ടി.സി.പി./ഐ.പി. മാതൃക

From Wikipedia, the free encyclopedia

Remove ads

വാർത്താവിനിമയ-കമ്പ്യൂട്ടർ ശൃംഖലകളിലെ പ്രോട്ടോക്കോളുകൾ വികസിപ്പിക്കാനായി ഐ.ഇ.ടി.എഫ് (ഇന്റർനെറ്റ് എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്‌സ്) വികസിപ്പിച്ചെടുത്ത ഒരു മാതൃകയാണ് ടി.സി.പി./ഐ.പി. യുടെ 5 പാളി മാതൃക (The TCP/IP model) . അത് ഇന്റർനെറ്റ് റഫറൻസ് മോഡൽ എന്നും ഡി-ഓ-ഡി (ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ്) മോഡൽ എന്നും അറിയപ്പെടുന്നു. ഇതിന്റെ യഥാർത്ഥ രൂപം 1970കളിൽ അമേരിക്കൻ ഐക്യനാടുകളിലെ പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ഡിഫൻസ് അഡ്വാൻസ്‌ഡ് റിസേർച്ച് പ്രോജക്റ്റ്സ് ഏജൻസി അഥവാ, ഡാർപ (DARPA) ആണ് വികസിപ്പിച്ചത്.

നാമിന്നു കാണുന്ന വേൾഡ് വൈഡ് വെബിന്റെ മുൻ‌ഗാമിയായ അർപാനെറ്റിന്റെ അടിസ്ഥാനം ഈ പ്രോട്ടോക്കോൾ ആയിരുന്നു. ഒരു കമ്പ്യൂട്ടർ ശൃംഖലയിലെ രണ്ടു കമ്പ്യൂട്ടറുകൾ തമ്മിലുള്ള വിവരകൈമാറ്റത്തിനുള്ള നിയമാവലിയാണിത്.

Remove ads

റ്റിസിപി/ഐപി ഉം ഇന്റർനെറ്റും

റ്റിസിപി/ഐപി ഉം ഇന്റെർനെറ്റ്‌വർകിങ് എന്ന ആശയവും വികസിച്ചത് ഒരുമിച്ചാണ്.ഒന്ന് മറ്റൊന്നിന്റെ വളർച്ചയെ സഹായിച്ചു.റ്റിസിപി/ഐപി യുടെ കീഴെയുള്ള ഇന്റർനെറ്റ് ഒരൊറ്റ നെറ്റ്വർക് എന്നപോലെ പ്രവർത്തിക്കുന്നു.റ്റിസിപി/ഐപി യിലെ ഹോസ്റ്റ് എന്നത് ഒരു കം‌പ്യൂട്ടർ ആണ്.ഒരു ഇന്റർനെറ്റ് അനേകം സ്വതന്ത്രങ്ങളായ ഭൗതികനെറ്റ്വർകുകളുടെ(ഉദാഹരണത്തിന് ലാൻ) ആന്തരികമായ കണക്ഷൻ ആണ്.ഇത്തരത്തിലുള്ള എല്ലാ കണക്ഷനുകളേയും ഒരു വലിയ നെറ്റ്വർക് ആയി റ്റിസിപി/ഐപി പരിഗണിക്കുന്നു.വ്യതിരിക്തങ്ങളായ ഭൗതികനെറ്റ്വർകുകളിലേക്കല്ല മറിച്ച്,ഇത്തരം വലിയ നെറ്റ്വർകുകളിലേക്കാണ് ഹോസ്റ്റുകളെ ബന്ധിപ്പിക്കുന്നത്.

Remove ads

റ്റിസിപി/ഐപി ഉം ഓ എസ് ഐ മോഡലും

ഓ എസ് ഐ മോഡലിനേക്കാൾ മുൻപെ വികസിപ്പിച്ചതാണ് റ്റിസിപി.ആയതിനാൽ തന്നെ ഈ പ്രോടോക്കോളിലുള്ള പാളികൾ പൂർണ്ണമായും ഓ എസ് ഐ മാതൃകയിലെ പാളികളുമായി യോജിക്കുന്നില്ല.5 പാളികളാണ് ഇതിലുള്ളത്.ഫിസിക്കൽ ലേയർ,ഡേയ്‌റ്റാലിങ്ക് ലേയർ,നെറ്റ്വർക് ലേയർ,ട്രാൻസ്പോർട് ലേയർ,ആപ്ലികേഷൻ ലേയർ എന്നിങ്ങനെ.ഓ എസ് ഐ മാതൃകയിലെ സെഷൻ,പ്രെസെന്റേഷൻ,ആപ്ലികേയ്ഷൻ എന്നീ ലേയറുകളുടെ ചേർച്ച റ്റിസിപി/ഐപി യിലെ ആപ്ലികേഷൻ ലേയറിനു സമമാണ്.

ചരിത്രപരമായ ഉത്ഭവം

1974 മെയ് മാസത്തിൽ, വിന്റ് സെർഫും ബോബ് കാനും നെറ്റ്‌വർക്ക് നോഡുകൾക്കിടയിൽ പാക്കറ്റ് സ്വിച്ചിംഗ് ഉപയോഗിച്ച് വിഭവങ്ങൾ പങ്കിടുന്നതിനുള്ള ഒരു ഇന്റർനെറ്റ് വർക്കിംഗ് പ്രോട്ടോക്കോളിനെക്കുറിച്ച് വിവരിച്ചു.[1]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads