ഡോഡോ
From Wikipedia, the free encyclopedia
Remove ads
വലിപ്പം കൂടിയതും പറക്കാൻ കഴിയാത്തതുമായ പക്ഷികളായിരുന്നു ഡോഡോകൾ (Raphus cucullatus) . അരയന്നത്തോട് രൂപസാദൃശ്യമുണ്ടെങ്കിലും പ്രാവു വർഗ്ഗത്തിൽപ്പെട്ടവയാണു ഡോഡോ പക്ഷികൾ. 1 മീറ്ററോളം (3 അടി) ഉയരവും ഏകദേശം 20 കിലോ ഭാരവുമുള്ള ഇവ മരത്തിൽനിന്നും പൊഴിഞ്ഞു വീഴുന്ന പഴവർഗ്ഗങ്ങളാണു ഭക്ഷണമാക്കിയിരുന്നത്. ഇന്ത്യൻ സമുദ്രത്തിലെ മൌറീഷ്യസ് ദ്വീപുകളായിരുന്നു ആവാസ കേന്ദ്രം. കൊളുംബിഫോമെസ് ഗോത്രത്തിലെ റാഫിഡെ പക്ഷി കുടുംബത്തിൽപ്പെടുന്ന ഇവ പ്രധാനമായും മനുഷ്യന്റെ ഇടപെടൽ കൊണ്ടു വംശനാശം വന്ന ജീവി വർഗ്ഗങ്ങളെ പ്രതിനിധീകരിക്കുന്നു. റെഡ് ഡാറ്റാ ബുക്കിൽ ഇവ ചുവപ്പു താളുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.
Remove ads
ഡോഡോ ഇനങ്ങളും ശരീരപ്രകൃതിയും
ഡോഡോകൾ പ്രധാനമായും മൂന്നു സ്പീഷീസുണ്ടായിരുന്നു.[1]
- റാഫസ് കുക്കുലേറ്റസ്
മൌറീഷ്യസ് ദ്വീപിൽ കാണപ്പെട്ടിരുന്ന ഈ ഇനമായിരുന്നു യഥാർഥ ഡോഡോകൾ. ടർക്കിക്കോഴിയോളം വലിപ്പമുള്ള ഈ ഇനത്തിലെ പക്ഷികളുടെ തല നീളം കൂടിയതും ചുണ്ട് അറ്റം വളഞ്ഞതുമാണ്. ദൃഢവും ബലമുള്ളതുമായ ചുണ്ടിന് 23 സെ.മീറ്ററോളം നീളം വരും. ഡോഡോയുടെ ശരീരഘടനയിലെ ഏറ്റവും വലിയ സവിശേഷതകളാണിവ. കുറുകിയ കാലുകൾക്ക് മഞ്ഞ നിറമാണുള്ളത്. വണ്ണം കൂടിയതാണ് കാൽപ്പാദങ്ങൾ. ഇവയുടെ അപുഷ്ടമായ ചിറകുകളിലെ തൂവലുകൾക്ക് മഞ്ഞകലർന്ന വെളുപ്പു നിറമാണുള്ളത്. ഇവയുടെ വാൽത്തൂവലുകൾ ചെറുതും ചുരുണ്ടതുമാണ്. മുഖത്തിനും ശരീരത്തിനും ചാരനിറമാണ്.
- റാഫസ് സോളിറ്റാറിയസ്
ഇന്ത്യൻ സമുദ്രത്തിലെ റീയുണിയൻ ദ്വീപുകളിൽ കാണപ്പെട്ടിരുന്ന മറ്റൊരിനം ഡോഡോയും മഞ്ഞ കലർന്ന വെളുപ്പു നിറത്തോടുകൂടിയതായിരുന്നു. (മറ്റു രണ്ട് സ്പീഷീസിനെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞവയാണ് റീയുണിയൻ ഡോഡോകൾ.)
- പെസോഫാപ്സ് സോളിറ്റാറിയ
മൌറീഷ്യസിലെ റോഡ്രിഗ്സ് ദ്വീപിൽ കണ്ടിരുന്നത് പെസോഫാപ്സ് സോളിറ്റാറിയ എന്നയിനം ഡോഡോകളെയാണ്. വലിപ്പം കുറഞ്ഞ തലയും കുറുകിയ ചുണ്ടും നീളം കൂടിയ കഴുത്തും കാലുകളും ഇവയുടെ സവിശേഷതകളാണ്. വെളുപ്പു നിറത്തിലും തവിട്ടു കലർന്ന ചാരനിറത്തിലുമുള്ള ഡോഡോകളും കാണപ്പെട്ടിരുന്നു. അതിവേഗത്തിൽ ഓടാൻ കഴിവുള്ള ഇത്തരം പക്ഷികളെ ഓടിച്ചു പിടിക്കുക എളുപ്പമല്ല. ചിറകുകളുടെ അറ്റത്തായി കാണുന്ന കട്ടിയുള്ള മുഴ ആക്രമണങ്ങളിൽ പ്രതിരോധത്തിനായുള്ള ഗദ പോലെ പ്രയോജനപ്പെടുന്നു. പ്രധാനമായും ഇലകളും വിത്തുകളുമാണ് ഇവയുടെ ആഹാരം.
Remove ads
പ്രജനനം
ഡോഡോകൾ പ്രജനനകാലത്ത് ഒരു മുട്ട മാത്രമേ ഇടാറുള്ളൂ. അതും നിലത്തുണ്ടാക്കിയ കൂടുകളിൽ.
വംശനാശം
മൗറീഷ്യസ് ദ്വീപില് ജന്തുവാസം വളരെക്കുറവായിരുന്നു, സസ്തനികൾ തീരെ ഇല്ലാത്തതിനാല് അവ യാതൊരു വിധത്തിലുമുള്ള ആക്രമണങ്ങൾക്കും ഇരയായിരുന്നില്ല. ഈ സാഹചര്യം അവയുടെ പ്രകൃതിദത്തമായ പ്രതിരോധത്തെ ബാധിച്ചു. അങ്ങനെ കാലക്രമേണ പറക്കാനറിയാത്ത ഒരു പക്ഷിയായി ഡോഡോ. അവ തറയിൽ കൂടുകൂട്ടുന്ന, പഴങ്ങൾ മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ജീവിവർഗ്ഗമായിരുന്നു.]

1505-ഇൽ ദ്വീപിൽ പോർച്ചുഗീസുകാർ കാൽ കുത്തി. നാവികർക്കും അവരുടെ വളർത്തു മ്രുഗങ്ങൾക്കും ഡോഡോകൾ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഭക്ഷ്യവസ്തുവായി മാറി. ഡോഡോയുടെ ഭീതിയില്ലായ്മ എന്ന സ്വഭാവമായിരുന്നു ഇതിനു കാരണം.ആയിരക്കണക്കിനു ഡോഡോകൾ ഇത്തരത്തിൽ കൊല്ലപ്പെട്ടു.മനുഷ്യരുടെ അധിനിവേശത്തിനൊപ്പം ക്ഷണിചും അല്ലതെയും എത്തിയ നായകൾ, കുരങ്ങന്മാർ, എലികൾ തുടങ്ങിയ ജീവികൾ ഡോഡൊകളുടെ മുട്ടകളെ പൂർണ്ണമായും നശിപ്പിച്ചു. മനുഷ്യർ മൌറിഷ്യസിൽ കാലുകുത്തി 100 വർഷത്തിനുള്ളിൽ ഡോഡോ സന്നിഗ്ദ്ധ(endangered) ജീവി[2] ആയി.

1680-കളോടെ മൌറീഷ്യസിൽ നിന്നും 1750-ൽ റീയുണിയനിൽ നിന്നും 1800-കളിൽ റോഡ്രിഗ്വെസിൽ നിന്നും ഡോഡോകൾ അപ്രത്യക്ഷമായതായി ജീവാശ്മരേഖകളും വിനോദസഞ്ചാരികളുടെ യാത്രാക്കുറിപ്പുകളും സൂചന നൽകുന്നു[3]. ഡോഡോ പക്ഷികളുടെ പൂർണ അസ്ഥികൂടങ്ങളുടെ ജീവാശ്മങ്ങൾ ഈ പ്രദേശങ്ങളിൽ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. ഡൊഡൊ മാത്രമല്ല മൌറീഷ്യസ്സിൽ അന്നുണ്ടായിരുന്ന 45 പക്ഷി വര്ഗ്ഗങ്ങളിൽ അതിജീവിച്ചത് 21 എണ്ണം മാത്രമാണ്!!
ഡൊഡൊപ്പക്ഷിയും കാൽവേറിയ വൃക്ഷവും
മൌറിഷ്യസിൽ കാണുന്ന കാൽവേറിയ(Tambalacoque)[4] മരം ഡോഡോ പക്ഷികളുടെ വംശനാശത്തോടെ വംശാവർധന നിലച്ചു എന്ന് കാണിച്ചുള്ള പഠനങ്ങൾ മുൻപ്പ് വന്നിരുന്നു , ഡോഡോകള് ഈ മരത്തിന്റെ ഫലങ്ങള് തിന്നതിനു ശേഷം വിസർജ്ജിക്കുമ്പോൾ പുറത്തു വന്നിരുന്ന ദഹിക്കാത്ത വിത്തുകൾ മുളച്ചാണ് പുതിയ വൃക്ഷത്തൈകളുണ്ടായിരുന്നത് എന്നും , നിരീക്ഷിച്ച പ്രകാരം ഈ വൃക്ഷം വെറും 13 എണ്ണം മാത്രമേ അവിടെയുള്ളൂ എന്നും , അതും മുന്നൂറിലധികം വർഷം പ്രായമുള്ളവ ആണെന്നും എ.ഡി 1600 ന്റെ മദ്ധ്യത്തിനുശേഷം ഒരു പുതിയ മരം പോലും മുളച്ചിട്ടില്ല.എന്ന് സ്റ്റാൻലി ടെംപിൾ എന്ന എക്കളോജിസ്റ് 1973 ൽ സമർത്തിച്ചത്,[5] പിൽക്കാലത്തു ഇത് പൂർണമായും ശരിയല്ലെന്നും ഡോഡോയുടെ വംശനാശത്തിന് ശേഷവും നൂറു കണക്കിന് കാൽവേരി മരങ്ങൾ പുതിയതായി മുളച്ചിരുന്നു എന്നും കണ്ടെത്തി . [6]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads