ദാദാഭായ് നവറോജി
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia
Remove ads
എ ഓ ഹ്യൂമിന്റെ കൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുവാൻ മുൻകൈയെടുത്ത ഭാരതീയ സ്വാതന്ത്രസമരസേനാനിയാണ് ദാദാഭായ് നവറോജി (സെപ്റ്റംബർ 4 1825 - ജൂൺ 30 1917). കോൺഗ്രസ്സിനു ആ പേരു നിർദ്ദേശിച്ചത് ദാദാഭായ് നവറോജി ആയിരുന്നു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ രണ്ടാമത്തെ പ്രസിഡണ്ടാമായി. ഏറ്റവും പ്രായം കൂടിയ കോൺഗ്രസ്സ് പ്രസിഡണ്ടായിരുന്നു.
ഇദ്ദേഹം "ഇന്ത്യയുടെ വന്ദ്യവയോധികൻ" എന്നറിയപ്പെടുന്നു.[1] വസ്ത്രവ്യാപാരി, വിദ്യാഭ്യാസ വിചക്ഷണൻ, ബുദ്ധിജീവി എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം പാർസി വംശജനായിരുന്നു.
1892 മുതൽ 1895 വരെ ബ്രിട്ടീഷ് പാർലമെന്റിൽ എം. പി. ആയിരുന്നു, ബ്രിട്ടീഷ് പാർലമെന്റിലേക്ക് മൽസരിച്ച് ജയിച്ച ആദ്യത്തെ ഏഷ്യക്കാരനായിരുന്നു അദ്ദേഹം.[2]
Remove ads
ചോർച്ചാ സിദ്ധാന്തം

ദാദാബായ് നവറോജിയുടെ പ്രധാന സംഭാവനയാണ് ചോർച്ചാ സിദ്ധാന്തം. ചോർത്തിയെടുക്കുന്നത് വിവരിച്ചുകൊണ്ട് അദ്ദേഹം പോവെർട്ടി ആന്റ് അൺ-ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ (Poverty and Un-British Rule in India) എന്ന പുസ്തകമെഴുതുകയുണ്ടായി. ഇന്ത്യയുടെ സമ്പത്ത് ഇഗ്ളണ്ടിലേയ്ക്ക് പല തരത്തിൽ ചോർത്തിക്കൊണ്ടുപോയിരുന്നു.[അവലംബം ആവശ്യമാണ്] ശമ്പളമായും സമ്മാനമായും നികുതിയായുമായിരുന്നു ഈ സാമ്പത്തിക ചോർച്ച. ഇന്ത്യയുടെ ദാരിദ്ര്യത്തിനുള്ള പ്രധാന കാരണം ഈ ചോർച്ചയാണെന്ന് ദാദാബായ് നവറോജി സമർത്ഥിച്ചു. ഇന്ത്യൻ സോഷ്യലിസത്തിന്റെ സാമ്പത്തിക സിദ്ധാന്തം ദാദാഭായി നൗറോജിയും കാറൽ മാർക്സും ചേർന്നുള്ള ഒന്നാണെന്നത്രേ അശോക മേത്ത പ്രസ്താവിയ്ക്കുന്നത്. കൊളോണിയൽ സമ്പദ്ഘടനയാണ് നൗറോജി വിശകലനം ചെയ്തു പഠിച്ചത്. മാർക്സ് പാശ്ചാത്യ മുതലാളിത്ത സമ്പദ്ഘടനയും. ഇതു തമ്മിലുള്ള ബന്ധം മാർക്സ് ഗ്രഹിച്ചില്ല. ആ ബന്ധമാണ് ഇന്ത്യൻ സോഷ്യലിസത്തിന്റെ അടിത്തറ എന്നത്രേ ലോഹിയായും അഭിപ്രായപ്പെട്ടത്.[3]
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads