ഗുരു ദത്ത്
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിലെ ഒരു ചലച്ചിത്രനടനും സംവിധായകനും നിർമാതാവുമായിരുന്നു ഗുരു ദത്ത്. നവസിനിമയുടെ സന്ദേശവും വ്യാപാരസിനിമയുടെ സൗന്ദര്യവും ഒത്തുചേർന്ന ഏതാനും ചിത്രങ്ങൾക്ക് രൂപം നല്കി.
Remove ads
ജീവിതരേഖ
ബാംഗളൂരിൽ ജനിച്ചു.വിദ്യാഭ്യാസം കൽക്കട്ടയിൽ. ഉദയശങ്കറുടെ ഡാൻസ് അക്കാദമിയിൽ (അൽമേറ) നൃത്താഭ്യസനം നടത്തി (1942-44). 1944-ൽ പ്രഭാത് സ്റ്റുഡിയോയിൽ ചേരുന്നതിനുമുമ്പ് കൽക്കട്ടയിൽ ടെലഫോൺ ഓപ്പറേറ്ററായി പ്രവർത്തിച്ചു.`പ്രഭാതി'ൽ നടൻ,നൃത്തസംവിധായകൻ, അസി. ഡയറക്ടർ എന്നീ നിലകളിൽ ജോലി ചെയ്തു. 1946-ൽ ദേവാനന്ദിനെ കണ്ടുമുട്ടി. 1952-ൽ നവകേതന്റെ ബാസി എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 1956-ൽ സി.ഐ.ഡി.എന്ന ചിത്രത്തിൽ വഹീദാറഹ്മാനെ സിനിമാരംഗത്ത് അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം കാഗസ് കാ ഫൂൽ നിർമിച്ചു. ആ ചിത്രം വിപണിയിൽ പരാജയപ്പെട്ടു. പിന്നീട് സംവിധാന രംഗത്തുനിന്നു പിന്മാറിയെങ്കിലും നടൻ, നിർമാതാവ് എന്നീ നിലകളിൽ പ്രവർത്തനം തുടർന്നു. ആത്മഹത്യയിലൂടെയായിരുന്നു ഈ പ്രതിഭാധനന്റെ അന്ത്യം[1]. അവസാനചിത്രമായ ബഗാരേം ഫിർ ആയേഗി മരണാനന്തരമാണ് പൂർത്തിയാക്കപ്പെട്ടത് (1966 ൽ). കെ.അസീഫിന്റെ ലവ് ആൻഡ് ഗോഡ് ആണ് പൂർത്തിയാകാതിരുന്ന മറ്റൊരു ചിത്രം. ഈ ചിത്രം 1986 ൽ റിലീസ് ചെയ്യപ്പെട്ടു. പൂർണമായും പുനർനിർമ്മിക്കപ്പെട്ട നിലയിൽ.
Remove ads
മറ്റ് പ്രധാനചിത്രങ്ങൾ
പ്യാസ, കാഗസ് കാ ഫൂൽ, ചൗദഹ് വിൻ കാ ചാങ്, സാഹിബ് ബീബി ഔർ ഗുലാം.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads