ജേഴ്സി പശു

From Wikipedia, the free encyclopedia

ജേഴ്സി പശു
Remove ads

ഭാരതത്തിൽ ഏറ്റവും പ്രിയമുള്ള വിദേശി കന്നുകാലിയിനം. ജെഴ്‌സിവർഗസങ്കലനപദ്ധതിയും ജെഴ്‌സിവർഗസംവർധനപദ്ധതിയും വളരെ പ്രചാരത്തിലായിരിക്കുന്നു. പാലുത്‌പാദനത്തിനായി ഉപയോഗപ്പെടുത്തുന്ന ഏറ്റവും ചെറിയ വിദേശ ജനുസ്സാണിത്‌.

വസ്തുതകൾ Country of origin, Distribution ...

ഇംഗ്ലീഷ്‌ ചാനലിലെ "ചാനൽ ദ്വീപുകളി'ലൊന്നായ ജെഴ്‌സി ദ്വീപാണ്‌ ഈ ഇനത്തിന്റെ ആവാസമേഖല. ഇവ നോർമൻഡിബ്രിട്ടനി സങ്കരമായിരുന്നിരിക്കണമെന്നു കരുതപ്പെടുന്നു. ക്ഷീരോപയുക്തവർഗങ്ങളുടെ ഗുണങ്ങൾ ഇത്രമേൽ ഒത്തുചേർന്ന മറ്റൊരു ജനുസ്‌ ഇല്ലെന്നു തന്നെ പറയാം.

ഇളം തവിട്ടു നിറത്തിൽ വെള്ളപ്പുള്ളികളുമായോ, പുള്ളികളില്ലാതെയോ ജെഴ്‌സിയെ കാണാം. ഇവയുടെ കറുപ്പ്‌ നിറമുള്ള മുഞ്ഞിക്കു ചുറ്റും ഇളം വെളുപ്പ്‌ നിറത്തിലുള്ള ഒരു വലയം കാണാം. മുന്നോട്ട്‌ ആക്കമുള്ള ചെറിയ കൊമ്പുകൾ, സമൃദ്ധമായ അകിട്‌, സമതുലിതസ്ഥിതിയിൽ ഉള്ള മുലകൾ, സ്ഥൂലിച്ച ഉടൽ, സ്ഥൂലമല്ലാത്ത അവയവങ്ങൾ, നിലംമുട്ടുന്ന വാൽ, വാലിന്റെ അറ്റത്ത്‌ സമൃദ്ധമായുള്ള നീലരോമങ്ങൾ എന്നിവ ഇതിന്റെ പ്രത്യേകതകളാകുന്നു.

സാധാരണ ക്ഷീരോപയുക്തവർഗങ്ങളെക്കാൾ വേഗത്തിൽ ജെഴ്‌സിപ്പശുക്കുട്ടികൾ പ്രായപൂർത്തിയെത്തുന്നു. രണ്ടു വയസ്സാവുമ്പോഴേക്ക്‌ ആദ്യത്തെ പ്രസവത്തിനു തയാറെടുക്കുന്ന ജെഴ്‌സികൾ കുറവല്ല. ജീവിതദൈർഘ്യത്തിനും ഇവ പേരു കേട്ടതാണ്‌. ആയുഷ്‌കാലം മുഴുവൻ ഉത്‌പാദനശേഷിയുള്ള വർഗമാണിത്‌. ലാഭകരമായ പാൽ ഉത്‌പാദനത്തിനു അനുയോജ്യം. പാലിൽ കൊഴുപ്പ്‌ കൂടുതലാണ്‌. ഏകദേശം 5.14 ശ.മാ. കൊഴുപ്പും, 9.43 ശ.മാ. കൊഴുപ്പൊഴിച്ചുള്ള ഖരപദാർഥവും (SN 7). ശരാശരി കറവയുത്‌പാദനം 3,500 കി.ഗ്രാം പാൽ ആണ്‌.

ഇന്ത്യയിൽ പ്രത്യേകിച്ചു കേരളത്തിൽ നാടനിനങ്ങളിൽ കൃത്രിമ ബീജാദാനത്തിനു ജെഴ്‌സി വിത്തുകാളകളുടെ ബീജമായിരുന്നു അദ്യകാലത്ത്‌ ഉപയോഗിച്ചിരുന്നത്‌. കുറഞ്ഞകാലം കൊണ്ട്‌ ഇവ പ്രായപൂർത്തിയാവുന്നു. ഇവയുടെ രണ്ട്‌ പ്രസവങ്ങൾ തമ്മിലുള്ള അന്തരം കുറവാണ്‌. മറ്റു വിദേശയിനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയ്‌ക്ക്‌ തീറ്റ കുറച്ച്‌ നൽകിയാൽ മതി.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads