ആനക്കൂവ

From Wikipedia, the free encyclopedia

ആനക്കൂവ
Remove ads

ഔഷധമായും ഉദ്യാനസസ്യമായും ഉപയോഗിക്കുന്ന ഒരു സസ്യമാണ് ആനക്കൂവ[1]. ചണ്ണക്കൂവ, വെൺകൊട്ടം, മലവയമ്പ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു[2]. ഇന്തോനേഷ്യയിലെ ഗ്രേറ്റർ സുൻഡ ദ്വീപുകളാണ് ഈ സസ്യത്തിന്റെ ജന്മദേശം. കോസ്റ്റസ് ജനുസിൽ പെടുന്നു. കേരളത്തിൽ ഇത് അർദ്ധഹരിത - നിത്യഹരിതവനങ്ങളിൽ കണ്ടുവരുന്നു.

കൂവ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൂവ (വിവക്ഷകൾ) എന്ന താൾ കാണുക. കൂവ (വിവക്ഷകൾ)

വസ്തുതകൾ ആനക്കൂവ (Crêpe Ginger), Scientific classification ...
Thumb
ആനക്കൂവ
Remove ads

ഘടന

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു ചിരസ്ഥായി സസ്യമായ ഇതിന്റെ ഭൂമിക്കടിയിലുള്ള പ്രകന്ദത്തിൽ നിന്നും തണ്ടൂകളായി ഇത് വളരുന്നു. ഏകദേശം മൂന്നു മീറ്ററോളം ഉയരത്തിൽ വളരുന്നയാണ് ക്രേപ് ജിഞ്ചർ എന്ന ആനക്കൂവ. പച്ചിലകൾ ചെടിത്തണ്ടിൽ 'സ്‌പൈറൽ' രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വലിയ വെളുത്ത പൂക്കൾക്ക് മധ്യഭാഗത്തായി മഞ്ഞരാശി കാണാം. പൂവിതളുകൾ മെഴുകുപുരട്ടിയതുപോലിരിക്കും. അരികുകൾ ഫ്രില്ല് പിടിപ്പിച്ചതുപോലെ രൂപഭാവത്തോടെ വസ്ത്രങ്ങൾ തുന്നാൻ ഉപയോഗിക്കുന്ന ക്രേപ് കടലാസിനോട് സാമ്യമുള്ളതാണ്.

Remove ads

കൃഷിരീതി

ദിവസവും കുറഞ്ഞത് 3 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ഇത് വളർത്തേണ്ടത്. വിത്തുകിഴങ്ങ് മുറിച്ചു നട്ടാണ് ഇതിന്റെ കൃഷി ചെയ്യുന്നത്. ഇത്തരം കിഴങ്ങിൻ കഷണങ്ങൾ മണ്ണും മണലും ഇലപ്പൊടിയും കലർത്തിയ മിശ്രിതം നിറച്ച ചട്ടിയിൽ ഒരിഞ്ചു താഴ്ത്തി നട്ടും ആനക്കൂവ വളർത്തുന്നു. തണ്ട് മുറിച്ചുനട്ടും ആനക്കൂവ വളർത്താവുന്നതാണ്.

ഉപയോഗങ്ങൾ

പനിചികിത്സയിൽ ഇത് ഫലപ്രധമായി ഉപയോഗിച്ച് വരുന്നു. ഇലകൾ ചതച്ച് കുഴമ്പാക്കി നെറ്റിയിൽ പുരട്ടിയാണ് ഉപയോഗിക്കുന്നത്. സസ്യഭാഗങ്ങൾ തിളപ്പിച്ച് കഷായമാക്കി അതിൽ പനിയുള്ള വ്യക്തി കുളിയ്ക്കുന്ന പതിവും ഉണ്ട്. ജലദോഷം, വാതം, ന്യുമോണിയ തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. ഇതിന്റെ കിഴങ്ങിൽ കാർബോഹൈഡ്രേറ്റ് സമൃദ്ധമായുള്ളതിനാൽ ആനക്കൂവയുടെ കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്.നാരുകൾ വേണ്ടത്രയുണ്ട്. ഇൻഡൊനീഷ്യയിലും മറ്റും ഇതിന്റെ ഇളംതണ്ടുകൾ പച്ചക്കറിയായി ഉപയോഗിക്കുന്നു. പ്രമേഹചികിത്സയിലും കരൾരോഗ ചികിത്സയിലും ഇത് ഫലപ്രധമായി ഉപയോഗിക്കാമെന്ന് പുതിയ കണ്ടെത്തലുകൾ പറയുന്നു.[3]

രസാദി ഗുണങ്ങൾ

രസം:തിക്തം, മധുരം ഗുണം :രൂക്ഷം, ലഘു വീര്യം :ശീതം വിപാകം:കടു [4] ഔഷധയോഗ്യ ഭാഗം :പ്രകന്ദം[4]

ചിത്രശാല

Thumb
Hellenia speciosa,

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads