ടക്സ്
ലിനക്സ് കെർണലിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം From Wikipedia, the free encyclopedia
Remove ads
ലിനക്സ് കെർണലിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമാണ് ടക്സ് എന്ന പെൻഗ്വിൻ.

ലിനക്സിന്റെ ഭാഗ്യചിഹ്നമായി ഒരു പെൻഗ്വിനെ ചേർക്കാം എന്ന ആശയം, ലിനക്സ് രചയിതാവായ ലിനസ് ടോർവാൾഡ്സ് ആണ് മുൻപോട്ടുവച്ചത്. അലൻ കോക്സിന്റെ നിർദ്ദേശപ്രകാരം ടക്സിനെ സൃഷ്ടിച്ച്ത് ലാറി എവിംഗ് എന്നയാളാണ്. ഈ പെൻഗ്വിനെ ആദ്യമായി ടക്സ് എന്ന് വിളിച്ചത് ജയിംസ് ഹ്യൂഗ്സ് ആണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ; "(T)orvalds (U)ni(X)" (ടോർവാൾഡ്സിന്റെ യുണിക്സ്) എന്നതിനെ Tux പ്രതിനിധാനം ചെയ്യുന്നു.
ലിനക്സ് മുദ്ര(Linux Logo)യ്ക്കായുള്ള മത്സരത്തിനു വേണ്ടിയാണ് ടക്സിനെ സൃഷ്ടിച്ചതെങ്കിലും; മൂന്നു പ്രത്യേക മത്സരങ്ങളുണ്ടായിരുന്നതിൽ ഒന്നുപോലും ടക്സ് വിജയിച്ചില്ല. അതിനാലാണ് ടക്സ് എന്നത് ലിനക്സ് മുദ്ര(Linux Logo) എന്നതിനു പകരം ലിനക്സ് ഭാഗ്യചിഹ്നം(Linux mascot) എന്നറിയപ്പെടുന്നത്.
Remove ads
ടോർവാൾഡ്സും പെൻഗ്വിനുകളും
ഒരു യാത്രയ്ക്കിറ്റയിൽ തന്നെ ഒരു കൊച്ചു പെൻഗ്വിൻ കടിയ്ക്കുകയും അതിനുശേഷം "പെൻഗ്വിനിറ്റിസ്" എന്ന രോഗം പിടിപെട്ടതായും ടോർവാൾഡ്സ് അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ ഭാഷയിൽ "പെൻഗ്വിനിറ്റിസ് നിങ്ങളെ രാത്രിയിൽ ഉറക്കം തരാതെ പെൻഗ്വിനുകളെക്കുറിച്ച് മാത്രം ചിന്തിപ്പിക്കുകയും അവയോട് വളരെ സ്നേഹം തോന്നിപ്പിക്കുകയും ചെയ്യും". അദ്ദേഹത്തിന്റെ രോഗത്തെപ്പറ്റിയുള്ള അവകാശവാദം ഒരു തമാശയാവാണം എന്നാൽ തന്നെ ലിനസ് ടോർവാൾഡ്സിനെ ഓസ്ട്രേലിയയിലെ കാൻബറയിൽ വച്ച് ഒരു ചെറിയ പെൻഗ്വിൻ കടിച്ചിട്ടുണ്ട്[1].ടോർവാൾഡ്സ് ലിനക്സിനു വേണ്ടി അൽപം തമാശയും സഹതാപവും കലർന്ന ഒരു ചിഹ്നത്തെയാണ് ആഗ്രഹിച്ചത്; അൽപം വണ്ണമുള്ളതും ഒരു കേമമായ സദ്യ അകത്താക്കിയിട്ട് ഇരിക്കുന്നതുപോലെയുമുള്ള ആ പെൻഗ്വിൻ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുമായി യോജിക്കുകയും ചെയ്തു
Remove ads
Media
അനുബന്ധം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads