തോമസ് ഹോബ്സ്

From Wikipedia, the free encyclopedia

തോമസ് ഹോബ്സ്
Remove ads

പതിനേഴാം നൂറ്റാണ്ടിലെ (ജനനം: 5 ഏപ്രിൽ 1588; മരണം 4 ഡിസംബർ 1679) ഇംഗ്ലീഷ് തത്ത്വചിന്തകനാണ് തോമസ് ഹോബസ്. രാഷ്ട്രമീമാസയുടെ രംഗത്ത് നൽകിയ സംഭാവനകളുടെ പേരിലാണ് അദ്ദേഹം മുഖ്യമായും അറിയപ്പെടുന്നത്. ഹോബ്സിന്റെ 1651-ൽ പ്രസിദ്ധീകരിച്ച ലെവിയാത്താൻ എന്ന കൃതി, പിൽക്കാലത്തെ പാശ്ചാത്യ രാഷ്ട്രീയദർശനത്തിന്റെ മുഴുവൻ ദിശ "സാമൂഹ്യഉടമ്പടി" എന്ന ആശയത്തിലേക്കു തിരിച്ചു വിട്ടു.[1]

വസ്തുതകൾ ജനനം, മരണം ...

രാജാവിന്റെ ഏകശാസനത്തിനു വേണ്ടി നിലകൊണ്ടതിനൊപ്പം ഹോബ്സ്, യൂറോപ്യൻ ഉദാരതാവാദത്തിന്റെ അടിസ്ഥാന സങ്കല്പങ്ങൾ വികസിപ്പിക്കുക കൂടി ചെയ്തു: വ്യക്തിയുടെ അവകാശങ്ങൾ; മനുഷ്യർക്കിടയിൽ സ്വഭാവത്താലെയുള്ള സമത്വം; രാഷ്ട്രീയവ്യവസ്ഥയുടെ കൃത്രിമസ്വഭാവം (ഈ ആശയമാണ് പിന്നീട് പൗരസമൂഹത്തേയും രാഷ്ട്രത്തേയും വേർതിരിച്ചു കാണുന്ന നിലപാടായി വികസിച്ചത്); വിഹിതമായ രാഷ്ട്രീയാധികാരങ്ങളെല്ലാം പ്രാതിനിധ്യസ്വഭാവവും ജനസമ്മതിയും ഉള്ളതായിരിക്കണം എന്ന ആശയം; നിയമത്തിൽ വ്യക്തമായി നിരോധിച്ചിട്ടില്ലാത്തതെല്ലാം ചെയ്യാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട് എന്ന ഉദാരസമീപനം തുടങ്ങിയവ ഈ സങ്കല്പങ്ങളിൽ പെടുന്നു.[2]

രാഷ്ട്രമീമാംസയ്ക്കു പുറമേ, ചരിത്രം, ക്ഷേത്രഗണിതം, വാതകങ്ങളുടെ ഊർജ്ജതന്ത്രം, ദൈവശാസ്ത്രം, സന്മാർഗ്ഗശാസ്ത്രം, സാമാന്യദർശനം എന്നീ മേഖലകളിലും അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. സ്വാർത്ഥതയിൽ ഉറച്ച സഹകരണമാണ് മനുഷ്യന്റെ അടിസ്ഥാനസ്വഭാവം എന്ന ഹോബ്സിന്റെ കണ്ടെത്തൽ ദാർശനികമാനവശാസ്ത്രത്തിന് (Philosophical Anthropology) വലിയ മുതൽക്കൂട്ടായി. തത്ത്വചിന്തയിലെ ഭൗതികവാദത്തെയാണ് ഹോബ്സ് പ്രതിനിധാനം ചെയ്തത്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads