ചാർബാഗ്
From Wikipedia, the free encyclopedia
Remove ads
പേർഷ്യൻ രീതിയിലുള്ള ഒരു പൂന്തോട്ടനിർമ്മാണരീതിയാണ് ചാർബാഗ് അഥവാ ചഹാർ ബാഗ്. ചതുരത്തിലുള്ള പൂന്തോട്ടവും നെടുകെയും കുറുകേയുമായി അതിനെ നാലായി വിഭജിച്ച് നിർമ്മിക്കുന്ന ചാലുകളും സാധാരണയായി ഇത്തരം തോട്ടങ്ങളുടെ മദ്ധ്യഭാഗത്ത് കെട്ടിടവും ഉൾക്കൊള്ളുന്ന രൂപകൽപ്പനയാണിത്[2]. ചാർബാഗ് എന്നാൽ നാലു തോട്ടങ്ങൾ എന്നാണ്. ഇന്ത്യയിൽ മുഗൾ ഭരണകാലത്ത് നിരവധി ചാർബാഗുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ദില്ലിയിലെ ഹുമയൂണിന്റെ ശവകുടീരം, ആഗ്രയിലെ താജ് മഹൽ എന്നിവിടങ്ങളിൽ ഇത്തരം ചാർബാഗുകൾ കാണാം.
Remove ads
നദീമുഖാരാമരീതി
മുഗൾ ചക്രവർത്തിയായ ഷാ ജഹാന്റെ കാലത്ത് ചാർബാഗുകളുടെ രൂപകല്പ്പനയിൽ ശ്രദ്ധേയമായ മാറ്റം സംഭവിച്ചു. താജ് മഹൽ ഇതിനൊരുത്തമോദാഹരണമാണ്. ഇവിടെ കെട്ടിടം ചാർബാഗിന്റെ മദ്ധ്യത്തിൽ പണിയുന്നതിനു പകരം, നദീതീരത്തുള്ള ചാർബാഗിന്റെ നദിയോടു ചേർന്ന വശത്ത് കെട്ടിടം പണിതിരിക്കുന്നു. അതായത് കെട്ടിടം നദിയുടെ തീരത്തും കെട്ടിടത്തിന്റെ മറുവശത്ത് പൂന്തോട്ടവും എന്ന രീതിയിലായി.
ഭരണത്തിന്റെ ആദ്യകാലങ്ങളിൽ മുഗൾ ചക്രവർത്തി ഷാ ജഹാന്റെ തലസ്ഥാനം ആഗ്രയിലായിരുന്നു. ഇവിടെ അനേകം പ്രഭുക്കൾ യമുനാതീരത്ത് ചഹാർബാഗുകൾക്കു നടുവിലായി അവരുടെ ഗൃഹങ്ങൾ പണിതിരുന്നു. പ്രഭുക്കന്മാർക്ക് നദിയുടെ നിയന്ത്രണം നൽകാതിരിക്കുന്നതിനാണ് നദീമുഖാരാമം (river front garden) എന്ന ഈ രീതി ഷാജഹാൻ വികസിപ്പിച്ചത്[2].
ദില്ലിയിൽ ഷാജഹാൻ നിർമ്മിച്ച ഷാജഹാനാബാദ് എന്ന പുതിയ തലസ്ഥാനനഗരത്തിൽ തന്റെ കൊട്ടാരം ഈ രീതിയിലാണ് നിർമ്മിച്ചത്. തന്റെ മൂത്ത പുത്രൻ ദാരാ ഷുക്കോ പോലെയുള്ള വളരെ പ്രിയപ്പെട്ട പ്രഭുക്കൾക്കു മാത്രമേ നദീതീരത്ത് ഭവനങ്ങൾ പണിയാൻ അനുമതി ലഭിച്ചിരുന്നുള്ളൂ. മറ്റുള്ളവരെല്ലാം യമുനാ നദിയിൽ നിന്നും ദൂരെ മാറി നഗരത്തിനകത്ത് ഭവനങ്ങൾ നിർമ്മിക്കേണ്ടിയിരുന്നു.
Remove ads
കൂടുതൽ അറിവിന്
അവലംബം
ചിത്രങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads