ചെറുതിരുനാവായ ശിവക്ഷേത്രം

From Wikipedia, the free encyclopedia

ചെറുതിരുനാവായ ശിവക്ഷേത്രം
Remove ads

മലപ്പുറം ജില്ലയിൽ (കേരളം, ഇന്ത്യ) തവനൂർ ഗ്രാമപഞ്ചായത്തിൽ പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ശിവക്ഷേത്രമാണ് ക്ഷേത്രമാണ് തവനൂർ ചെറുതിരുനാവായ മഹാദേവക്ഷേത്രം. പാർവതീസമേതനായ ശിവനാണ് ഇവിടെ സങ്കല്പം. ഉപദേവനായി ഗണപതി മാത്രമേ ഇവിടെയുള്ളൂ. ഇവിടെനിന്ന് അല്പം മാറി ബ്രഹ്മാവിന്റെ ചെറിയൊരു ക്ഷേത്രം കാണാം. ത്രിമൂർത്തികളിലൊരാളാണെങ്കിലും ബ്രഹ്മാവിന് ലോകത്ത് ക്ഷേത്രങ്ങൾ അത്യപൂർവമാണെന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിയ്ക്കുന്നു. ശിവക്ഷേത്രത്തിന് എതിർവശത്തായി ഭാരതപ്പുഴയുടെ വടക്കേ തീരത്താണ് മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള പ്രസിദ്ധമായ തിരുനാവായ നാവാമുകുന്ദക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരേ സ്ഥലത്ത് ത്രിമൂർത്തികളുടെ സാന്നിധ്യമുള്ള ഈ പുണ്യഭൂമിയിൽ ബലിതർപ്പണം നടത്തുന്നത് ഗംഗാനദീതീരത്ത് ഗയയിൽ തർപ്പണം ചെയ്യുന്നതു തുല്യമെന്ന് വിശ്വാസം. ഇതിഹാസ പ്രശസ്തമായ മാമാങ്കം ഉത്സവം നടന്നിരുന്നത് ഈ ക്ഷേത്രങ്ങളുടെ പരിസരത്ത് വെച്ചായിരുന്നു.[1] പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ശിവക്ഷേത്രമാണ് ഇത്.[2].[2].[3]

വസ്തുതകൾ ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം, നിർദ്ദേശാങ്കങ്ങൾ: ...


മഹാദേവ മനോഹരാ മഹാമന്ത്രാധിപപ്രഭോ മഹാമായ ഭഗവതി പ്രിയ നിന്നെ തൊഴുന്നേൻ പരന്നീടും പ്രപഞ്ചത്തിൽ പകൽ രാത്രികളേ ചേർത്തു പരമാർഗ്ഗം ദീരമാകും പരമേശ തൊഴുന്നേൻ(2) കടിത്വമേറീടും നല്ല പുലിത്തോലും മരവുരിം ഉടുത്തണിഞ്ഞിരിക്കുന്ന ഉമാകാന്ത തൊഴുന്നേൻ ഹരേദേവ മഹാദേവ സദാശിവ തൊഴുന്നേൻ മഹാശൈലാധിപ നിന്നെ ഇതാ വാഴ്ത്തി തൊഴുന്നേൻ സമസ്തകോടികൾ ചേർന്നു നമശ്ശിവായ മന്ത്രത്തെ നടയ്ക്കൽ നിന്നിതാ കൂപ്പി സ്തുതിച്ച് കൊണ്ടിരിപ്പൂ സമസ്താപരാധവും ക്ഷമിച്ച് കൊണ്ട് അകത്തുള്ളൊരു ഇരുട്ടിനെ അകറ്റുവാൻ ഇതാ ഇന്ന് തൊഴുന്നേൻ (2) ഹരേദേവാ മഹാദേവാ സദാശിവാ തൊഴുന്നേൻ മഹാശൈലാധിപ നിന്നെ ഇതാ വാഴ്ത്തി തൊഴുന്നേൻ മഹാദേവാ.. ..മഹേശ്വരാ.. ..[1]

Thumb
ക്ഷേത്രം
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads