ഗോണ്ഡി ഭാഷ
From Wikipedia, the free encyclopedia
Remove ads
ഗോണ്ഡ് വനം എന്നറിയപ്പെട്ടിരുന്ന മദ്ധ്യഭാരതവനങ്ങളിലെ ആദിവാസി വംശത്തിൽപ്പെട്ടവർ സംസാരിക്കുന്ന ഒരു ഭാഷയാണ് ഗോണ്ഡി. [2] ഒരു ദ്രാവിഡഭാഷയായ ഗോണ്ഡി ഇന്ത്യയിലെ മദ്ധ്യപ്രദേശ്, ആന്ധ്രാപ്രദേശ്,മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ സംസാരിക്കപ്പെടുന്നു. നാടൻപാട്ടുകളാൽ സമൃദ്ധമാണ് ഈ ഭാഷ. ഇന്ത്യയുടെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്താത്ത ഭാഷകളിൽ, ഭീലി കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയും ഇതാണ്. 2001-ലെ കാനേഷുമാരി പ്രകാരം 2,713,790 ആണ്. ഇതിൽ 925,417 പേർ മദ്ധ്യ പ്രദേശിലും, 894,806 പേർ ഛത്തീസ്ഢിലും, 543,120 പേർ മഹാരാഷ്ട്രയിലും, 275,379 പേർ ആന്ധ്ര പ്രദേശിലും, 57,064 പേർ ഒറീസ്സയിലുമാണ്.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads