ദസ്റ
From Wikipedia, the free encyclopedia
Remove ads
ശ്രീരാമൻ രാവണനുമേൽ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് ദസ്റ. രാംലീല എന്ന പേരിലും ഇത് അറിയപ്പെടുന്നു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ദസ്റ കൊണ്ടാടുന്നത്.
നവരാത്രിയോടനുബന്ധിച്ച് നടത്തുന്ന ദസ്റയിൽ രാമായണം നാടകമായി അവതരിപ്പിക്കാറുണ്ട്. പടക്കങ്ങൾ നിറച്ച രാവണന്റെയും കുംഭകർണന്റെയും ഇന്ദ്രജിത്തിന്റെയും കോലങ്ങൾക്ക് തീകൊളുത്തി പൊട്ടിക്കുന്നത് ദസ്റയുടെ ഒരു പ്രധാന ചടങ്ങാണ്. തുളസീദാസ് രചിച്ച രാമചരിതമാനസം ആലപിക്കുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്.
ദസ് എന്നുവച്ചാൽ ഹിന്ദിയിൽ പത്ത് എന്നാണർഥം. ദസ്റയെന്നാൽ പത്തുദിവസത്തെ ആഘോഷമാണ്. പക്ഷേ വാരണാസിയിൽ ദസ്റ മുപ്പതുദിവസത്തെ ആഘോഷമാണ്. ബനാറസ് രാജാവ് തുടക്കം കുറിച്ച് ചടങ്ങുകളിൽ ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്നു. പത്തുതലയുള്ള രാവണനെ തോല്പിച്ചതിനാലാണ് ദസ്റ എന്ന പേരു വന്നത്.
Remove ads
കൂടുതൽ വായനക്ക്
http://www.webonautics.com/ethnicindia/festivals/dussehra.html
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads