ജാവേദ് കരീം
From Wikipedia, the free encyclopedia
Remove ads
ജാവേദ് കരീം (ജനനം ഒക്ടോബർ 28, 1979) ഒരു ബംഗ്ലാദേശ്, ജർമ്മൻ വംശജനായ ഒരു അമേരിക്കൻ ഇന്റർനെറ്റ് സംരഭകനാണ്. യൂട്യൂബിന്റെ സഹസ്ഥാപകൻ എന്ന നിലയിൽ അദ്ദേഹം അറിയപ്പെടുന്നു. ജാവേദ് അപ്ലോഡ് ചെയ്ത യൂട്യൂബിലെ ആദ്യ വീഡിയോ "മി അറ്റ് ദി സൂ" പ്രശസ്തമാണ്. പേയ്പാലിൽ ജോലി ചെയുന്ന സമയത്തു ചാഡ് ഹർലി, സ്റ്റീവ് ചെൻ എന്നീ സഹപ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം യൂട്യൂബ് സ്ഥാപിച്ചത്. തത്സമയ ആന്റി ഫ്രോഡ് സിസ്റ്റം ഉൾപ്പെടെ, യൂട്യൂബിന്റെ പല പ്രധാന ഘടകങ്ങളും അദ്ദേഹം രൂപകൽപ്പന ചെയ്തു.
Remove ads
ആദ്യകാലം
1979 ഒക്ടോബർ 28 ന് കിഴക്കൻ ജർമ്മനിയിലെ മെഴ്സ്ബർഗിൽ ഒരു ബംഗ്ലാദേശി പിതാവിന്റെയും ജർമ്മൻ മാതാവിന്റെയും മകനായി ജാവേദ് കരീം ജനിച്ചു.[1] 3M-ൽ ഗവേഷകനായ ബംഗ്ലാദേശി സ്വദേശി നൈമുൾ കരീം പിതാവും മിനസോട്ട സർവകലാശാലയിലെ ഒരു ജർമ്മൻ ബയോകെമിസ്ട്രി ശാസ്ത്രജ്ഞയായ ക്രിസ്റ്റീൻ മാതാവുമായിരുന്നു.[2] മാതാപിതാക്കളുടെ രണ്ട് ആൺകുട്ടികളിൽ മൂത്തയാളായിരുന്നു അദ്ദേഹം.[3] വംശീയവിവേചനം[4] നേരിട്ടതോടെ ജർമ്മനിയുടെ വിവിധ ഭാഗങ്ങളിലേക്ക് താമസം മാറി നോക്കിയെങ്കിലും 1992-ൽ കുടുംബത്തോടൊപ്പം അമേരിക്കൻ ഐക്യനാടുകളിലെ മിനസോട്ടയിലുള്ള സെന്റ് പോൾസ് നഗരത്തിലേയ്ക്ക് താമസം മാറുകയായിരുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads