ജെയിൽബ്രേക്കിങ്

From Wikipedia, the free encyclopedia

ജെയിൽബ്രേക്കിങ്
Remove ads

ഐഒഎസ്(iOS), ഐപാഡ്ഒഎസ്(iPadOS)-അധിഷ്‌ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ആപ്പിൾ ഉപകരണങ്ങളിൽ, നിർമ്മാതാവ് ഏർപ്പെടുത്തിയ സോഫ്‌റ്റ്‌വെയർ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിനായി നടപ്പിലാക്കുന്ന ഒരു സങ്കേതമാണ് ജയിൽബ്രേക്കിംഗ്. സാധാരണയായി ഇത് കേർണൽ പാച്ചുകളുടെ ഒരു പരമ്പരയിലൂടെയാണ് ചെയ്യുന്നത്. ഒരു ജയിൽബ്രേക്കിംഗിന് വിധേയമായ ഉപകരണം ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ളിൽ റൂട്ട് ആക്‌സസ് അനുവദിക്കുകയും ആപ്പ് സ്റ്റോറിൽ ലഭ്യമല്ലാത്ത സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനുള്ള അവകാശം നൽകുകയും ചെയ്യുന്നു. വ്യത്യസ്‌ത ഉപകരണങ്ങളും പതിപ്പുകളും വിവിധ ടൂളുകൾ ഉപയോഗിച്ച് ചൂഷണം ചെയ്യപ്പെടുന്നു. അന്തിമ ഉപയോക്തൃ ലൈസൻസ് കരാറിന്റെ ലംഘനമായാണ് ആപ്പിൾ ജയിൽ ബ്രേക്കിംഗിനെ കാണുന്നത്, കൂടാതെ വൾനറബിലിറ്റികൾ ചൂഷണം ചെയ്യുന്നതിലൂടെ റൂട്ട് ആക്സസ് നേടാൻ ശ്രമിക്കരുതെന്ന് ഉപകരണ ഉടമകൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകുന്നു.[1]ചിലപ്പോൾ ഒരു ആൻഡ്രോയിഡ് ഉപകരണം റൂട്ട് ചെയ്യുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ, ഉപയോക്താവിനുള്ള ആപ്പിൾ വിലക്കുകൾ മറികടക്കുന്നതിനുള്ള ബൈപാസ് ആണ് ജയിൽ ബ്രേക്കിംഗ്. ഓപ്പറേറ്റിംഗ് സിസ്റ്റം പരിഷ്ക്കരിക്കുന്നത്("ലോക്ക് ചെയ്ത ബൂട്ട്ലോഡർ" വഴി നടപ്പിലാക്കുന്നത്), സൈഡ് ലോഡിംഗ് വഴി ഔദ്യോഗികമായി അംഗീകരിക്കാത്ത(ആപ്പ് സ്റ്റോറിൽ ലഭ്യമല്ല)ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യൽ, ഉപയോക്താവിന് ഉയർന്ന അഡ്മിനിസ്ട്രേഷൻ-ലെവൽ പ്രത്യേകാവകാശങ്ങൾ(റൂട്ടിംഗ്)നൽകൽ എന്നിവ ഉൾപ്പെടുന്നു.

Thumb
iOS jailbreak സ്റ്റോർ, ക്യൂഡിയ
Remove ads

പ്രചോദനം

ആപ്പിളും അതിന്റെ ആപ്പ് സ്റ്റോറും പരിമിതപ്പെടുത്തിയ ഫീച്ചർ സെറ്റ് വിപുലീകരിക്കുന്നതിനു വേണ്ടിയാണ് ജയിൽ ബ്രേക്കിംഗ് ഉപയോഗിക്കുന്നത്.[2]ആപ്പ് സ്റ്റോറിൽ വിതരണത്തിന് സ്വീകരിക്കുന്നതിന് മുമ്പ്, ആപ്പിൾ അതിന്റെ ഐഒഎസ് ഡെവലപ്പർ പ്രോഗ്രാം ലൈസൻസ് ഉടമ്പടി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നു.എന്നിരുന്നാലും, ആപ്പുകൾ നിരോധിക്കുന്നതിനുള്ള അവരുടെ കാരണങ്ങൾ സുരക്ഷയ്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല, അത് ഏകപക്ഷീയവും വ്യതിചലനസ്വഭാവുമായി കണക്കാക്കാം.[3]ഒരു സാഹചര്യത്തിൽ, ഒരു പുലിറ്റ്‌സർ-വിന്നിംഗ് കാർട്ടൂണിസ്റ്റിന്റെ ആപ്പ് ആപ്പിൾ തെറ്റായി നിരോധിച്ചു, കാരണമായി പറയുന്നത് അത് അതിന്റെ ഡെവലപ്പർ ലൈസൻസ് കരാർ ലംഘിച്ചു, അത് "പൊതു വ്യക്തികളെ പരിഹസിക്കുന്ന ഉള്ളടക്കം അടങ്ങിയിരിക്കുന്ന" ആപ്പുകളെ പ്രത്യേകമായി നിരോധിക്കുന്നു എന്നാണ്.[4] നിരോധിത ആപ്പുകൾ ആക്സസ് ചെയ്യാൻ,[5] ഉപയോക്താക്കൾ ആപ്പിളിന്റെ ഉള്ളടക്കത്തിന്റെയും ഫീച്ചറുകളുടെയും സെൻസർഷിപ്പ് മറികടക്കാൻ ജയിൽ ബ്രേക്കിംഗിനെ ആശ്രയിക്കുന്നു. ഉപയോക്തൃ ഇന്റർഫേസ് കസ്റ്റമൈസേഷനും ട്വീക്കുകളും പോലെ ആപ്പിൾ[6] അംഗീകരിക്കാത്ത പ്രോഗ്രാമുകൾ ഡൗൺലോഡ് ചെയ്യാൻ ജയിൽബ്രേക്കിംഗ് അനുവദിക്കുന്നു. പല ചൈനീസ് ഐഒഎസ് ഉപകരണ ഉടമകളും അവരുടെ ഫോണുകൾ ആപ്പിളിനേക്കാൾ ഉപയോഗിക്കാൻ എളുപ്പമുള്ളതിനാൽ മൂന്നാം കക്ഷി ചൈനീസ് പ്രതീക ഇൻപുട്ട് സിസ്റ്റങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതിനായി അവരുടെ ഫോണുകൾ ജയിൽ ബ്രേക്ക് ചെയ്യുന്നു.[7]

Remove ads

ഉപകരണത്തെ ഇഷ്‌ടാനുസൃതമാക്കൽ

എപിറ്റി(APT)വഴിയും അല്ലെങ്കിൽ Installer.app(ലെഗസിവഴിയും ലഭ്യമായ സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ ആപ്പ് സ്റ്റോർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ട ആവശ്യമില്ലാത്തതിനാൽ, അവയിൽ പലതും സാധാരണ സ്വയം ഉൾക്കൊള്ളുന്ന ആപ്ലിക്കേഷനുകളല്ല, പകരം ഐഒഎസിനും അതിന്റെ സവിശേഷതകൾക്കും മറ്റ് ആപ്പുകൾക്കുമുള്ള വിപുലീകരണങ്ങളും ഇഷ്‌ടാനുസൃതമാക്കാൻ ഓപ്ഷനുകൾ തെരെഞ്ഞെടുക്കാൻ സാധിക്കുന്നു( സാധാരണയായി ട്വീക്കുകൾ എന്ന് വിളിക്കുന്നു).[8]ഡെവലപ്പർമാരും ഡിസൈനർമാരും വികസിപ്പിച്ചെടുത്ത ട്വീക്കുകൾ വഴി വ്യക്തിഗതമാക്കലും ഇന്റർഫേസിന്റെ ഇഷ്‌ടാനുസൃതമാക്കലും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഉപയോക്താക്കൾ ഈ പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യുന്നു, [8] റൂട്ട് ഫയൽ സിസ്റ്റത്തിലേക്കുള്ള ആക്‌സസ്, ആനോയൻസ് ഫിക്സ്,[9] ഫയൽസിസ്റ്റത്തിലേക്കും കമാൻഡ്-ലൈൻ ടൂളുകളിലേക്കും പ്രവേശനം നൽകിക്കൊണ്ട് ഉപകരണത്തിലെ വികസന പ്രവർത്തനങ്ങൾ എളുപ്പമാക്കുക തുടങ്ങിയ ആവശ്യമുള്ള സവിശേഷതകൾ ചേർക്കുക മുതലായവ ഉൾപ്പെടുന്നു.[10][11]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads