ദഹനം (ജീവശാസ്ത്രം)

ഭക്ഷണത്തെ ചെറുഘടകങ്ങൾ ആയി വേർതിരിക്കുന്ന ജീവശാസ്ത്രപ്രവർത്തനം From Wikipedia, the free encyclopedia

ദഹനം (ജീവശാസ്ത്രം)
Remove ads

രക്തത്തിന് ആഗിരണം ചെയ്യാൻ പാകത്തിന് യന്ത്രികമായും രാസായനികമായും ഭക്ഷണ പദാർഥങ്ങൾ ശരീരത്തിനാവശ്യമുള്ളതുപോലെ വിഘടിപ്പിക്കുന്ന പ്രക്രിയയാണ് ദഹനം. ഭക്ഷണത്തിന്റെ ദഹനം എല്ലാ ജീവജാലങ്ങളിലും നടക്കുന്ന ഒന്നാണ്. (ഏതാനും സൂക്ഷ്മ പരാദങ്ങളിൽ ഒഴികെ), ഓരോ ഇനം ജീവിയിലും, ഓരോ രീതിയിലാണ് ദഹനം നടക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങൾ ശരീരത്തിനു ആഗിരണം ചെയ്യുവാൻ യോജിച്ച രൂപത്തിലല്ല, അവയെ അനുയോജ്യമായ അവസ്ഥയിലേക്കു മാറ്റുന്നത് ദഹനം എന്ന പ്രക്രിയയിലൂടെയാണ്.

ദഹനം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ദഹനം (വിവക്ഷകൾ) എന്ന താൾ കാണുക. ദഹനം (വിവക്ഷകൾ)
വസ്തുതകൾ Digestive system, Details ...
Remove ads

മനുഷ്യരിൽ ദഹനം

മനുഷ്യരിൽ ദഹനം തുടങ്ങുന്നത് വായിൽ നിന്നുമാണ്, ഉമിനീരുമായി ചേരുമ്പോൾ ചില ഭക്ഷണ പഥാർത്ഥങ്ങൾ വിഘടിക്കുവാൻ തുടങ്ങും, അന്നനാളം വഴി ആമാശയത്തിൽ എത്തി അന്തർഗ്രന്ദീ സ്രാവങ്ങളുമായി ചേർന്ന് വീണ്ടും വിഘടിക്കുന്നു. ഇവ ചെറു കുടലിലെത്തുമ്പോൾ പോഷകാംശങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നു. ബാക്കി വരുന്നത് വൻകുടലിലേക്കു പോകുന്നു, ഇവ വിസർജ്ജ്യ വസ്തുക്കളായി മാറുന്നു. വെള്ളത്തിനും, പഞ്ചസാരക്കും, ഗ്ലൂക്കോസിനും, കള്ളും വീഞ്ഞും ഒഴികെയുള്ള മദ്യങ്ങൾക്കും, ഹോമിയോ മരുന്നുകൾക്കും പല അലോപ്പതി മരുന്നുകൾക്കും ദഹനം ആവശ്യമില്ല. ഇവ കഴിച്ച ഉടനെ രക്തത്തിലേക്കു ആഗിരണം ചെയ്യപ്പെടുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads