ചേലോറ ഗ്രാമപഞ്ചായത്ത്
കേരളത്തിലെ മുൻപത്തെ ഗ്രാമപഞ്ചായത്ത് From Wikipedia, the free encyclopedia
Remove ads
11.889160°N 75.4293400°E കണ്ണൂർ നഗരത്തിൽ നിന്നും 7 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമമായിരുന്നു ചേലോറ. ചേലോറ, വലിയന്നൂർ വില്ലേജുകൾ ചേർന്നതായിരുന്നു ചേലോറ ഗ്രാമപഞ്ചായത്ത്. 2015 ജനുവരി 14ന് കണ്ണൂർ കോർപ്പറേഷൻ രൂപവത്കരിച്ചപ്പോൾ ഇല്ലാതായ ഗ്രാമപഞ്ചായത്തുകളിലൊന്ന് ചേലോറയായിരുന്നു.
![]() | 2015-ലെ തദ്ദേശ സ്ഥാപനങ്ങളുടെ പുനഃക്രമീകരണത്തോടെ ഈ ഗ്രാമപഞ്ചായത്ത് കണ്ണൂർ കോർപ്പറേഷന്റെ ഭാഗമായി. |
Remove ads
ജനസംഖ്യ
2001-ലെ കനേഷുമാരി പ്രകാരം ചേലോറ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 19,566 [1] ആണ്. ഇതിൽ 48% പേർ പുരുഷന്മാരും 52% പേർ സ്ത്രീകളുമാണ്. ഇവിടത്തെ ശരാശരി സാക്ഷരത 85 % ആണ്. ഇത് ദേശീയ ശരാശരിയായ 59.5 ശതമാനത്തേക്കാൾ കൂടുതലാണ്.പുരുഷന്മാരുടെ സാക്ഷരത 87 ശതമാനവും, സ്ത്രീകളുടെത് 84 ശതമാനവുമാണ്. ഇവിടത്തെ ആകെ ജനസംഖ്യയുടെ 11 % പേർ 6 വയസ്സിൽ താഴെയുള്ളവരാണ്.
വാർഡുകൾ
- കടാങ്കോട്
- പുറത്തീൽ
- വലിയനൂർ നോർത്ത്
- ചെലോറ നോർത്ത്
- മാച്ചേരി
- മാച്ചേരി ഈസ്റ്റ്
- പള്ളിപ്പൊയിൽ
- ചെലോറ
- കാപ്പാട്
- പെരിങ്ങളായി
- തിലാനൂർ സത്രം
- തങ്കൈക്കുന്ന്
- തിലാനൂർ
- വളന്നൂർ
- മduക്കൊത്ത്
- വലിയന്നൂർ
- തക്കാളി പീടിക
- വാരം
- വാരം സെന്റർ
- പള്ളിപ്രം[2]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ചേലോറ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ,ചേലോറ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads