ഡെസ്ക്ടോപ്പ്
From Wikipedia, the free encyclopedia
Remove ads
കംപ്യൂട്ടറുകളിൽ നിലകൊള്ളുന്ന സോഫ്റ്റ് വെയറുകളുടേയും ഫയലുകളുടേയും സൂചകങ്ങളായ ചെറുചിത്രങ്ങൾ (ഐക്കണുകൾ) നിരത്തി കംപ്യൂട്ടർ സാധാരണ അവസ്ഥയിലായിരിക്കുമ്പോൾ സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന ദൃശ്യം. ഐക്കണുകളിൽ ക്ലിക് ചെയ്താണ് കംപ്യൂട്ടറുകളിലെ വിവിധ സംവിധാനങ്ങൾ പ്രവർത്തനസജ്ജമാക്കുന്നതും പരിശോധിക്കുന്നതും. ആധുനിക പേഴ്സണൽ കംപ്യൂട്ടറുകളിൽ ഇത്തരത്തിലുള്ള സംവിധാനം ഒഴിച്ചു കൂടാനാകാത്തതായി മാറിയിട്ടുണ്ട്. 1980-കളിൽ ആപ്പിൾ കമ്പനിക്കാരാണ് അവരുടെ മാക്കിന്റോഷ് കംപ്യൂട്ടറിൽ ഡെസ്ക്റ്റോപ്പ് സംവിധാനം ആദ്യമായി ക്രമീകരിച്ചത്. തുടർന്ന് ഐ.ബി.എം., മൈക്രോസോഫ്റ്റ് എന്നീ കമ്പനികളും തങ്ങളുടെ കംപ്യൂട്ടറുകളിൽ ഈ സംവിധാനം ഏർപ്പെടുത്തി. ഒരു ഓഫീസിൽ ജോലിക്കാർ തങ്ങളുടെ മേശപ്പുറത്ത് ഫയലുകളും ഫോൾഡറുകളും ആവശ്യാനുസരണം സുഗമമായി കൈകാര്യം ചെയ്യാൻ പാകത്തിൽ അടുക്കിക്കൊണ്ടാണ് പ്രവർത്തനനിരതരാവുന്നത്. ഇതേ രീതിയിൽ കംപ്യൂട്ടറിൽ, ഉപയോക്താവ് തന്റെ 'ജോലികൾ' ചെയ്യാനുപയോഗിക്കുന്ന 'മേശപ്പുറമാണ്' ഡെസ്ക്റ്റോപ്പ് . ഇത്തരത്തിൽ, ചിട്ടപ്പെടുത്തപ്പെട്ട ഒരു മേശപ്പുറത്തിനു സദൃശമായി, ഉപയോക്താവ് എപ്പോഴും കൈകാര്യം ചെയ്യുന്ന ഫയലുകളെ സിസ്റ്റത്തിൽ 'മൈ ഡോക്കുമെന്റ്സ്/മൈ ബ്രീഫ്കേസ് ' എന്ന ഫോൾഡറിൽ സംഭരിച്ചു വയ്ക്കുന്നു. ഡെസ്ക്റ്റോപ്പിലെ ബട്ടണുകളേയും ഷോർട്ട്കട്ട് ഐക്കണുകളേയും മൗസ് ഉപയോഗിച്ച് ക്ലിക്കു ചെയ്ത് പ്രോഗ്രാമുകളെ പ്രവർത്തിപ്പിക്കുന്നു. ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോഴും, മൗസ് ഉപയോഗിച്ച് ഫയലുകളും മറ്റും പകർത്തുമ്പോഴും (മൂവ്/കോപ്പി/കട്ട് ആൻഡ് പേസ്റ്റ്, ഡ്രാഗ് ആൻഡ് ഡ്രോപ്പ്) അവയുടെ പുരോഗതിയെ സൂചിപ്പിക്കുന്ന 'ഡയലോഗ് ബോക്സുകൾ' പ്രദർശിപ്പിക്കപ്പെടുന്നതും ഡെസ്ക്റ്റോപ്പിലാണ്.
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
![]() | ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
Remove ads
ഡെസ്ക് റ്റോപ്പ് വിൻഡോസിൽ
സ്റ്റാർട്ട് + സെറ്റിങ്സ് + കൺട്രോൾ പാനൽ + ഡിസ്പ്ലേ എന്ന കമാൻഡ് ഉപയോഗിച്ച് ഉപയോക്താവിന് തന്റെ ഡെസ്ക്റ്റോപ്പിന്റെ വാൾപേപ്പർ, സ്ക്രീൻസേവർ, റെസൊല്യൂഷൻ മുതലായ സ്വഭാവസവിശേഷതകളിൽ മാറ്റം വരുത്താൻ കഴിയുന്നു. തനിക്ക് ഇടയ്ക്കിടെ പ്രാവർത്തികമാക്കേണ്ട പ്രോഗ്രാമുകളുടെ ഷോർട്ട്കട്ടുകൾ ഉപയോക്താവിന് ഡെസ്ക്റ്റോപ്പിൽ ചിട്ടപ്പെടുത്താനാകും. ഇതുമൂലം, പ്രസ്തുത പ്രോഗ്രാമുകൾ സംഭരിച്ചുവയ്ക്കപ്പെട്ടിട്ടുള്ള ദ്വിതീയ മെമ്മറിയിൽ നേരിട്ടു പോകാതെ, ഡെസ്ക്റ്റോപ്പിൽ പ്രസ്തുത പ്രോഗ്രാമിന്റെ ഷോർട്ട്കട്ട് ഐക്കണിനെ മൗസ്-ക്ലിക്കിലൂടെ 'സജീവമാക്കി' (activate) പ്രോഗ്രാം പ്രവർത്തിപ്പിക്കാൻ കഴിയും.
ഡെസ്ക്റ്റോപ്പൽ മൂന്നു വിധത്തിൽ ഐക്കണുകളെ ചിട്ടപ്പെടുത്താനാകും. ഐക്കണിന്റെ പുറത്ത് മൗസ് പോയിന്റർ കൊണ്ടു വന്നശേഷം ഒറ്റ പ്രാവശ്യം ക്ലിക്കു ചെയ്ത് (സിംഗിൾ ക്ലിക്) ഐക്കണിനെ തിരഞ്ഞെടുക്കുകയും രണ്ടു പ്രാവശ്യം ക്ലിക്കു ചെയ്ത് (ഡബിൾ ക്ലിക്) ഐക്കണുമായി ബന്ധപ്പെട്ട പ്രോഗ്രാമിനെ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതാണ് ക്ലാസിക്കൽ ക്രമീകരണ സംവിധാനം. ഐക്കണിനു പുറത്ത് മൗസ് പോയിന്റർ എത്തിക്കുമ്പോൾത്തന്നെ ഐക്കൺ തിരഞ്ഞെടുക്കപ്പെടുകയും ഒറ്റ ക്ലിക്കിലൂടെ പ്രസ്തുത പ്രോഗ്രാമിനെ സജീവമാക്കുകയുമാണ് വെബ് രീതി. ഇവ രണ്ടിനും പുറമേ, ഉപയോക്താവിന് സ്വേച്ഛാനുസരണം കാര്യങ്ങൾ ചിട്ടപ്പെടുത്താൻ സൗകര്യം നല്കുന്ന കസ്റ്റം രീതിയും പ്രയോഗത്തിലുണ്ട്.
ഒരു ഉപയോക്താവ് തനിക്കു യോജിച്ച ഒരു ഡെസ്ക്റ്റോപ് തിരഞ്ഞെടുക്കുന്നുവെന്നിരിക്കട്ടെ. ഉപയോക്താവ് സ്വയം ഇടപെട്ട് മാറ്റം വരുത്താത്തിടത്തോളം പ്രസ്തുത ഡെസ്ക്റ്റോപ്പിന്റെ ഘടനയ്ക്ക് വ്യത്യാസം വരുകില്ല. കംപ്യൂട്ടർ ബൂട്ട് ചെയ്യുമ്പോഴെല്ലാം ഒരേ രീതിയിലുള്ള ഡെസ്ക്റ്റോപ്പ് (സ്റ്റാറ്റിക്) തന്നെയാകും ലഭിക്കുക.
ഇതിനു പകരം ഉപയോക്താവിന് തന്റെ ഡെസ്ക്റ്റോപ് 'ആക്റ്റീവ്' അഥവാ സക്രിയം ആയും ക്രമീകരിക്കാം. ഇത്തരത്തിലുള്ളതാണ് 'ആക്റ്റീവ് ഡെസ്ക്റ്റോപ്പ്.'ഇവിടെ ഓരോ തവണ ബൂട്ട് ചെയ്യുമ്പോഴും ലഭിക്കുന്ന ഡെസ്ക്റ്റോപ് ഒന്നായിരിക്കണെമെന്നില്ല. ഉദാഹരണമായി ഒരു വെബ്പേജിനെ ഡെസ്ക്റ്റോപ്പിലെ വാൾപേപ്പറായി ക്രമീകരിച്ചാൽ പ്രസ്തുത വെബ്പേജ് പുതുക്കപ്പെടുമ്പോഴെല്ലാം, സിസ്റ്റത്തിന് ഇന്റർനെറ്റുമായോ വെബ്പേജ് സംഭരിച്ചുവച്ചിട്ടുള്ള നെറ്റ് വർക്കുമായോ ബന്ധമുണ്ടെങ്കിൽ, വാൾപേപ്പറിലും തദനുസരണമായ മാറ്റങ്ങൾ ഉണ്ടാകും. 'ഓഫ് ലൈൻ' അവസ്ഥയിൽ 'അപ്ഡേറ്റിങ്' നടന്നാൽ പോലും പ്രസക്ത കംപ്യൂട്ടർ 'ഓൺലൈൻ' ആവുന്ന മുറയ്ക്ക് സിസ്റ്റം സ്വയം വെബ്പേജ് ലിങ്കുകൾ കണ്ടെത്തി പേജുകൾ അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുകയും ഉണ്ടെങ്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. എന്തെങ്കിലും അപാകതകൾ മൂലം ആക്റ്റീവ് ഡെസ്ക്റ്റോപ്പിനു മാറ്റം വന്നാൽ പുനഃസംവിധാനം നിർവഹിക്കാനുള്ള സൗകര്യവും (ആക്റ്റീവ് ഡെസ്ക്റ്റോപ്പ് റിക്കവറി) സിസ്റ്റത്തിൽതന്നെ ഉണ്ടായിരിക്കും.
ഉപയോക്താവ് സാധാരണയായി കൈകാര്യം ചെയ്യുന്നത് താൻ ഉപയോഗിക്കുന്ന കംപ്യൂട്ടറിലെ ഡെസ്ക്റ്റോപ്പായിരിക്കും. ആവശ്യമെങ്കിൽ ഉപയോക്താവിന് തന്റെ സിസ്റ്റത്തിലൂടെ മറ്റൊരിടത്തിരിക്കുന്ന കംപ്യൂട്ടറിലെ ഡെസ്ക്റ്റോപ്പിനെ പ്രവർത്തിപ്പിക്കാനുള്ള 'റിമോട്ട് സംവിധാനവും' ഇപ്പോൾ ലഭ്യമാണ്.
ഒന്നിലധികം ഉപയോക്താക്കൾ ഉപയോഗപ്പെടുത്തുന്ന ഒരു കംപ്യൂട്ടറിൽ, ഓരോരുത്തർക്കും അവരവരുടേതായ ഡെസ്ക്റ്റോപ്പ് ക്രമീകരിക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഇവിടെ ഓരോ ഉപയോക്താവിനും ഒരു നിശ്ചിത 'യുസർ നെയിം' നല്കുന്നു. പ്രസ്തുത പേരിലാണ് ഉപയോക്താവ് കംപ്യൂട്ടറിൽ 'ലോഗ്ഇൻ' ചെയ്യുന്നത്. ലോഗ്ഇൻ നടക്കുമ്പോൾ ആവശ്യമെങ്കിൽ ഓരോരുത്തർക്കും വെവ്വേറെ പാസ് വേഡും സ്വീകരിക്കാനാവും. ലോഗ്ഇൻ ചെയ്തശേഷം ഉപയോക്താവ് തനിക്കനുയോജ്യമായ ഒരു ഡെസ്ക്റ്റോപ്പ് ചിട്ടപ്പെടുത്തി അതിനെ സംബന്ധിച്ച വിവരങ്ങൾ കംപ്യൂട്ടറിൽ സൂക്ഷിച്ചു വയ്ക്കുന്നു. തന്മൂലം ലോഗ്ഇൻ ചെയ്താലുടൻ ഓരോ ഉപയോക്താവിനും തനതായ ഡെസ്ക്റ്റോപ്പ് ക്രമീകരിക്കപ്പെടുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads