തേജസ്‌ ദിനപ്പത്രം

From Wikipedia, the free encyclopedia

Remove ads

തേജസ്‌ ദിനപത്രം കേരളത്തിൽ നിന്നും പ്രസീദ്ധീകരിക്കപ്പെട്ടിരുന്ന ഒരു മലയാള ദിനപത്രമാണ്. 2006 ജനുവരി 26 ന്‌ [1] കോഴിക്കോട്‌ നിന്നും പ്രസിദ്ധീകരണമാരംഭിച്ച തേജസ്‌ തിരുവനന്തപുരം, കൊച്ചി,കണ്ണൂർ,കോട്ടയം,സൗദി അറേബ്യ, ഖത്തർ[2] എന്നിവിടങ്ങളിൽ നിന്നും പ്രസിദ്ധീകരിച്ചുവന്നിരുന്നു[3]. പ്രൊഫസർ പി.കോയ യാണു ചീഫ് എഡിറ്റർ [4], എൻ.പി. ചേക്കുട്ടി എക്സികുട്ടീവ് എഡിറ്റർ[5][6][7]. ഈ പത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിൽ ഏറ്റവും സജീവമായിരുന്ന പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന മുകുന്ദൻ സി. മേനോൻ തേജസ് പത്രം പുറത്തിറങ്ങുന്നതിന് മുൻപേ മരണപെട്ടു. മുകുന്ദൻ സി. മേനോൻ ആയിരുന്നു തേജസിൻറെ തുടക്കത്തിൽ അതിന്റെ റസിഡന്റ് എഡിറ്റർ[8]. ദീർഘ കാലം ഇന്ത്യ യുടെ വിവിധ പ്രദേശങ്ങളിൽ പത്രപ്രവർത്തകനായിരുന്ന പി അഹമ്മദ്‌ ഷെരീഫ് ആയിരുന്നു റസിഡന്റ് എഡിറ്റർ[9].

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയ്ക്കു പ്രാമുഖ്യമുള്ള ഇന്റർ മീഡിയ എന്ന പ്രസിദ്ധീകരണസ്ഥാപനമാണ് ഈ ദിനപത്രത്തിന്റെ പ്രസാധകർ[10][11]. 2018 ഡിസംബർ 31 ന് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അച്ചടി നിറുത്തി.[12]

Remove ads

ഇൻറർനെറ്റ് പതിപ്പ്

തേജസ് പത്രം പുറത്തിറങ്ങിയ അതെ ദിവസം തന്നെ അതിൻറെ ഇൻറർനെറ്റ് പതിപ്പും പുറത്തിറങ്ങിയിരുന്നു. ഇൻറർനെറ്റ് വിലാസം തേജസന്യൂസ്.കോം http://www.thejasnews.com.

[13]

തേജസ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ജേണലിസം

Thumb
ആസ്ഥാന മന്ദിരം: മീഡിയ സിറ്റി, കോഴിക്കോട്

മുസ്ലിം - ദലിത് വിഭാഗങ്ങളിൽപെട്ട പത്രപ്രവർത്തകരെ വളർത്തിയെടുക്കുന്നതിനായി തേജസ് ദിനപത്രത്തിന്റെ ആസ്ഥാനമായ കോഴിക്കോട് മീഡിയ സിറ്റിയിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തക പരിശീലനസ്ഥാപനമാണു തേജസ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ജേണലിസം. സ്കോളർഷിപ്പും ഹോസ്റ്റൽ സൗകര്യവും നൽകിയാണു ഏകവത്സര ജേണലിസം കോഴ്സ് നടത്തിയികുന്നത്.

അംഗീകാരങ്ങൾ

കൂടുതൽ വിവരങ്ങൾ ക്രമം, വർഷം ...

പംക്തികൾ

  1. വായനക്കാരുടെ എഡിറ്റോറിയൽ
  2. കണ്ണേറ്
  3. അവകാശങ്ങൾ നിഷേധങ്ങൾ
  4. മധ്യമാർഗം
  5. നാട്ടുകാര്യം

[15]

നാൾവഴി

കൂടുതൽ വിവരങ്ങൾ ക്രമം, വർഷം ...
Remove ads

വിവാദങ്ങൾ

മതമൗലിക വാദം വളർത്താനും തീവ്രവാദപരമായ നിലപാടുകളെ പ്രചരിപ്പിക്കാനും തേജസ് പത്രത്തെ പോപ്പുലർ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് കേരള സർക്കാർ 2014 ഫെബ്രുവരിയിൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മൂവാറ്റുപുഴ കൈവെട്ട് സംഭവത്തിലെ കുറ്റാരോപിതർ ഉപയോഗിച്ച സിംകാർഡുകൾ തേജസിന്റെ പേരിലെടുത്ത കണക്ഷനുകളായിരുന്നെന്നും ഇസ്ലാമികവൽക്കരണം എന്ന ഉദ്ദേശത്തോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ വക പരസ്യങ്ങൾ പത്രത്തിന് നൽകുന്നത് 2013 മാർച്ച് 20-ന് ശേഷം നിർത്തി എന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. [17][18]

Remove ads

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads