ഝലം നദി

ശ്രീനഗറിന്റെ തീരത്ത് കൂടി ഒഴുകുന്ന നദി.. From Wikipedia, the free encyclopedia

ഝലം നദിmap
Remove ads

പഞ്ചാബിന്റെ പേരിനു കാരണമായ പഞ്ചനദികളിൽ ഏറ്റവും വലിയ നദിയാണ് ഝലം. അഥവാ ജെഹ്‌ലം (വിതസ്ത) (ഹിന്ദി:झेलम नदी). സിന്ധു നദിയുടെ പോഷക നദികളിൽ ഒന്നാണ് ഝലം. ഋഗ്വേദത്തിൽ പലതവണ പരാമർശിക്കപ്പെടുന്ന സപ്ത സിന്ധു എന്ന ഏഴു നദികളിൽ ഒന്നാണ് ഝലം എന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന ഗ്രീക്കിൽ ഝലത്തെ ഒരു ദേവനായാണ് കണക്കാക്കിയിരുന്നത്. ഏകദേശം 772 കിലോമീറ്റർ നീളമുണ്ട്. ഇതിൽ 400 കിലോമീറ്റർ ഇന്ത്യയിലൂടെയും ബാക്കി ഭാഗം പാകിസ്താനിലൂടെയുമാണ് ഒഴുകുന്നത്.

വസ്തുതകൾ ഝലം നദി, മറ്റ് പേര് (കൾ) ...
Remove ads

പേരിനു പിന്നിൽ

വേദങ്ങളിൽ വിതസ്ത എന്നും ഗ്രീക്ക് പുരാണങ്ങളിൽ ഹൈഡാസ്പെസ് എന്നുമാണ് പേര്. കാശ്മീരി ഭാഷയിൽ വേത് എന്നും അറിയപ്പെടുന്നു.

ചരിത്രം

ഈ നദിയെക്കുറിച്ച് ൠഗ്വേദത്തിൽ പരമർശമുണ്ട്.അലക്സാണ്ടർ ചക്രവർത്തിയും സൈന്യവും ബി.സി 326ൽ ഝലം നദി കടക്കുകയും അതിനുശേഷം നടന്ന ഝലം യുദ്ധത്തിൽ ഇന്ത്യൻ രാജാവായ പോറസിനെ പരാജയപ്പെടുത്തുകയും ചെയ്തു. നദികളുടെ ഉപദേശത്തെ ആസ്പദമാക്കി സ്ത്രീധർമ്മങ്ങളെക്കുറിച്ച് പാർ‌വതി ശിവനോട് സംസാരിച്ചെന്നും ഈ നദികളിലൊന്ന് ജെഹ്‌ലം നദിയാണ്‌ എന്ന് മഹാഭാരതത്തിലെ അനുശാസനപർ‌വ്വത്തിലെ 146-)ം അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു. ഉപവാസത്തോടെ വിതസ്താ നദിയിൽ ഏഴുദിവസം സ്നാനം ചെയ്യുന്നവർ മഹർഷിയെപ്പോലെ പരിശുദ്ധനായിത്തീരുമെന്നും അനുശാസനാപര്‌വ്വം 25‌-)ം അദ്ധ്യായത്തിൽ പറയുന്നുണ്ട്.

250 വർഷം മുൻപ് ജഹാംഗീർ ചക്രവർത്തി ഈ നദിയുടെ ഉത്ഭവസ്ഥാനം ഒരു വിനോദ സഞ്ചാരകേന്ദ്രമാക്കിത്തീർത്തു.

Remove ads

ഉത്ഭവം

കാശ്മീരിലെ വെരിനാഗ് എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. ശ്രീനഗറിലൂടെയും വൂളാർ തടാകത്തിലൂടെയും ഒഴുകിയശേഷമാണ് ഝലം പാകിസ്താനിൽ പ്രവേശിക്കുന്നത്. ജമ്മു കാശ്മീരിലെ മുസാഫർബാദിനടുത്തുവച്ച് ഏറ്റവും വലിയ പോഷക നദിയായ കിഷൻ‌ഗംഗ നദിയും കുൻ‌ഹാർ നദിയും ഝലത്തോട് ചേരുന്നു. പഞ്ചാബിൽ ഈ നദി ഒഴുകുന്ന ജില്ലയുടെ പേരും ഝലം എന്നുതന്നെയാണ്. പാകിസ്താനിലെ ഝാങ്ങ് ജില്ലയിൽവച്ച് ചെനാബ് നദിയോട് ചേരുന്നു. ചെനാബ് സത്‌ലജുമായി ചേർന്ന് പാഞ്ച്നാദ് നദി രൂപവത്കരിക്കുകയും മിഥാൻ‌കോട്ടിൽ വച്ച് സിന്ധു നദിയിൽ ലയിക്കുകയും ചെയ്യുന്നു.കിഷൻഗംഗ, ഉറി, തുൽ ബുൾ എന്നി ഡാമുകൾ ഝലത്തിൽ സ്ഥിതി ചെയ്യുന്നു

അവലംബം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads