free encyclopedia

ഗാസിയാബാദ്map
Remove ads

28.67°N 77.42°E / 28.67; 77.42

വസ്തുതകൾ

ഇന്ത്യയുടെ വടക്കു ഭാഗത്തായി ഉത്തർ‌പ്രദേശ് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വ്യവസായിക നഗരമാണ് ഗാസിയാബാദ് (ഹിന്ദി: गाज़ियाबाद. Urdu: غازی آباد) ഈ നഗരം ഹിൻഡൻ നദിയുടെ 1.5 കി.മി കിഴക്കായിട്ടും, ഡൽഹിയുടെ 19കി.മി കിഴക്കായിട്ടും സ്ഥിതി ചെയ്യുന്നു. ആദ്യം ഈ നഗരം ചരിത്ര നഗരമായ മീററ്റിന്റെ ഭാഗമായിരുന്നു. പിന്നീട് ഗാസിയാബാദിനെ ഒരു ജില്ലയായി പ്രഖ്യാപിക്കുകയായിരുന്നു.

ഗാസിയാബാദ് എന്ന പേർ ലഭിച്ചത് ഇതിന്റെ സ്ഥാപകനായ ഗാസി-ഉദ്-ദിന്റ്റെ പേരിൽ നിന്നാണ്. ആദ്യം ഗാസിയുദ്ദിനഗർ എന്നറിയപ്പെട്ടിരുന്ന ഈ നഗരം പിന്നീട് ചുരുക്കി ഗാസിയാ‍ബാദ് ആവുകയായിരുന്നു. നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള ഒരു നഗരമാണ് ഗാസിയാബാദ്. റോഡ് വഴിയും, റെയിൽ വഴിയും ഈ നഗരത്തെ ബന്ധപ്പെടുത്തിയിട്ടുണ്ട്.

Remove ads

ചരിത്രം

ഗാസിയാബാദ് സ്ഥാപിക്കപ്പെട്ടത് 1740 ലാണ്. വിസിർ ഗാസി-ഉദ്-ദിൻ ആണ് ഈ നഗരത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ പേരിനെ അനുസ്മരിപ്പിക്കും വിധം ആദ്യം ഈ നഗരം ഗാസിയുദ്ദിനഗർ എന്നാണ് അറിയപ്പെട്ടത്.

1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ഈ നഗരം വേദിയായിട്ടുണ്ട്. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന സൈനിക നീക്കങ്ങൾ ഈ നഗരത്തിലൂടെ നടന്നിട്ടുണ്ട്.

ജില്ലാ രൂപവത്കരണം

14 നവംബർ 1976 ൻ മുമ്പ് ഗാസിയബാദ് മീററ്റിലെ തെഹ്സിൽ ജില്ലയിൽ പെട്ടതായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. എൻ.ഡി. തിവാരി 14 നവംബർ 1976 ന് ഗാസിയാബാദിനെ ഒരു ജില്ലയായി പ്രഖ്യാപിച്ചു.

Remove ads

ഭൂമിശാസ്ത്രം

ഹിൻഡൻ നദിയുടെ 2.5 കി. നി ദൂരത്ത് ഗാസിയാബാദ് സ്ഥിതി ചെയ്യുന്നു.

അതിരുകൾ

  • വടക്ക് - മീററ്റ് നഗരം
  • തെക്ക് - ബുലന്ദ്‌ശഹർ, ഗൗതം ബുദ്ധ് നഗർ
  • തെക്ക് പടിഞ്ഞാറ് - ഡൽഹി
  • കിഴക്ക് - ജ്യോതിബാ‌ഫുലേ നഗർ

നദികൾ

ഗംഗ, യമുന, ഹിൻഡൻ എന്നിവയാണ് ജില്ലയിലൂടെ ഒഴുഹ്കുന്ന പ്രധാന നദികൾ. ഇതു കൂടാതെ മറ്റു മഴനദികളും ജില്ലയിലൂടെ ഒഴുക്കുന്നുണ്ട്. കാളി നദി ഇവയിൽ പ്രധാനമാണ്. ഇതുകൂടാതെ കുടിവെള്ള പദ്ധതിയായ ഗംഗാ കനാൽ പദ്ധതിയും ജില്ലയിലെ പ്രധാനപ്പെട്ട ഒന്നാണ്.

കാലാവസ്ഥ

ഡെൽഹിയുടെ അടുത്തായതുകൊണ്ട് ഇവിടുത്തെ കാലാ‍വസ്ഥയും ഡെൽഹിയുടേത് പോലെ തന്നെയാണ്. രാ‍ജസ്ഥാനിലെ പൊടിക്കാറ്റും, ഹിമാലയത്തിലെ മഞ്ഞുവീഴ്ചയും ഇവിടുത്തെ കാലാവസ്ഥയെ ബാധിക്കുന്ന ഘടകങ്ങളാണ്. സാധാരണ ജൂൺ ആദ്യവാരം മുതൽ ജൂലൈ വരെ ഇവിടെ മൺസൂൺ കാ‍ലമാണ്. നവമ്പറ് മുതൽ ഫെബ്രുവരി വരെ മഞ്ഞുകാലമണ്. മഞ്ഞുകാല താപനില 10-20 ഡിഗ്രിയും, ചൂടുകാല താപനില 30-40 ഡിഗ്രിയുമാണ്.

Remove ads

സാമ്പത്തികം

പ്രധാന വ്യവസായങ്ങൾ.

  • റെയിൽ‌വേ കോച്ച് നിർമ്മാണം.
  • ഡീസൽ എൻ‌ചിൽ വ്യവസായം.
  • ഇലക്ട്രോ പ്ലേറ്റിംഗ്.
  • സൈക്കിൾ വ്യവസായം.
  • ഗ്ലാസ്സ് വ്യവസായം.
  • സ്റ്റീൾ വ്യവസായം.

രാഷ്ട്രീയം

നഗരത്തിലെ ഭരണം നടത്തുന്നത് ഗാസിയാബാദ് നഗർ നിഗമാണ്. ഇതിന് 1994 ൽ മുനിസിപ്പൽ കോർപ്പറേഷനായി അംഗീകരിച്ചു. പിന്നീട് അത് വീണ്ടും 2000 ൽ അത് നഗർ നിഗമാക്കി.

എത്തിച്ചേരാൻ

റോഡ്, റെയിൽ, വിമാന മാർഗ്ഗം വഴി ഗാസിയാ‍ബാദിൽ എത്തിച്ചേരാം. ഏറ്റവും അടുത്ത എയർ‌പോർട്ട് ഡെൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര ഏയർപോർട്ടാണ്. ഡെൽഹിയിൽ നിന്നും, നോയ്ഡയിൽ നിന്നും, ഹാപ്പൂറിൽ നിന്നും, മീററ്റിൽ നിന്നും, ഹരീദ്വാറിൽ നിന്നും റോഡ് വഴി ഇവിടേക്ക് എത്താവുന്നതാണ്. ഇന്ത്യയുടെ എല്ലാ ഭാഗത്തേക്കും റെയിൽ വഴി ഗാസിയാബാദ് ബന്ധപ്പെടുത്തിയിട്ടുണ്ട്. ഗാസിയാബാദ് ഒരു റെയിൽ‌വേ ജംഗ്‌ഷനാണ്. ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷനുകൾ മീററ്റ്, അലിഗഡ്, ഡെൽഹി, ന്യൂ ഡെൽഹി, ഫരീദാബാദ്, പൽ‌വൽ, മഥുര എന്നിവയാണ്‌.

Remove ads

വിദ്യാഭ്യാസം

നഗരത്തിൽ ഒരുപാട് സ്വാശ്രയ എൻ‌ജിനീയറിംഗ് കോളേജുകളും, മാനേജ്‌മെന്റ് സ്ഥാപനങ്ങളും ഉണ്ട്.

പ്രധാന സ്കൂളുകൾ

  • ഡെൽഹി പബ്ലിക് സ്കൂൾ ഇന്ദിരാപുരം
  • സെ. മേരീസ് ക്രിസ്റ്റ്യൻ സീനിയർ സെക്കന്ററി സ്കൂൾ ഷാലിമാർ ഗാർഡൻ
  • ഡി. എൽ. എഫ്. പബ്ലിക് സ്കൂൾ സാഹിബാബാദ്
  • രാജ് കുമാർ ഗോയൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജി
  • എം എം എച് കോളേജ്
  • ഇന്ദ്രപ്രസ്ഥ ഡെന്റൽ കോളേജ് & ഹോസ്പിറ്റൽ

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads