ഡോളായന്ത്രവിധി

From Wikipedia, the free encyclopedia

Remove ads

ആയുർവേദത്തിൽ ഔഷധങ്ങൾക്കുപയോഗിക്കുന്ന സസ്യങ്ങളെ ശുദ്ധിയാക്കുവാൻ ഉപയോഗിക്കുന്ന ഒരു രീതിയാണ് ഡോളായന്ത്രവിധി. അരളി പശുവിൻ പാലിൽ ഡോളായന്ത്രവിധി പ്രകാരം പാകം ചെയ്ത് ശുദ്ധിയാക്കാറുണ്ട്.

വിധം

പന്ത്രണ്ട് ലിറ്ററോളം കൊള്ളുന്ന മൺപത്രത്തിന്റെ വക്കിന്റെ തൊട്ടു താഴെയായി ബലമുള്ള ഒരു കമ്പ് കടത്തി വയ്ക്കാൻ പാകത്തിനു് എതിർ‌വശങ്ങളിലായി രണ്ടു ദ്വാരങ്ങളിടുകയും, പാകത്തിനു ദ്രാവകം (ചാണക വെള്ളം, പാൽ മുതലായവ) നിറച്ചശേഷം പാകപ്പെടുത്തേണ്ട സസ്യം നുറുക്കി കിഴി കെട്ടി കലത്തിന്റെ ദ്വാരത്തിൽ കമ്പുവച്ച് കിഴി ദ്രാവകത്തിൽ സ്പർശിക്കാത്തവണ്ണം അതിൽ കെട്ടിയിടുകയും ചെയ്യുന്നു. പാത്രം മൂടികൊണ്ടടച്ച്, ആവി പുറത്തു പോകാത്ത വിധത്തിൽ വക്ക് കളിമണ്ണു് തേച്ച തുണികൊണ്ട് പലതവണ ചുറ്റിക്കെട്ടുകയും ചെയ്യുന്നു. ശേഷം നിറച്ച ദ്രാവകം ചൂടാക്കുകയും ചെയ്യുന്നു. ഇങ്ങനെ സസ്യം ശുദ്ധിയാക്കാം.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads