തുളു ലിപി
From Wikipedia, the free encyclopedia
Remove ads
തുളു ഭാഷയുടെ യഥാർഥ ലിപിയാണ് തുളു ലിപി ( എന്ന് തുളു ലിപിയിലും, ತುಳು ಲಿಪಿ എന്ന് കന്നഡ ലിപിയിലും). ഈ ലിപിയേ തിഗലാരി എന്നും വിളിക്കാറുണ്ട്. മലയാളം ലിപിയുമായി സാദൃശ്യം പുലർത്തുന്ന ഒരു ലിപിയാണ് തുളു ലിപി. തിഗളാരി ലിപി എന്നും ഇത് അറിയപ്പെടുന്നു. മലയാള ലിപിയും തുളു ലിപിയും ഉത്ഭവിച്ചത് ഗ്രന്ഥ ലിപിയിൽ നിന്നുമാണ്.
തുളു ലിപി പ്രധാനമായും ഉപയോഗിച്ചിരുന്നത് ശിവള്ളി ബ്രാഹ്മണർ പോലെയുള്ള തുളു ബ്രാഹ്മണരാണ്. വേദമന്ത്രങ്ങൾ എഴുതുന്നതിനും സംസ്കൃത ഗ്രന്ഥങ്ങളെ തുളുവിലേക്ക് വിവർത്തനം ചെയ്യുന്നതിനും തുളു ലിപി ഉപയോഗിക്കപ്പെട്ടിരുന്നു. തുളു മഹാഭാരതൊ എന്ന മഹാഭാരത വിവർത്തനമാണ് തുളു ലിപിയിലുള്ള ഏറ്റവും പ്രാചീനമായ സാഹിത്യഗ്രന്ഥം. ഇപ്പോൾ തുളു ഭാഷ എഴുതുന്നതിന് തുളു ലിപി ഉപയോഗിക്കുന്നില്ല. അതിനു പകരം കന്നഡ ലിപിയാണ് തുളു ഭാഷയ്ക്കായി ഉപയോഗിക്കുന്നത്.
Remove ads
തുളു സാഹിത്യം
മറ്റ് ദക്ഷിണഭാരതീയഭാഷകളുമായി തുലനം ചെയ്യുമ്പോൾ തുളുവിലുള്ള സാഹിത്യരചനകൾ വളരെക്കുറവാൺ. പതിനഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട തുളു മഹാഭാരതൊ ആൺ ഇവയിൽ ഏറ്റവും പഴക്കമുള്ളത്. പതിനഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ദേവീമാഹാത്മേ, പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഇതിഹാസകാവ്യങ്ങളായ ശ്രീ ഭാഗവത, കാവേരി മാഹാത്മ്യം എന്നിവയുടെ കൈയെഴുത്ത് പ്രതികളും കണ്ടെത്തിയിട്ടുണ്ട്.[1]
തുളുവിൽ നാടോടി സാഹിത്യങ്ങൾ വളരെയധികമുണ്ട്. 1984 - ൽ ശ്രീ. പി. വി. പുണിഞ്ചിത്തായ തുളുഭാഗവതൊ മംഗലാപുരം സർവകലാശാലയിൽ നിന്നും പുനഃപ്രസിദ്ധീകരിച്ചിരുന്നു. തുളുഭാഗവതത്തിന്റെ മൂന്നു സ്കന്ദങ്ങൾ മാത്രമേ കിട്ടിയിട്ടുള്ളൂ. ഇതിൽ രണ്ടായിരത്തോളം പദ്യങ്ങൾ കാണുന്നു. സംസ്കൃതം, കന്നഡ ഭാഗവതങ്ങളെ അടിസ്ഥാനമാക്കി പതിനേഴാം നൂറ്റാണ്ടിൽ വിഷ്ണുതുംഗൻ എന്ന കവിയാണ് തുളുഭാഗവതം രചിച്ചത്. തുളുവിൽ രണ്ടാമതു കിട്ടിയ കാവ്യമാണ് കാവേരീ മാഹാത്മ്യം.. കാസർഗോഡു നിന്നും കിട്ടിയ ഈ കൃതി ഇപ്പോൾ കണ്ണൂർ സർവ്വകലാശാലയിലെ കൈയ്യെഴുത്തുപ്രതികളുടെ ശേഖരത്തിലുണ്ട്. കാവേരി മാഹാത്മ്യത്തിന്റെ ആദ്യത്തേയും അവസാനത്തേയും ഭാഗങ്ങൾ നഷ്ടമായതിനഅൽ ഇതിന്റെ കർത്താവാരെന്നു കണ്ടെത്താനായിട്ടില്ല. സംസ്കൃതത്തിലെ കാവേരിമാഹാത്മ്യത്തെ ആധാരമാക്കിയാണിതിന്റെ രചന. തുളുവിൽ കണ്ടെടുത്ത മൂന്നാമത്തെ ഗ്രന്ഥമാണ് ദേവീമാഹത്മേ. ഗദ്യരൂപത്തിലുള്ള ഈ ഗ്രന്ഥം കാസർഗോഡ് ജില്ലയിലെ പുല്ലൂരിലുള്ള തെക്കേത്തില്ലത്തു നിന്നും ലഭിച്ചു. ഇതിന്റെ കൈയ്യെഴുത്തുപ്രതി കോഴിക്കോട് സർവ്വകലാശാലയിൽ സൂക്ഷിച്ചിരിക്കുന്നു.
മേൽപ്പറഞ്ഞ മൂന്നു കൃതികളും ലഭിച്ചിരിക്കുന്നത് കാസർഗോഡ് ജില്ലയിൽ നിന്നാണെങ്കിലും തുളുമഹാഭാരതൊ എന്ന നാലാമത്തേ കൃതി ലഭിച്ചത് ഉഡുപ്പി താലൂക്കിലെ കൊഡവൂരു എന്ന സ്ഥലത്തു നിന്നുമാണ്.ഇതിന്റെ രചയിതാവ് കൊഡവൂരുള്ള ഒരു ശങ്കരനാരായണദേവബ്ഹക്തനായ 'അരുണാബ്ജ' ആണ്. മഹാഭാരതത്തിലെ ആദിപർവ്വ കഥ മാത്രമേ ലഭ്യമായിട്ടുള്ളൂ. തുളുഭാഗവതത്തേക്കാൾ പഴക്കമുള്ളതാണ് ഈ കൃതി. ഇതൊക്കെ കൂടാതെ 'ഗുഡ്ഡെതറായെ' എന്ന കവി കീചകവധം, രുഗ്മണീസ്വയംവരം, ബാണാസുരവധം, എന്നീ തുളുകാവ്യങ്ങളും മറ്റൊരാൾ അംബരിശോപാഖ്യാനവും രചിച്ചിട്ടുണ്ട്. ഇങ്ങനെ തുളുവിൽ പന്ത്രണ്ടോളം രചിക്കപ്പെട്ടിട്ടുണ്ട്.
Remove ads
മലയാളലിപിയുമായുള്ള സാദൃശ്യം
തുളു ലിപിയും മലയാളലിപിയും തമ്മിൽ ഭാഗികമായി സാദൃശ്യമുണ്ട്. മലയാളലിപിയിലുള്ള ചില അക്ഷരങ്ങൾ തുളു ലിപിയിൽ ഇല്ല. എങ്കിലും തുളുലിപിയ്ക്ക് മറ്റേതൊരു ലിപിയോടുമുള്ളതിലുമധികം സാദൃശ്യം മലയാളലിപിയോടാണ് .
അക്ഷരങ്ങൾ
കന്നഡ, മലയാളം, തുളു ലിപികളുടെ താരതമ്യം

ഗ്രന്ഥ, മലയാളം,തുളു ലിപികളുടെ താരതമ്യം
സ്വരചിഹ്നങ്ങൾ
ദേവനാഗരിയിൽ എന്നപോലെ തുളുവിലും ഹ്രസ്വമായ എ-കാരത്തിനും ഹ്രസ്വമായ ഒ-കാരത്തിനും പ്രത്യേകലിപി ഇല്ല.
യുണിക്കോഡ്
സെപ്തംബർ 2024 ൽ യൂണികോഡ് അതിന്റെ വെർഷൻ 16.0 ൽ തുളു ലിപി (തിഗലാരി) ചേർത്തു.
U+11380–U+113FF എന്ന യൂണിക്കോഡ് ബ്ലോക്കിലാണ് തുളു-തിഗലാരി എൻകോഡ് ചെയ്തിരിക്കുന്നത്.
Tulu-Tigalari[1][2] Official Unicode Consortium code chart (PDF) | ||||||||||||||||
0 | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | A | B | C | D | E | F | |
U+1138x | | | | | | | | | | | | | ||||
U+1139x | | | | | | | | | | | | | | | | |
U+113Ax | | | | | | | | | | | | | | | | |
U+113Bx | | | | | | | | | | | | | | | | |
U+113Cx | | | | | | | | | | | | |||||
U+113Dx | | | | | | | | | ||||||||
U+113Ex | | | ||||||||||||||
U+113Fx | ||||||||||||||||
Notes |
Remove ads
ഇവകൂടി കാണുക
- തുളു
- തുളുവ
- കന്നഡ ലിപി
- മലയാളം ലിപി
അവലംബങ്ങൾ
ബാഹ്യകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads