ചൈന (ഗുസ്തിക്കാരി)
From Wikipedia, the free encyclopedia
Remove ads
ഒരു അമേരിക്കൻ പ്രൊഫഷണൽ ഗുസ്തിക്കാരിയും ഗ്ലാമർ മോഡലും ,നീല ചിത്ര അഭിനേത്രിയും ബോഡിബിൽഡറുമായിരുന്നു. ചൈന [10] (ജനനം ജോൻ മാരിലോറർ; ഡിസംബർ 27, 1969 – എപ്രിൽ 20, 2016).
1997ലാണ് ചൈന വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്മായി കരാർ ഒപ്പിടുന്നത് അവിടെ ലോകത്തിലെ ഒൻപതാമത്തെ അത്ഭുതം എന്നായിരിന്നു അറിയപ്പെട്ടിരുന്നത്. റോയൽ റംപിൾ, കിംങ്ങ് ഓഫ് ദ റിംങ്ങ് പരിപാടികളിൽ ആദ്യ വനിതയായ ചൈനയാണ് വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ് ചാമ്പ്യൻഷിപ്പിന് മത്സരിക്കുന്ന അദ്യ ഒന്നാം സ്ഥാനക്കാരി.[11] ട്രിപ്പിൾ എച്ച്, കർട്ട് ആൻഗിൾ ക്രിസ് ജെരിക്കൊ ജെഫ് ജാരറ്റ് തുടങ്ങിയ പുരുഷ താരങ്ങളെ വിവിധ ചാമ്പ്യൻഷിപ്പികളിൽ തോൽപ്പിച്ചിട്ടുണ്ട്.[12] വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ് ന്റെ ഏറ്റവും ശക്തയ വനിത എന്ന പേരുമായാണ് ചൈന ഗുസ്തിയിൽ നിന്നും വിരമിച്ചിട്ടുള്ളത്.
ഗുസ്തിക്ക് പുറത്ത്, മാസികയിൽ രണ്ടു തവണയും നിരവധി ടെലിവിഷൻ ഷോകളും ചലച്ചിത്രങ്ങളും രംഗപ്രവേശം ചെയ്തു.പ്ലേ ബോയ് മാസികയ്ക്കു വേണ്ടി രണ്ടു തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ നിരവധി ടെലിവിഷൻ ഷോകളും ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.സെക്സ് സിംമ്പലുകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരാളായ ചൈന തന്റെ സഹ ഗുസ്തിക്കാരൻ സീൻ വാൽട്മാനുമായുള്ള കലുഷിതമായ ബന്ധത്തിന്റെ പേരിലും പ്രശ്സ്തയാണ് .ഇവർ തമ്മിലുള്ള ലൈംഗിക വീഡിയോ 2004-ൽ 1 നൈറ്റ് ഇൻ ചൈന എന്ന പേരിൽ വാണിജ്യപരമായി പുറത്തിറക്കിയിരുന്നു.ഇത് പിന്നീട് 2006 എവിഎൻ പുരസ്കാരം നേടിയിട്ടുണ്ട്.ഇതിന്റെ ഒരു ലക്ഷം കോപ്പികൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്. ഇതിനു പുറമെ അഞ്ച് നീലച്ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.ഇതിൽ ഒന്നിൽ എവിഎന്നിന്റെ 2012-ലെ ബെസ്റ്റ് സെലിബ്രിറ്റി ലൈംഗിക വീഡിയോ ബാക്ഡോർ റ്റു ചൈനയും ഉൾപ്പെടുന്നു. 2001 ൽ ചൈന ഇഫ് ദെ ഓൺലി നോ മി എന്ന പേരിൽ തന്റെ ആത്മകഥ പുറത്തിറക്കിയിരുന്നു.ഇത് ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലേഴ്സിൽ ഇടം പിടിച്ചിട്ടുണ്ട്.
Remove ads
സ്വകാര്യ ജീവിതം
1969 ഡിസംബർ 27 ന് ന്യൂയോർക്കിലെ റോച്ചെസ്റ്ററിൽ ജനിച്ച ചൈനയ്ക്.രണ്ടു വലിയ സഹോദരങ്ങളാണുള്ളത്: കാത്തിയും സോന്നിയും.
1996 മുതൽ 2000 വരെ, ചൈന സഹ ഗുസ്തിക്കാരനായ ട്രിപ്പിൾ എച്ച്മായി സ്നേഹത്തിലായിരുന്നു. ഇക്കാര്യം ഇവർ ആദ്യം മറ്റുള്ളവരിൽ നിന്നും മറച്ചു വച്ചിരുന്നു. പിന്നീട് 2003 തന്റെ സഹ ഗുസ്തിക്കാരൻ സീൻ വാൽട്മാനുമായി എൻഗേജ്മെന്റ് കഴിച്ചു. എന്നാൽ പിന്നീട് വേർപിരിഞ്ഞ ഇവർ വീണ്ടും രണ്ടു വർഷം കൂടെ ഒരുമിച്ചായിരുന്നു.
2008 ഡിസംബർ 27 ന് ജന്മദിനാഘോഷത്തിന് ശേഷം ഇവരെ കൈകളിൽ മുറിവുകളുമായി ആശുപത്രിയിൽ എത്തിച്ചിരുന്നു. 2014 ഇവർ മോർമൊറിസ് ആയി പരിണമിച്ചു.
Remove ads
മരണം
ഏപ്രിൽ 20, 2016, ചൈനയെ തന്റെ കാലിഫോർണിയയിലെ വസതിയി മരിച്ച നിലയിൽ കണ്ടെത്തി 46 വയസ്സായിരുന്നു.ചൈനയുടെ സോഷ്യൽ മീഡിയ യിൽ ദിവസങ്ങളായി സാധാരണ ഉണ്ടാകാറുള്ള ഒരു പ്രവൃത്തിയും കാണാത്തതിനെ തുടർന്ന് അവരുടെ മാനേജർ നത്തിയ അന്വേഷണത്തിനൊടുവിൽ ആണ് ഇവരുടെ ശരീരം കണ്ടെത്തിയത്.[13] തുടർന്ന് ഇവരുടെ മരണം ട്വിറ്റർ വഴി മാനേജർ സ്ഥീരികരിച്ചു.[14][15][16][17]
ചൈനയുടെ മസ്തിഷ്കം ക്രോണിക് ട്രോമാറ്റിക് എൻസെഫലോപ്പതിയിൽ (സി.ടി.ഇ.) പഠനം നടത്താൻ നൽകിയിരിക്കുകയാണ്.2017 ഏപ്രിൽ 20-ന് "റെസ്ലിംഗ് വിത്ത് ചൈനാ" എന്ന ട്രെയ്ലർ പുറത്തിറക്കിയിരുന്നു. ചൈനയുടെ ജീവിതത്തിന്റെ തുടക്കവും, ഗുസ്തി ജീവിതവും, അവസാന ദിനങ്ങളും എല്ലാം പ്രതിപാദിക്കുന്ന ഒരു പ്രത്യേക ഡോക്യുമെന്ററിയുടെതാണിത്.
ചലച്ചിത്രങ്ങൾ
പുരസ്കാരങ്ങൾ
Remove ads
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads