ദമൻ, ദിയു
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ദമൻ എന്ന ചെറു പ്രദേശവും,ദീവ് എന്ന ഒരു ദ്വീപും അടങ്ങുന്ന ദാദ്ര നഗർ ഹവേലി, ദമൻ ദീവ് എന്ന കേന്ദ്രഭരണപ്രദേശത്തിന്റെ ഒരു ജില്ലയാണ് ദമൻ ദിയു എന്നറിയപെടുന്നത്. (ഗുജറാത്തി: દમણ અને દિવ, മറാഠി: दमण आणि दीव, പോർച്ചുഗീസ് : Damão e Diu) ഇത് 20o22’N, 20o27’N അക്ഷാംശങ്ങൾക്കും 72049’E,72054'E രേഖാംശങ്ങൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു. ഗുജറാത്തിന്റെ തെക്കൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദമൻ വടക്ക് ഭഗവാൻ നദിയാലും തെക്ക് കലെം നദിയാലും ചുറ്റപ്പെട്ടിരിക്കുന്നു. ഇതിന്റെ വിസ്തീർണം 72 ച.കി.മി ആണ്. ദിയു എന്ന ചെറിയ ദ്വീപ് കാംബേ ഉൾക്കടലിൽ വേരാവൽ തുറമുഖത്തിനടുത്ത് സ്ഥിതി ചെയ്യുന്നു . കത്തിയവാറിലെ ബാരെൺ തീരത്തു നീന്നും 8 മൈൽ ദൂരെയായി പാറക്കെട്ടുകൾ നിറഞ്ഞ ഒരു ചെറിയ ദ്വീപാണിത് [1]. "ദിയു" എന്ന വാക്കിനർഥം ദ്വീപെന്നാണ്.
Remove ads
ചരിത്രം
എ.ഡി രണ്ടാം നൂറ്റാണ്ടു മുതൽ കൊങ്കൺ വൈഷയയുടെ ഏഴു ഭാഗങ്ങളിലൊന്നായ ലതയുടെ ഭാഗമായിരുന്നു ഇത്. അശോകന്റെ ശിലാ ശാസനങ്ങൾ (273-136 ബി.സി) ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ദ്യൂ ദ്വീപിന് സൈനികപ്രാധാന്യം ഉണ്ടെന്ന് കണക്കാക്കിയ പോർച്ചുഗീസുകാർ 1535-ൽ ഇവിടെ ഒരു കോട്ട പണിയാനുള്ള അനുവാദം നേടി. ദ്വീപിന്റെ കിഴക്കൻ തുമ്പത്ത് അവർ കോട്ട പണിയുകയും ചെയ്തു. 1538-ൽ ഈ കോട്ട തുർക്കികൾ ആക്രmichu. തുടർന്ന് 1546-ൽ ഗുജറാത്തിൽ നിന്നും ആക്രമണം ഉണ്ടായെങ്കിലും ഇവയെയെല്ലാം പോർച്ചുഗീസുകാർ വിജയകരമായി പ്രതിരോധിച്ചു[1].
1559-ൽ പോർച്ചുഗീസുകാർ ദമനും പിടിച്ചെടുത്തു. 1947-ൽ ഇന്ത്യയുടെ സ്വാതന്ത്രലബ്ധിക്കു ശേഷവും ഗോവയോടൊപ്പം ഈ പ്രദേശങ്ങൾ പോർട്ടുഗീസ് അധീനതയിലായിരുന്നു. ("ഗോവ" കാണുക). 1987 ൽ ഗോവ സംസ്ഥാനമായപ്പോൾ ഈ രണ്ടു പ്രദേശങ്ങൾ കേന്ദ്രഭരണപ്രദേശങ്ങളായി തുടർന്നു.
Remove ads
സാമ്പത്തികം
വിനോദസഞ്ചാരവും, വ്യവസായവും ആണ് ഇവിടുത്തെ പ്രധാന വരുമാനമാർഗങ്ങൾ. ഇന്ത്യയുടെ 40% പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഇവിടെയാണ് ഉത്പാദിപ്പിക്കുന്നത്. നെല്ല്, പഞ്ഞപ്പുല്ല്, പയർ വർഗങ്ങൾ, നാളികേരം തുടങ്ങിയവയാണ് പ്രധാനകൃഷി. 2004ലെ കണക്കുകൾ പ്രകാരം മൊത്തം ആഭ്യന്തര ഉത്പാദനം 15.6 കോടി ഡോളർ ആണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads