മധ്യേഷ്യയിലെ പർവതനിരകളുടെ സംവിധാനം From Wikipedia, the free encyclopedia
Remove ads
മദ്ധ്യേഷ്യയിൽചൈന, പാകിസ്താൻ, ഇന്ത്യ,കസാഖ്സ്താൻ, കിർഗിസ്താൻ എന്നിവിടങ്ങളിലായി പരന്നു കിടക്കുന്ന പർവതനിരയാണ് ടിയാൻഷാൻ. ഹിമാലയനിരകളുമായി സംഗമിക്കുന്ന ടിയാൻഷാൻ ഏതാണ്ട് 2800 കി.മീ. നീണ്ടു കിടക്കുന്നു. ടിയാൻ ഷാനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ജെൻഗിഷ് ഷോകുസു. ഉയരം 7439 മീറ്റർ ഉയരമുള്ള ഇത് കിർഗിസ്താനിലാണ്. രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി കസാഖ്-കിർഗിസ്താൻ അതിർത്തിയിലെ ഖാൻ ടെൻഗ്രിയിലാണ്. 7010 മീറ്ററാണ് ഇതിന്റെ ഉയരം.