ഗ്രേറ്റ് ഡേൻ
From Wikipedia, the free encyclopedia
Remove ads
നായകളിൽ വലിപ്പം കോണ്ടും നല്ല സ്വഭാവം കൊണ്ടും വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ജനുസ്സാണ് ഗ്രേറ്റ് ഡേൻ. നല്ല രൂപസൗകുമാര്യമുള്ള ഈ ജനുസ്സ് നായ്ക്കളിലെ അപ്പോളോ ദേവൻ എന്നു വിളിക്കപ്പെടുന്നു.നായ ജനുസ്സുകളിലെ ഏറ്റവും വലിയ ജനുസ്സുകളിൽ ഒന്നാണ് ഗ്രേറ്റ് ഡേൻ. ഇപ്പോൾ ലോകത്തെ ഏറ്റവും ഉയരമുള്ള നായ ഒരു ഗ്രേറ്റ് ഡേനാണ്.[1]
Remove ads
ചരിത്രം

ഗ്രേറ്റ് ഡേനുമായി സാദൃശ്യമുള്ള നായകൾ പുരാതന ഈജിപ്തിലും, ഗ്രീസിലും, റോമിലും ജീവിച്ചിരുന്നതായി രേഖകളുണ്ട്.[2][3] ബോർഹൗണ്ട്, മാസ്റ്റിഫ്, ഐറിഷ് വുൾഫ്ഹൗണ്ട് എന്നീജനുസ്സുകളിൽ നിന്നാണ് ഗ്രേറ്റ് ഡേൻ ജനുസ്സ് രൂപവൽക്കരിക്കപ്പെട്ടത് എന്ന വാദവും നിലവിലുണ്ട്.[3]
ഗ്രേറ്റ് ഡേൻ ജനുസ്സ് ഉരുത്തിരിഞ്ഞിട്ട് 400 വർഷങളെങ്കിലും ആയിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.[2]
ശരീരപ്രകൃതി
കെന്നൽ ക്ലബ്ബ് നിബന്ധനകൾ പ്രകാരം കുറഞ്ഞ ഭാരം 45 മുതൽ 56 കിലോഗ്രാനും ഉയരം 28 മുതൽ 34 ഇഞ്ച് വരെയുമാണ്. പക്ഷേ എത്ര വരെ ഭാരവും ഉയരവും കൂടാം എന്നതിന് നിബന്ധനയൊന്നുമില്ല. സാധാരണ ആൺ നായക്കൾക്ക് 90 കിലോഗ്രാം വരെ ഭാരം കാണാറുണ്ട്. കാലിഫോർണിയയില്‍ നിന്നുള്ള ഗിബ്സൺ എന്ന ഗ്രേറ്റ് ഡേൻ നായയാണ് ഇപ്പോൾ നായകളിലെ ഉയരത്തിന്റെ ലോകറെക്കോർഡിനുടമ.ഈ നായക്ക് മുതുകുവരെ 42.2 ഇഞ്ച് ഉയരമാണുള്ളത്[1]
പെരുമാറ്റം
ഗ്രേറ്റ് ഡേനുകൾക്ക് വലിയ ശരീരവും പേടിപ്പിക്കുന്ന ഭാവവും ഉണ്ടെങ്കിലും വളരെ സൗമ്യമായ പെരുമാറ്റമാണ് അവക്കുള്ളത്. അതുകൊണ്ട് തന്നെ സൗമ്യനായ രാക്ഷസൻ എന്ന വിളിപ്പേർ അവക്ക് ലഭിച്ചു. മനുഷ്യരോട് മാത്രമല്ല മറ്റ് നായകളോടും ഓമനമൃഗങ്ങളോടും സമാധാനപരമായ സഹവർത്തിത്വത്തിൽ കഴിയാൻ ഗ്രേറ്റ് ഡേൻ നായകൾ മിടുക്കു കാട്ടുന്നു.
പലവക
- അമേരിക്കൻ ഐക്യനാടുകളിലെ പെൻസില്വാനിയ സംസ്ഥാനത്തിന്റെ ഔദ്യോഗിക നായയാണ് ഗ്രേറ്റ് ഡേൻ[4]
- ഗ്രേറ്റ് ഡേൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഒഫ് ന്യൂയോർക്കിന്റെ ഭാഗ്യചിഹ്നമാണ്(Mascot)
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads