ഘൃഷ്ണേശ്വർ

From Wikipedia, the free encyclopedia

ഘൃഷ്ണേശ്വർmap
Remove ads

ദ്വാദശജ്യോതിർലിംഗങ്ങളിൽ ഒന്നാണ് ഘൃഷ്ണേശ്വർ(മറാഠി:घृष्णेश्वर). മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരത്തിൽനിനുസമീപമുള്ള ദൗലത്താബാദിൽനിന്നും കേവലം 11കി.മീ അകലെയായാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ഘുശ്മേശ്വർ എന്ന നാമത്തിലും ഈ ജ്യോതിർലിംഗം അറിയപ്പെടുന്നു.

വസ്തുതകൾ ഘൃഷ്ണേശ്വർ ജ്യോതിർലിംഗം, നിർദ്ദേശാങ്കങ്ങൾ: ...
Remove ads

ക്ഷേത്രം

ഛത്രപതി ശിവജിയുടെ പിതാമഹൻ മാലോജി ഭോസലെയാണ് ഈ ക്ഷേത്രം 16ആം നൂറ്റാണ്ടിൽ പുനർനിർമിച്ചത്. പിന്നീട് 18ആം നൂറ്റാണ്ടിൽ ഹോൾകർ രാജവംശത്തിലെ മഹാറാണി അഹല്യാബായ് ഹോൽക്കറും ഈ ക്ഷേത്രത്തെ പുനഃരുദ്ധരിക്കുകയുണ്ടായി. കാശിയിലെ വിശ്വനാഥ് ക്ഷേത്രവും, ഗയയിലെ വിഷ്ണുപദ് ക്ഷേത്രവും അഹല്യാബായ് ഹോൽക്കറാണ് പുനർനിർമിച്ചത്.


ഐതിഹ്യം

ഒരിക്കൽ ഘുശ്മ എന്ന ഒരു ശിവഭക്ത ദിവസവും ശിവലിംഗങ്ങളുണ്ടാക്കി ജലത്തിൽ നിമഞ്ജനം ശിവനെ ആരാധിച്ചു പോന്നിരുന്നു. ഘുശ്മയുടെ പതിയുടെ ആദ്യഭാര്യ വിദ്വേഷിയും അസൂയാലുവും ആയിരുന്നു. ഒരുനാൾ ആ സ്ത്രീ ഘുശ്മയുടെ മകനെ അറുംകൊലയ്ക്ക് വിധേയനാക്കി. ഇതിൽ നൊമ്പരപ്പെട്ടെങ്കിലും ഘുശ്മ തന്റെ ദൈനംദിന പ്രാർത്ഥനമുടക്കിയില്ല. ദുഃഖിതയായ ആ മാതാവ് ശിവലിംഗങ്ങൾ ജലത്തിൽ നിക്ഷേപിക്കുന്നതിനിടയിൽ തന്റെ പുത്രൻ പുനഃജനിക്കുകയുണ്ടായി. ഘുശ്മയുടെ ഭക്തിയിൽ സംപ്രീതനായ ഭഗവാൻ ശിവൻ അവർക്ക് ദർശനം നൽകുകയും ജ്യോതിർലിംഗരൂപത്തിൽ അവിടെ കുടികൊള്ളുകയും ചെയ്തു.

Remove ads

ചിത്രശാല

അവലംബം

കുറിപ്പുകൾ

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads