ജീവപര്യന്തം തടവ്

കുറ്റവാളി ബാക്കി ജീവിതകാലം ജയിലിൽ കഴിയുന്നതിനായുള്ള ശിക്ഷാനടപടി From Wikipedia, the free encyclopedia

Remove ads

ഗുരുതരമായ കുറ്റങ്ങൾക്ക്, കുറ്റവാളി ബാക്കി ജീവിതകാലം ജയിലിൽ കഴിയുന്നതിനായുള്ള ശിക്ഷാ‍നടപടിയാണ് ജീവപര്യന്തം തടവ്. കൊലപാതകം, കള്ളക്കടത്ത്, ബലാത്സംഗം, മോഷണം തുടങ്ങി ഗുരുതരമായ ഏത് കുറ്റത്തിനും ഈ ശിക്ഷാനടപടിയെടുക്കാം. 15 വർഷം മുതൽ മുകളിലോട്ട് എത്ര കാലയളവ് വരേയും ശിക്ഷ നടപ്പാക്കാം. ചില രാജ്യങ്ങളിൽ ഇത് 5 വർഷം മുതലാകാം.

എല്ലാ രാജ്യങ്ങളിലും ഈ ശിക്ഷാനടപടി ഇല്ല. ഇന്ത്യയിൽ ഈ ശിക്ഷ നടത്തിവരുന്നു. 1884 ൽ പോർച്ചുഗൽ ആണ് നിയമത്തിൽ ഇങ്ങനെ ഒരു ശിക്ഷാനടപടി ആദ്യമായി കൊണ്ടുവന്നത്. ജീവപര്യന്തമാണ് ശിക്ഷയെങ്കിലും അനുവദിച്ച കാലയളവിനു ശേഷം പരോളിനപേക്ഷിക്കാൻ പല രാജ്യങ്ങളിലും ചട്ടങ്ങൾ അനുവദിക്കുന്നുണ്ട്.

Remove ads

അന്താരാഷ്ട്ര തലത്തിൽ

Thumb
ജീവപര്യന്തം തടവ് ലോക രാജ്യങ്ങളിൽ
നീല നിറം :ജീവപര്യന്തം തടവ് നിർത്തലാക്കിയ രാജ്യങ്ങൾ.
ചുവപ്പ് നിറം :ജീവപര്യന്തം തടവ് നിലനിർത്തുന്ന രാജ്യങ്ങൾ.
പച്ച നിറം :ചില നിബന്ധനകളോടുകൂടി ജീവപര്യന്തം തടവ് നടപ്പിലാക്കുന്ന രാജ്യങ്ങൾ.
ചാര നിറം :വിവരങ്ങൾ ലഭ്യമല്ലാത്ത രാജ്യങ്ങൾ

രാജ്യങ്ങളിലെ പട്ടിക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads