ട്രാൻസോക്ഷ്യാന
From Wikipedia, the free encyclopedia
Remove ads
മദ്ധ്യേഷ്യയിലെ ഇന്നത്തെ ഉസ്ബെക്കിസ്താൻ, താജിക്കിസ്താൻ, തെക്കുപടിഞ്ഞാറൻ കസാഖ്‌സ്താൻ തുർക്ക്മെനിസ്താൻ്റെ ചില ഭാഗങ്ങൾ, തെക്കൻ കിർഗിസ്ഥാൻ എന്നിവയടങ്ങുന്ന ഭൂമേഖലയെയും നാഗരികതയെയും പരാമർശിക്കുന്ന പുരാതന ലാറ്റിൻ നാമമാണ് ട്രാൻസോക്ഷ്യാന (ട്രാൻസോക്സിയാന എന്നും അറിയപ്പെടാറുണ്ട്). ഭൂമിശാസ്ത്രപരമായി അമു ദര്യ, സിർ ദര്യ എന്നീ നദികൾക്കിടയിലുള്ള മേഖലയാണ് ട്രാൻസോക്ഷ്യാന എന്നറിയപ്പെടുന്നത്.[1] അലക്സാണ്ടറുടെ ആക്രമണകാലം മുതലേ പാശ്ചാത്യർ, അമു ദര്യയെ ഓക്സസ് എന്നാണ് വിളിക്കുന്നത്. ബിസി നാലാം നൂറ്റാണ്ടിൽ അലക്സാണ്ടറുടെ സൈന്യത്തിന് ഈ പ്രദേശം കീഴടക്കാൻ കഴിഞ്ഞപ്പോൾ മഹാനായ അലക്സാണ്ടർ ആണ് ഈ പേര് ആദ്യമായി ഉപയോഗിച്ചത്. അലക്സാണ്ടറിൻ്റെ കാലത്ത് ഈ പ്രദേശത്തിന് സമാനമായ ഗ്രീക്ക് നാമം ഉണ്ടായിരുന്നിരിക്കാമെങ്കിലും മുമ്പത്തെ ഗ്രീക്ക് പേരനേക്കുറിച്ച് ഇപ്പോൾ അറിയില്ല.[2] ഓക്സസിനപ്പുറമുള്ള ദേശം എന്ന ഗ്രീക്ക് വീക്ഷണത്തിൽ നിന്നാണ് ഈ പേര് വന്നത്.

Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads